അവളുടെ പ്രണയങ്ങളത്രയും പൂവിട്ടതും പോയി മറഞ്ഞതും മൊബൈല്‍ ഫോണിലൂടെ ആയിരുന്നു.
ആദ്യം മൊബൈലില്‍ റിലയന്‍സിന്റെ കണക്ഷനെടുത്തപ്പോള്‍ അവള്‍ റെജിയെ പ്രണയിച്ചു. പിന്നെ അവനുമായി തെറ്റിയപ്പോള്‍ ആ നമ്പറെ മാറി.
പിന്നെ 'ജിയോ' എടുത്തിട്ട് ജിജോയെ പ്രേമിച്ചു. 
അനന്തരം സിമ്മും ഒപ്പം കാമുകനെയും മാറി. 'ഐഡിയ' എടുത്തിട്ട് ഐവിയെ പ്രണയിച്ചു. 'ബിഎസ്എന്‍എല്‍' എടുത്തിട്ട് ബാബുരാജിനെയും.
തന്റെ സിംകാര്‍ഡിന്റെ പേരിന്റെ പ്രാസം നോക്കിയിട്ടാണ് അവള്‍ കാമുകന്മാരെപ്പോലും തിരഞ്ഞെടുത്തിരുന്നത്. ചുരുക്കത്തില്‍ മൊബൈല്‍ ഫോണ്‍ അവള്‍ക്ക് അത്രമേല്‍ പ്രാണനായിരുന്നു.
അങ്ങനെയിരിക്കെ ഒരുനാള്‍ അവള്‍ തന്റെ സിംകാര്‍ഡുകള്‍ എല്ലാം ഉപേക്ഷിച്ചു. കാമുകന്മാരെയും തഴഞ്ഞു. ജീവന്റെ ജീവനായ തന്റെ മൊബൈല്‍ഫോണും അവള്‍ കൈയൊഴിഞ്ഞു.
അന്ന് അവളുടെ വിവാഹമായിരുന്നു. 
                    കഥ 
                    
                ഒരു മൊബൈല്‍ പ്രണയഗാഥ
                    
							
 ജോണ്‍ ജെ. പുതുച്ചിറ
                    