അന്നം തരുന്നവര്‍ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളാണ്. പക്ഷേ, അന്നം തരുന്നവനെ അടിച്ചോടിക്കുന്നതാണ് ഡല്‍ഹിയില്‍ കണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ വിവാദകാര്‍ഷികനിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരെ ക്രൂരമായി തല്ലിച്ചതച്ചു. വെല്ലുവിളികള്‍ നോക്കാതെ സമരത്തിനെത്തിയ വയോധികര്‍ അടക്കമുള്ള കര്‍ഷകര്‍ക്കു നേരേയാണ് പോലീസ് ബലപ്രയോഗവും കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചത്.
കതിരു കാക്കുന്ന കര്‍ഷകന്റെയും അതിരു കാക്കുന്ന ജവാന്റെയും ചോരയും നീരുമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ കരുത്തും ജീവവായുവും. കര്‍ഷകരുടെ അധ്വാനത്തിലൂടെ മാത്രമേ ജനതകള്‍ക്കു ഭക്ഷണം ലഭ്യമാകൂ....... തുടർന്നു വായിക്കു
							
ജോര്‍ജ് കള്ളിവയലില്‍



                        
                        
                        
                        
                        
                        
                        
                    
                              





							
										
										
										
										
										
										
										
										
										
										
										
										