•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെ

  • *
  • 12 December , 2024

ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭയായി ജിസ്‌മോന്‍ സണ്ണി

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 24-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ കോതമംഗലംരൂപതയില്‍നിന്നുള്ള മാസ്റ്റര്‍ ജിസ്മോന്‍ സണ്ണി ലോഗോസ് പ്രതിഭയായി. പതിനൊന്നു വയസ്സുകാരനായ ജിസ് മോന്‍, കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. നാലരലക്ഷത്തോളം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. അതില്‍നിന്ന് ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 65,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും ജിസ്മോന്‍ സണ്ണി കരസ്ഥമാക്കി. 
ബധിരഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതലഫൈനലില്‍ ഒന്നാം സ്ഥാനത്തിന് തൃശൂര്‍ അതിരൂപതയില്‍നിന്നുള്ള ജാസ്മിന്‍ ജോസ് അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസ്സില്‍ ഇരിഞ്ഞാലക്കുട രൂപതയിലെ സിനി ജോണ്‍, ഗോഡ്സണ്‍ ബേബി, സാറാ ബേബി എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയാണ് ലോഗോസ് ക്വിസ്സിന് നേതൃത്വം കൊടുക്കുന്നത്.  കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു.
ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പി.ഒ.സി.യില്‍ നവംബര്‍ 24 നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. അ  വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരനാണ് ജിസ് മോന്‍ സണ്ണി. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതലവിജയികളും രൂപതയും:  ആ  ലിയ ട്രീസാ സുനില്‍ (താമരശ്ശേരി രൂപത), ഇ  ലിസ് മരിയ തോമസ് (പാലാ രൂപത),  ഉ  ഷിബു തോമസ് (മൂവാറ്റുപുഴ രൂപത), ഋ ബീനാ ഡേവിസ് (ഇരിഞ്ഞാലക്കുട രൂപത), എ ആനി ജോര്‍ജ് (തൃശൂര്‍ അതിരൂപത). 
എറണാകുളം - അങ്കമാലി, തൃശൂര്‍, പാലാ എന്നീ രൂപതകളാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത് ഓച്ചന്‍തുരുത്ത്, കുറവിലങ്ങാട്, അങ്കമാലി എന്നീ ഇടവകകളാണ്.
സമാപനസമ്മേളനത്തില്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍, റൈറ്റ് റവ. ഡോ. ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുകയും വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്കുകയും ചെയ്തു. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട്,  ജോയ് പാലയ്ക്കല്‍, വൈസ്ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)