കൊച്ചി: കേരളസഭയിലെ ആദ്യസന്ന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ 8 നു വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. മലേഷ്യയിലെ പെനാങ് രൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വൈകിട്ട് 4.30 ന് പ്രഖ്യാപനം നടത്തും.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിക്കും.
*
