പാലാ: 38-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ തീയതികളില്‍ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ രാത്രി ഒന്‍പതുമുതല്‍ 10.45 വരെയാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ കണ്‍വന്‍ഷന്‍ നയിക്കും. ഷെക്കെയ്‌നാ ടെലിവിഷന്‍ ചാനലിലും പാലാ രൂപത ഒഫീഷ്യല്‍, ഷലോം ഓണ്‍ലൈന്‍ ടി.വി., സെന്റ് അല്‍ഫോന്‍സാ ഷ്‌റൈന്‍ എന്നീ യൂട്യൂബ് ചാനലുകളിലും കണ്‍വന്‍ഷന്റെ ലൈവ് ലഭ്യമാണ്.
ബിഷപ്‌സ് ഹൗസില്‍ നടന്ന കണ്‍വന്‍ഷന്‍ അവലോകനത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, രൂപത ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍, ഫാ. തോമസ് ഓലായത്തില്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, തങ്കച്ചന്‍ ശ്രാമ്പിക്കല്‍, സണ്ണി വാഴയില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.