പാലാ: വിശ്വാസത്തിന്റെ ഔന്നത്യമാണ് പാലാ ടൗണ്‍ കുരിശുപള്ളി നമ്മോടു സംസാരിക്കുന്നതെന്നും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായ ഈ കുരിശുപള്ളി പൊതുസമൂഹത്തിന്റെ സമ്പത്താണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നവീകരിക്കപ്പെട്ട പാലാ ടൗണ്‍ അമലോദ്ഭവജൂബിലിക്കപ്പേളയുടെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പാലായുടെ ഹൃദയത്തിലുള്ള ഈ പള്ളി ക്രിസ്തീയതയുടെ തുടര്‍ച്ചയും ദൈവം  ഇവിടെയുണ്ടെന്നുള്ള ഓര്‍മപ്പെടുത്തലുമാണ്.         പൗരാണികമഹിമയുള്ള  നിരവധിയായ നിര്‍മിതികള്‍ സംരക്ഷിക്കുകയെന്നത്  നമ്മുടെ കടമയാണ്. നിലനില്‍ക്കുന്ന കാര്യങ്ങളുടെ മഹത്ത്വം മറ്റുള്ളവരെ പറഞ്ഞുപഠിപ്പിക്കാന്‍ നമുക്കു ചുമതലയുണ്ട്. ഈ കപ്പേള ഏതു മതവിഭാഗങ്ങളിലുള്ളവരെയും ധാര്‍മികമായി ഉയര്‍ത്തുന്നുവെന്നും വിശാലസമൂഹത്തെ ബലപ്പെടുത്തുന്നുവെന്നും ബിഷപ് പറഞ്ഞു. കത്തീദ്രല്‍ പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, ളാലം പുത്തന്‍പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍, ടൗണ്‍ കുരിശുപള്ളി  ഇന്‍ചാര്‍ജ് ഫാ. ജോര്‍ജ് തറപ്പേല്‍ തുടങ്ങിയവര്‍ പ്രാര്‍ഥനാശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.
							
 *
                    
                    