പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍ക്കായി അഖിലകേരളാടിസ്ഥാനത്തില്‍ സാഹിത്യ രചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപന്യാസം, ചെറുകഥ, കവിത, ചിത്രരചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫെബ്രുവരി 8 ന് ശനിയാഴ്ച രാവിലെ 10 ന് മത്സരങ്ങള്‍ ആരംഭിക്കും. ഓരോ വിഭാഗത്തിലും വിജയികളാകുന്നവര്‍ക്ക് ഒന്നാംസമ്മാനം 3001 രൂപ, രണ്ടാംസമ്മാനം 2001 രൂപ, മൂന്നാം സമ്മാനം 1001 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
കഥ, ഉപന്യാസം എന്നിവ നാലു പുറത്തിലും കവിത ഇരുപതുവരിയിലും കവിയരുത്. ചിത്രരചനയ്ക്ക് വാട്ടര്‍കളര്‍, പോസ്റ്റര്‍ കളര്‍, അക്രിലിക് എന്നിവ മീഡിയമായി ഉപയോഗിക്കാവുന്നതാണ്. രചനാമത്സരങ്ങള്‍ക്കുള്ള പേപ്പറും ഡ്രോയിംങ് ഷീറ്റും നല്‍കുന്നതാണ്. സ്‌കൂള്‍ - കോളജ് വിഭാഗങ്ങള്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഉപന്യാസവിഷയം: മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ - ആധുനികപാലായുടെ ശില്പി. കഥ, കവിത, ചിത്രരചന എന്നിവയ്ക്കുള്ള വിഷയം മത്സരദിവസം രാവിലെ പത്തുമണിക്ക് നല്‍കുന്നതാണ്. മത്സരങ്ങള്‍ കൃത്യം 10.30 ന് ആരംഭിക്കും. ഒന്നരമണിക്കൂര്‍ ആയിരിക്കും മത്സരങ്ങള്‍ക്കുള്ള സമയം. ഓരോ മത്സരയിനത്തിനും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്‌ട്രേഷനുള്ള അവസാനതീയതി ഫെബ്രുവരി 6 ആയിരിക്കും. വിശദവിവരങ്ങള്‍ക്ക് 7306874714, 9447294545.
							
 *
                    
                    