•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രതിഭ

മാറ്റത്തിന്റെ വരമ്പുകള്‍

ടുപ്പിലെ പുക മുഖത്തേക്കു തട്ടി കണ്ണുനീറുമ്പോഴും ദേഷ്യമൊന്നും തോന്നിയില്ല. ഇനിയൊന്നുമില്ല. യാത്ര തിരിക്കാനുള്ള എല്ലാം ചെയ്തിരിക്കുന്നു. എല്ലാവരോടും യാത്ര പറഞ്ഞു. എങ്കിലും...
വേണ്ടï, മാളു അത് വേണ്ടെന്നു തീരുമാനിച്ചതാണ്. കഫമിളക്കി ചുമച്ചുകൊണ്ട് അമ്മ അടുക്കളയിലേക്കു വന്നു. ''മാളൂ...''
എന്തോ ആലോചിച്ചുകൊണ്ടï് ചുമയ്ക്കാനുള്ള ഭാവത്തില്‍ അവളുടെ മുഖത്തേക്കു നോക്കാതെ അമ്മ നിന്നു. മാളുവിനോടെന്തോ പറയാനുണ്ടെന്ന് അമ്മയുടെ മുഖത്തു വ്യക്തമായിരുന്നു. മാളുവൊന്നും സംസാരിക്കാതെ അവരെ നോക്കിനിന്നു.
''ഞാന്‍ പറയാന്‍ വന്നത്, നീ വീട്ടിലേക്കു പോണില്ല്യേ.
തൃശൂര്‍ക്കു പോയിച്ചാ പിന്നെന്നാ മടക്കോന്ന് നിശ്ചയില്ല്യല്ലോ.''
''ഞാന്‍ പോണില്ല്യാന്നു വച്ചതാ.''
''അതെന്താ?''
മാളുവൊന്നും പറഞ്ഞില്ല. അമ്മ സംസാരിക്കാന്‍ പോകുന്നത് ഇതുതന്നെയാണെന്ന് അവള്‍ മുന്‍കൂട്ടിക്കണ്ടിരുന്നു.
''നിക്കറിയാം, നിനക്കവിടെ ഓര്‍ക്കാന്‍ നല്ലതൊന്നുമില്ല്യാന്ന്. എങ്കിലും നിന്റെ വീടല്ല്യേ. നിന്നെ അവിടുന്നല്ല്യേ ഇങ്ങോട്ടേക്കു വേളി കഴിച്ചത്. ചെന്ന് കണ്ടില്ല്യാച്ചാ ലക്ഷ്മി എന്തൊക്കെ പുലമ്പൂന്ന് ആര് കണ്ടു.'' 
മാളു മറുപടിയൊന്നും പറഞ്ഞില്ല. എവിടെയും നോട്ടമുറപ്പിക്കാതെ ഭിത്തിയോടു ചേര്‍ന്നുനിന്നു. ''നാരായണ... നാരായണ...''
കുറച്ചുനേരം മാളുവിനെ നോക്കിനിന്നശേഷം അമ്മ മുറിയിലേക്കു പോയി. അപ്പോഴും മാളു തന്റെ കൈകളില്‍ അടുപ്പിലൂതുന്ന കുഴല്‍ ഞെരിച്ചുപിടിച്ചു.
വീട്;  അങ്ങനെയൊന്നു നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിരിക്കുന്നു. ഏഴാം വയസ്സില്‍ കൈവിട്ടുപോയതാണ്, എല്ലാവരും വാത്സല്യത്തോടെ തഴുകുന്ന ആ സൗഭാഗ്യം. അന്നുമുതല്‍ പ്രവാസിയാണ്, അതങ്ങനെതന്നെ തുടരുന്നു. 
അമ്മ. അതൊരോര്‍മ മാത്രമാണ്. വാത്സല്യത്തിന്റെ ഓര്‍മ. ആവശ്യങ്ങള്‍ എന്തും നിറവേറ്റിത്തരുന്ന അച്ഛന്‍. കണ്ണുമറച്ചു പെയ്യുന്ന മഴയില്‍ ചുഴിയിലേക്കു പതിഞ്ഞിറങ്ങുമ്പോഴും... വയ്യ, ഇനിയോര്‍ക്കാന്‍ വയ്യ.
കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ചാരിനിന്ന ഭിത്തിയോട് ഇഴുകിച്ചേരാന്‍ തോന്നി. കണ്ണുകളെ നിയന്ത്രിക്കാനായില്ല. അന്നു പെയ്ത മഴപോലെ അത് കവിളുകളെ നനച്ചൊഴുക്കിക്കൊണ്ടിരുന്നു. പോകണം. അതു കടമയാണ്. ജീവിതം കാണാക്കയത്തിലേക്കു മുങ്ങിയപ്പോള്‍ അലോസരപ്പെട്ടെങ്കിലും ഒരു കൈത്താങ്ങ് തന്നത് ചെറിയമ്മയാണ്. അവരെ ഒന്നുകാണാന്‍ കൂട്ടാതിരുന്നാല്‍  ആരോടൊക്കെയോ ചെയ്യുന്ന വഞ്ചനയാകും.
''ഞാന്‍ പോയിട്ടു വരാം അമ്മേ.''
അവള്‍ അമ്മയയോടു പറഞ്ഞു. അവര്‍ക്കും അറിയില്ല മാളു എന്തിന് മാമ്പഴത്തേക്കു പോകുന്നുവെന്ന്. നാട്ടുനടപ്പ് അത്രമാത്രം. ആയുസ്സ് സമ്മാനിച്ച വിലപിടിപ്പുള്ള ശാസനയും ആജ്ഞയും നിര്‍ഭയം സ്പര്‍ശിച്ചു. ചെറിയമ്മയുടെ പട്ടാളകേന്ദ്രം. വിയര്‍പ്പിന്റെയും കണ്ണീരിന്റെയും രുചിയെന്താണെന്നു മനസ്സിലാക്കിയ നാളുകള്‍. അടുക്കളപ്പടിയിലെത്തുമ്പോഴും ചിന്തകള്‍ വിട്ടുമാറിയിരുന്നില്ല. അന്നും ശീലം അടുക്കളക്കോലായിലൂടെ കയറിയാണ്.
അടുക്കളവാതില്‍ തുറന്നു കിടക്കുകയാണ്. ആരെയും
കണ്ടില്ല. ''ആരുമില്ലേ...''
അങ്ങനെ വിളിച്ചു ചോദിച്ചപ്പോള്‍ സ്വരം ഇടറിയിരുന്നു.
മറുപടിയൊന്നും വന്നില്ല. സംശയിച്ചു നില്‍ക്കേï കാര്യമുണ്ടോ?. എത്ര തവണ വച്ചുവിളമ്പിയതാണ്. ആട്ടും തുപ്പും എത്രയോ കേട്ടതാണ്. മകളല്ലെങ്കില്‍ വേലക്കാരിയായി കയറിച്ചെല്ലാനുള്ള അധികാരമുണ്ടല്ലോ. ലക്ഷ്മിക്കുഞ്ഞമ്മയോട് എന്തുപറയും? തിരിച്ച് നല്ലതൊന്നും പറയാന്‍ തരമില്ല. സംശയങ്ങള്‍ മനസ്സിനെ ബാധിച്ചിരുന്നു. ജീവിതത്തിന്റെ ഏടുകളില്‍ ഒന്ന് ഇവിടെയാണ് എരിച്ചുതീര്‍ത്തത്. അടുക്കളയിലേക്കു കയറുമ്പോഴും മനസ്സിനെ ഉലച്ചിരുന്ന സംശയങ്ങള്‍ അലട്ടിക്കൊണ്ടിരുന്നു. എലിമാളങ്ങള്‍പോലുള്ള മുറികള്‍ താണ്ടി ഇരുട്ടിനെ തട്ടിമാറ്റി ലക്ഷ്മിക്കുഞ്ഞമ്മയുടെ മുറിയുടെ വാതില്ക്കലെത്തി. ഊണുമുറിയും ഇടനാഴിയും കഴിഞ്ഞിട്ടും ആരെയും കണ്ടില്ല. കൊച്ചച്ചന്‍ കോലായില്‍ കാണും. അദ്ദേഹം അവിടെനിന്ന് മാറാന്‍ തരമില്ല. മുറിയുടെ വാതില്ക്കല്‍വരെയേ എത്തിയിട്ടൊള്ളൂ. അകത്തേക്കു കയറാന്‍ മനസ്സനുവദിക്കുന്നില്ല.
''ആരാത്...''
ഇതുവരെ കേള്‍ക്കാത്ത ജര ബാധിച്ച സ്വരം കേട്ടു. ലക്ഷ്മിക്കുഞ്ഞമ്മയാണ്. ഇത്രയ്ക്ക് അവശയായിരിക്കുന്നുവോ. പ്രതാപിയായ, ആരെയും താഴ്ത്തിക്കെട്ടുന്ന കരങ്ങളാണോ ഇത്. ഞാന്‍... ഞാന്‍... മാളുവാ കുഞ്ഞമ്മേ.
മാളു പതുക്കെപ്പറഞ്ഞു. മറുപടിയൊന്നും കിട്ടിയില്ല. ദൈന്യം നിറഞ്ഞ സ്വരത്തോട് എന്തോ ദയ തോന്നി. അകത്തേക്കു കയറി.
''നീ ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ മറന്നുവോ.''
അങ്ങനെയൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിച്ചതല്ല. 'എന്താണ് ഈ വഴിക്ക്' എന്ന ചോദ്യത്തിനേ തരമുണ്ടായിരുന്നുള്ളൂ. ചെറിയമ്മ വളരെ മാറിയിരിക്കുന്നു. അത് ദൈന്യം നിറഞ്ഞ ചോദ്യങ്ങളില്‍നിന്ന് മനസ്സിലായി.
''ഞങ്ങള് തൃശ്ശൂര്‍ക്ക് പൂവാട്ടോ.'' മറുപടിയൊന്നും കിട്ടിയില്ല. കണ്ണുകള്‍ മച്ചിലുറപ്പിച്ച് എന്തോ ആലോചിക്കുകയാണ്.
ഞാന്‍ കേട്ടിരുന്നു. കൃഷ്ണന്‍ പറഞ്ഞിരുന്നു. 
നിങ്ങള്‍ പോവണ കാര്യം. എന്തേ, നാട് മടുത്തുവോ?
ഏയ്, അങ്ങനെയൊന്നൂല്ല്യ.
കട്ടിലിനരികിലെ തടിക്കസേരയില്‍ സ്ഥാനം പിടിച്ചശേഷം പറഞ്ഞു: ''എല്ലാം അദ്ദേഹം തീരുമാനിച്ചു.''
മ്... അദ്ദേഹം മാത്രം തീരുമാനിച്ചാല്‍ മതിയാകില്ല. നിനക്കും വേണം ഒരു സ്വരം. ഇത് അവന്റെ ജീവിതമല്ല. നിങ്ങളുടെ ജീവിതമാണ്.
മാളുവൊന്നും പറഞ്ഞില്ല. ആദ്യമായാണ് ഒരു ഉപദേശം കേള്‍ക്കുന്നത്. ''നിന്റെ ഭര്‍ത്താവ് അപ്പുണ്ണി വീതമെല്ലാം മേടിച്ചൂന്ന് കേട്ടൂല്ലോ'' അതിനും മാളുവിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. 
''ചെറിയമ്മയ്ക്ക് എങ്ങനെയാ ഇപ്പോ.''
''ആ ഗോവിന്ദന്‍ വൈദ്യരുടെ ചികിത്സയാ... കാര്യ
മൊന്നുമില്ല, ഈ ചുമ എന്നെ കൊïുപോവാനുള്ളതാ...''
എന്താണ് തിരിച്ചു പറയേïതെന്നറിയില്ല. മൂകതയാണ് ഇരുട്ട് പതിയിരിക്കുന്ന കഷായം മണക്കുന്ന മുറിക്കുള്ളില്‍നിന്ന്...
''കൃഷ്‌ണേട്ടന്‍, അംബികേട്ടത്തി, കുട്ടികള്‍ അവരൊക്കെ എവിടെ ചെറിയമ്മേ?''
നിശ്ശബ്ദത തട്ടിമാറ്റി ചോദിച്ചു:
അംബികയുടെ കുടുംബക്ഷേത്രത്തില്‍ ഉത്സവം. അവരങ്ങട് പോയിരിക്ക്വാ. പിന്നെയും നേരമേറെ ആ മുറിക്കുള്ളില്‍ എന്തൊക്കെയോ ആലോചിച്ചിരുന്നു.
''ഞാനിറങ്ങുന്നു ചെറിയമ്മ.''
ചെറിയമ്മ ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. ഉണര്‍ത്താതെ മുറിക്കു പുറത്തേക്കിറങ്ങി. കൊച്ചച്ചനെ കണ്ടില്ല. കോലായിലേക്കു നടന്നു. പാതിവഴിയിലാരോ പിടിച്ചു നിര്‍ത്തിയപോലെ മനസ്സു പറഞ്ഞു. 
''കാണേണ്ടï, അദ്ദേഹത്തെ കാണേണ്ടï.''

 

Login log record inserted successfully!