•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

നീതി തേടുന്ന തൊഴില്‍വീഥികള്‍

    ഡല്‍ഹിയില്‍ അരങ്ങേറുന്ന കര്ഷകസമരത്തിന് സമാനമായ രീതിയില്‍ തിരുവന്തപുരത്തും ശക്തമായ യുവജനപ്രക്ഷോഭം അലയടിച്ചുയരുകയാണ് . സിവില്‍ പോലീസ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നവര്‍ വളരെക്കാലമായി സമരത്തിലായിരുന്നു . കേരളത്തെ നടുക്കിയ കോപ്പിയടി വിവാദതോടെയാണ് സിവില്‍ പോലീസ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആരംഭിക്കുന്നത് .  വിവാദമായതോടെ നാലു മാസത്തോളം റാങ്ക് പട്ടിക പി എസ് സി മരവിപ്പിച്ചു. അതിനു ശേഷം നിയമന നടപടികള്‍ ആരംഭിക്കാനിരുന്നപ്പോഴാണ് കൊറോണയുമായി ബന്ധപ്പെട്ട് നടപടികള്‍ നീണ്ടുപോയത് . അതോടെ  അഭിമുഖങ്ങളും നിയമനവും പി എസ് സി നിര്‍ത്തിവച്ചു. അതോടെ റാങ്ക് പട്ടികതന്നെ കാലഹരണപ്പെടുന്ന അവസ്ഥയായി . മൂന്നു വര്‍ഷം കാലാവധി ഉള്ള റാങ്ക് ലിസ്റ്റുകള്‍കള്‍ക്ക് കാലാവധി വീണ്ടും നീട്ടി നല്‍കിയപ്പോഴും ഒരു വര്‍ഷം മാത്രം കാലാവധി ഉള്ള സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക്  ലിസ്റ്റ് പരിഗണിക്കപ്പെട്ടില്ല. ഫലത്തില്‍ ഇതുവരെ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ നിയമന പ്രവര്‍ത്തനങ്ങള്‍ നടന്നത് നാലു മാസം മാത്രമാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി എട്ടു മാസം കൂടി നീട്ടിനല്‍കണം എന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. പഠിച്ചു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍പ്പെട്ടിട്ടും ജോലി കിട്ടാത്ത ഭാഗ്യദോഷികളായി മാറുകയാണ് സിവില്‍ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍. ഏഴു ബെറ്റാലിയനുകളിലായി സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റുകളില്‍ 2250 ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് ജോലിക്കു കയറിയത്. ആറായിരത്തിലധികം ഒഴിവുകള്‍ സേനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നടന്നത് 30 ശതമാനം മാത്രം നിയമനം. ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന അഞ്ചാം ബെറ്റാലിയനില്‍ നടന്നതാകട്ടേ 10 ശതമാനം നിയമനവും. 958 പേര്‍ മെയിന്‍ ലിസ്റ്റും ബാക്കി സപ്ലിമെന്ററി ലിസ്റ്റും കൂടി 1400 പേര്‍ അടങ്ങുന്ന പട്ടികയാണിത്.  മുന്‍വര്‍ഷങ്ങളിലെ സിവില്‍ പോലീസ് റാങ്ക് ലിസ്റ്റില്‍ നിന്നു 90 ശതമാനം വരെ നിയമനം നടന്നിട്ടുണ്ട്. വളരെയധികം കഷ്ടപ്പെട്ട് കഠിനാദ്ധ്വാനം ചെയ്ത് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും സ്വപ്നം കണ്ട ജോലി നഷ്ട്ടപ്പെട്ടുപോകുക എന്നത് തൊഴില്‍രഹിതനായ ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ് . റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഒരു ചെറുപ്പക്കാരന്‍ നിരാശ കാരണം ആത്മഹത്യ വരെ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടും സര്‍ക്കാര്‍ ഈ വിഷയത്തില്‍ തികച്ചും അനങ്ങാപ്പാറനയമാണ് സ്വീകരിച്ചത് . മറ്റ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയിട്ടും സി പി ഒ റാങ്ക് പട്ടികയുടെ കാലാവധി മാത്രം നീട്ടാന്‍ സര്‍ക്കാര്‍ തയാറാവാത്തതാണ് പ്രതിഷേധം ഇത്രയും രൂക്ഷമാകാന്‍ കാരണം .  തങ്ങളുടേതല്ലാത്ത കുറ്റത്തിന്  സിവില്‍ പോലീസ് ഓഫീസര്‍  റാങ്ക് ലിസ്റ്റില്‍ നിന്നും  2697 പേര്‍ പുറത്തുപോകേണ്ട സ്ഥിതിയുണ്ടാക്കിയത് സര്‍ക്കാരിന്റെയും പി എസ് സിയുടേയും വീഴ്ച്ച മൂലമാണ് .  
        ഇതോടൊപ്പംതന്നെ ഒരു സര്ക്കാ ര്‍ ജോലി എന്ന സ്വപ്നം കണ്ടുകൊണ്ട്  ഉറക്കളച്ചിരുന്ന് പഠിച്ച് റാങ്കലിസ്റ്റുകളില്‍ ഇടംനേടി കാത്തിരിക്കുന്നവരുടെ പ്രതിഷേധം രൂക്ഷമാക്കിയ സംഭവമാണ് പിന്‍വാതില്‍ നിയമനങ്ങളുമായി പുറത്തുവന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ . ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി നിര്‍ബാധം നടക്കുന്നത് . യാതൊരു അടിസ്ഥാന യോഗ്യതകളും ഇല്ലാത്ത പാര്‍ശ്വവര്‍ത്തികളെയും പാര്‍ട്ടിയുടെ പിണിയാളുകളെയും നിര്‍ലജ്ജം സര്‍ക്കാര്‍ സര്‍വ്വീസില്‍ കുത്തിനിറക്കുകയാണ് .  കോവിഡ് വ്യാപനത്തിന്റെ പേരില്‍ പി.എസ്.സി. വഴിയുള്ള നിയമനങ്ങള്ക്കുല മാത്രമേ കുറവുണ്ടായിട്ടുള്ളൂ. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനോ പിന്വാ്തിലിലൂടെ സ്ഥിരനിയമനം സംഘടിപ്പിക്കുന്നതിനോ സര്‍ക്കാരിന്  ഒരു തടസ്സവുമുണ്ടാകുന്നില്ല എന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു . സംസ്ഥാന ലൈബ്രറി കൗണ്‌സിസലില്‍ 47 താത്കാലികക്കാരെ സ്ഥിരപ്പെടുത്തി കോവിഡ് കാലത്താണ് ഉത്തരവിറക്കിയത്. സംസ്ഥാന ഓപ്പണ്‍ സ്‌കൂളായ സ്‌കോള്‍ കേരളയില്‍ തസ്തിക സൃഷ്ടിച്ച് 80 പേര്ക്ക്  നിയമനം നല്‍കി . യുവജനക്ഷേമ ബോര്ഡിാല്‍ 36 പേരെ സ്ഥിരപ്പെടുത്താനാണ് ഭരണസമിതി അനുമതി നല്കികയത്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍തേടി തെരുവില്‍ അലയുമ്പോളാണ് സ്ഥിരപ്പെടുത്താല്‍ മേളകള്‍ നിര്‍ബാധം നടക്കുന്നത് . 
      കേരളത്തിലെ തൊഴിലില്ലായ്മ്മയുടെ രൂക്ഷത കാണിക്കുന്ന ചില കണക്കുകള്‍ ശ്രദ്ധിക്കുക .  മൂന്ന്  കോടി അപേക്ഷകളാണ് വിവിധ തസ്തികകളിലേക്ക് പ്രതിവര്‍ഷം ലഭിക്കുന്നത്  എന്ന് പി എസ് സി  തന്നെ വ്യക്തമാക്കിയിട്ടുണ്ട്.   പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേര്‍ എഴുതിയ എല്‍ ഡി സി  പരീക്ഷയില്‍ വെറും  0.83% മാത്രമാണ് മെയിന്‍ ലിസ്റ്റിലുള്ളത്. അതില്‍പ്പോലും 10% നിയമനങ്ങളേ നടന്നിട്ടുള്ളൂ. എല്‍ ജി എസ്  ലിസ്റ്റില്‍ നിന്ന് ഇതുവരെ 4237 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത് .വെറും 7 % മാത്രമാണ് നിയമനനിരക്ക്. ഇതുപോലെ എത്ര എത്ര പട്ടികകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും .  തിരുവനതപുരത്ത് നടന്നുവരുന്ന യുവജന സമരത്തോട് തികച്ചും നിഷേധാത്മകമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു .

Sഅര്ഹാതപ്പെട്ട ജോലിക്കായി ഉദ്യോഗാര്ഥികകള്‍ സമരം ചെയ്യുമ്പോള്‍ അവരുടെ കണ്ണീരിനെ നാടകമെന്ന് വിളിച്ച് ആക്ഷേപിക്കാനാണ് സര്ക്കാ ര്‍ ശ്രമിക്കുന്നത് . ഇത്ര ഗുരുതരമായ വിഷയം ആയിട്ടുകൂടി ഉത്തരവാദപ്പെട്ട  മന്ത്രിമാര്‍  സമരക്കാരുമായി ചര്ച്ച യ്ക്ക് തയ്യാറാവുന്നില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ് . ഒരു ജനാധിപത്യ സമൂഹത്തിലാണോ നമ്മള്‍ ജീവിക്കുന്നത് എന്നു സംശയിച്ചുപോകുംവിധം അത്ര ധിക്കാരത്തോടെയാണ് സര്‍ക്കാര്‍ യുവജനസമരത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്നത് എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു .

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)