•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

വൈദികര്‍ക്കും ടീച്ചര്‍ക്കുമൊപ്പം അവാര്‍ഡ് വാങ്ങി അമ്മാമയും

  • സ്വന്തം ലേഖകൻ
  • 14 January , 2021
  • കടുകിനും നെല്ലിക്കയ്ക്കും അംഗീകാരം നല്കി  കെ സി ബി സി മാധ്യമ കമ്മീഷന്‍  

തനി നാടന്‍ഭാഷയില്‍ കൊച്ചുതലമുറയെ ഗുണദോഷം പഠിപ്പിക്കുന്ന അമ്മാമയും അമ്മാമയുടെ ചാട്ടുളിയില്‍ നട്ടംതിരിയുന്ന കൊച്ചുമോനും സാമൂഹികമാധ്യമങ്ങളില്‍ തരംഗമാകുമ്പോള്‍ സമാനമായി മറ്റൊരുഭാഗത്തു ജനശ്രദ്ധയാകര്‍ഷിച്ചത് കടുക് എന്ന കുഞ്ഞുപേരില്‍ വലിയ കാര്യങ്ങള്‍ പറയുന്ന കുറച്ചു വൈദികരാണ്. കെ സി ബി സി മാധ്യമ കമ്മീഷന്‍ ഇദംപ്രഥമമായി ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ ഐക്കണ്‍  അവാര്‍ഡ് 2021 നു  ഫാ. ഫിജോ  ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കടുകിനോടൊപ്പം ജിന്‍സണും മേരി ജോസഫ് മാമ്പിള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന അമ്മാമയും കൊച്ചുമോനും  അര്‍ഹമായി. അതോടൊപ്പംതന്നെ ഷിജി  ജോണ്‍സന്‍ അവതരിപ്പിക്കുന്ന തോട്ട് ഓഫ് ദ ഡേയും, ഫാ വിന്‍സെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന അനുദിന ആത്മീയചിന്തകള്‍ എന്ന പ്രോഗ്രാമും അംഗീകാരം നേടി. 
വെറും തമാശ എന്നതിനെക്കാള്‍ സന്മാര്‍ഗപാഠങ്ങള്‍ നല്കുന്നു എന്നതാണ് കടുക്, അമ്മാമയും കൊച്ചുമോനും എന്നീ വെബ് സീരീസുകളുടെ പ്രത്യേകത. ഞായറാഴ്ചയിലെ വചനഭാഗങ്ങളുടെ സാരാംശം വിശ്വാസികളിലേക്കെത്തിക്കാന്‍ തൃശൂര്‍ അതിരൂപതയിലെ മൂന്നു വൈദികര്‍ ചേര്‍ന്നു നടത്തിയ പരിശ്രമമാണ് കടുകിന്റെ ആരംഭം. മീഡിയ കത്തോലിക്കാ എന്ന യുട്യൂബ് ചാനലിലൂടെയാണ് കടുക് ജനങ്ങളിലേക്കെത്തുന്നത്. കാലടി സര്‍വകലാശാലയില്‍നിന്ന് എം എ തിയേറ്റര്‍ ഒന്നാം റാങ്കോടെ പാസ്സായ ഫാ. ഫിജോ ആലപ്പാടനാണ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഫാ. പ്രതീഷ് കല്ലറയ്ക്കല്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. സംഗീതവിദഗ്ധന്‍ കൂടിയായ  ഫാ. ഗ്രിജോ മുരിങ്ങാത്തേരിയും ഇതില്‍ അഭിനയിക്കുന്നുണ്ട്.
വെള്ളപ്പൊക്കക്കാലത്തു നോര്‍ത്ത് പറവൂര്‍ ഭാഗത്തുനിന്ന് വീടുവിട്ടു ദുരിതാശ്വാസകേന്ദ്രത്തില്‍ എത്തിയപ്പോഴാണ് റ്റിക്‌റ്റോക്കിന്റെ അനന്തസാധ്യതകളെക്കുറിച്ച് നാട്ടിന്‍പുറത്തുകാരായ മേരി ജോസഫ് മാമ്പിള്ളി എന്ന അമ്മാമയും ജിന്‍സണ്‍ എന്ന കൊച്ചുമോനും അറിയാനിടയായത്. കെടുതികളുടെ നടുവില്‍ രസം കണ്ടെത്താന്‍ ഇടം കിട്ടിയപ്പോള്‍ ജിന്‍സണ്‍ അതൊരു പരീക്ഷണമാക്കിയതാണ്. എന്നാല്‍, നൊടിയിടയിലാണ് അവര്‍ താരങ്ങളായി മാറിയത്. ഇതിനിടയിലാണ് തലശ്ശേരി രൂപതക്കാരനായ മനുവും താമരശ്ശേരി രൂപതക്കാരനായ ലിതിന്‍  പോളും ചേര്‍ന്ന് തങ്ങള്‍ കൊച്ചി കേന്ദ്രമാക്കി ആരംഭിച്ച  മീഡിയ എഡ്ജ് പ്രൊഡക്ഷന്‍സിനുവേണ്ടി പ്രതിഭകളെ അന്വേഷിക്കുന്നത്. അമ്മാമയും കൊച്ചുമോനും അവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കുറച്ചുകൂടി ശ്രദ്ധേയമായ നെല്ലിക്ക എന്ന പ്ലാറ്റ്‌ഫോമില്‍ അവര്‍ക്ക് അവസരം ഒരുങ്ങുകയായിരുന്നു. 
അഞ്ചു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സൈക്കോളജിയില്‍ പി എച്ച് ഡി യും ഉള്ള ആളാണ് വരാപ്പുഴ രൂപതയില്‍നിന്നുള്ള  ഫാ. ഡോ. വിന്‍സെന്റ് വാരിയത്ത്. കൊറോണയുടെ നാളുകളില്‍ ആളുകള്‍ക്ക് സമാശ്വാസമേകാന്‍ ആരംഭിച്ചതാണ് എല്ലാ ശനിയാഴ്ചയും  അപ്‌ലോഡ് ചെയ്യുന്ന അനുദിന ആത്മീയചിന്തകള്‍. മുപ്പത്തിയഞ്ച് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് കെ സി ബി സിയുടെ അംഗീകാരം അച്ചനെ തേടിയെത്തുന്നത്. 
ചങ്ങനാശ്ശേരി അതിരൂപതയുടെ മീഡിയ വില്ലേജ് ടെലിവിഷന്‍ എന്ന യുട്യൂബ് ചാനലിലാണ് ഷിജി  ജോണ്‍സണ്‍ അവതരിപ്പിക്കുന്ന തോട്ട് ഓഫ് ദ ഡേ. നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഷിജി. 
ജനുവരി എട്ടാം തീയതി കെ സി ബി സി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും മീഡിയ കമ്മീഷന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയും മുഖ്യാതിഥികളായി കൊച്ചി പി ഒ സി യില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. കെ സി ബി സി ന്യൂസ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും കര്‍ദിനാള്‍  മാര്‍ ജോര്‍ജ്  ആലഞ്ചേരി നിര്‍വഹിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)