•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

താലിബാനിസം പിടിമുറുക്കുമ്പോള്‍

  • പ്രഫ. റോണി കെ ബേബി
  • 26 August , 2021

1996 മുതല്‍ 2001 ല്‍ പുറത്താക്കപ്പെടുന്നതുവരെ അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ - സൈനികപ്രസ്ഥാനമാണ് താലിബാന്‍.  ഒരിക്കല്‍ക്കൂടി താലിബാന്‍ അധികാരത്തില്‍ വരുന്നതിനെ ഭീതിയോടെയാണ് ഇന്ത്യയുള്‍പ്പെടുന്ന രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. വിദ്യാര്‍ത്ഥി എന്നര്‍ത്ഥമുള്ള താലിബ് എന്ന അറബി വാക്കില്‍നിന്നാണ് താലിബാന്‍ എന്ന പദമുരുത്തിരിഞ്ഞത്. താലിബാന്‍ അംഗങ്ങളില്‍ പലരും, പാക് - അഫ്ഗാന്‍ അതിര്‍ത്തിയിലെ സ്വകാര്യ മതപഠനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസം ചെയ്തവരായി
രുന്നു. 1979 ലെ സോവിയറ്റ് അധിനിവേശത്തിനുശേഷം,
അഫ്ഗാനിസ്ഥാനില്‍നിന്ന് പാക്കിസ്ഥാനിലേക്കുകടന്ന അഭയാര്‍ത്ഥികള്‍ക്കായി, ഇത്തരം നിരവധി മതപഠനശാലകള്‍ തുറന്നിരുന്നു. ഈ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി തികച്ചും പരമ്പരാഗതവും ഇസ്ലാമിക മൗലികവാദത്തില്‍ അധിഷ്ഠിതവുമായിരുന്നു.
മൗലിക ഇസ്ലാമികവാദികളായിരുന്ന താലിബാന്റെ ജീവിതവീക്ഷണംതന്നെ മതനിയമങ്ങളെ ആസ്പദമാക്കിയായിരുന്നു. ശരി അത്ത് മാത്രമാണ്, താലിബാന്‍, നിയമമായി അംഗീകരിച്ചത്. 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലിരുന്ന കാലത്ത് ശരി അത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയ ഭരണമാണ് താലിബാന്‍ നടത്തിയിരുന്നത്. പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി, സ്ത്രീകളെ ഒറ്റയ്ക്കു വീടിനു പുറത്തിറങ്ങുന്നതില്‍നിന്നും പുറത്തുപോയി പണി ചെയ്യുന്നതില്‍നിന്നും വിലക്കി. സംഗീതത്തിനും സംഗീതക്കാസറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി, പട്ടംപറത്തലും പ്രാവുവളര്‍ത്തലും നിരോധിച്ചു, പുരുഷന്മാര്‍ താടി വളര്‍ത്തു
ന്നതു നിര്‍ബന്ധമാക്കി. കന്ദഹാറിലും ഹെറാത്തിലും താലിബാന്‍ ഈ നിയമങ്ങള്‍ നടപ്പാക്കിയിരുന്നെങ്കിലും കൂടുതല്‍ പരിഷ്‌കൃതരായിരുന്ന ജനങ്ങള്‍ വസിച്ചിരുന്ന കാബൂളില്‍ ഈ നടപടികള്‍ അസ്വാരസ്യങ്ങളുïാക്കി. രാജ്യത്തെ മദ്ധ്യകാലത്തേക്കുതിരിച്ചുനടത്തുന്ന പിന്തിരിപ്പന്മാരായാണ് താലിബാനെ കാബൂള്‍വാസികള്‍ അന്നു കണക്കാക്കിയത്. 2001 ആയപ്പോഴേക്കും ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെസ്വാധീനം നിലനിര്‍ത്താനും പുറം ലോകത്തെ തങ്ങളുടെ ശക്തി അറിയിക്കാനുമായി ഇസ്ലാമികകാലത്തിനു മുമ്പുള്ള എല്ലാ ചരിത്രസ്മാരകങ്ങളും തകര്‍ക്കുന്ന നടപടിയില്‍ താലിബാന്‍ ഏര്‍പ്പെട്ടു. 2001 മാര്‍ച്ച് ആദ്യത്തോടെ രാജ്യത്തെ മിക്കവാറും ചരിത്രാവശിഷ്ടങ്ങള്‍ നശിപ്പിക്കപ്പെട്ടു. ബാമിയാനിലെ പ്രശസ്തമായ ബുദ്ധപ്രതിമകള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നാരോപിച്ച്, ഒസാമ ബിന്‍ ലാദനെ വിട്ടുതരാന്‍ അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. ഇതിനു തയ്യാറാവാതിരുന്ന താലിബാനു നേരേ അമേരിക്കന്‍ നേതൃത്വത്തില്‍ നാറ്റോസൈന്യം ആക്രമണമാരംഭിച്ചു. മാത്രമല്ല,
താലിബാന്റെ എതിരാളികളായിരുന്ന വടക്കന്‍സഖ്യത്തിന് സഹായങ്ങള്‍ നല്‍കാനും അമേരിക്ക തയ്യാറായി. 2001 ഒക്ടോബര്‍ മാസം തുടക്കത്തില്‍ അമേരി
ക്കന്‍ - ബ്രിട്ടീഷ് സംയുക്തസേന, താലിബാന്‍ കേന്ദ്രങ്ങള്‍ക്കുനേരേ ശക്തമായ ബോംബാക്രമണം ആരംഭിച്ചു. താലിബാന്റെ കൈയിലുïായിരുന്ന കന്ദഹാര്‍,
ഡിസംബര്‍ 7 ന് വടക്കന്‍സഖ്യത്തിന്റെ നിയന്ത്രണത്തിലായതോടെ താലിബാന്റെ പതനം പൂര്‍ത്തിയായി.
എന്നാല്‍, 20 വര്‍ഷങ്ങള്‍ക്കുശേഷം അഫ്ഗാനിസ്ഥാനില്‍നിന്നുള്ള യു എസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനിലെ  സ്ഥിതിഗതികള്‍ വീïും  വഷളാകാനും അഫ്ഗാന്‍ സുരക്ഷാസേനയെ പരാജയപ്പെടുത്തിക്കൊïു ഭരണം പിടിച്ചെടുക്കാനും വീïും  താലിബാനു വഴിയൊരുങ്ങിയിരിക്കുകയാണ്. കാബൂള്‍ ഉള്‍പ്പടെ  രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പലതും അനായാസമായാണ് താലിബാനു പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തിലേക്കു തിരികെവരുന്ന കാഴ്ചയാണ് നാം കïുകൊïിരിക്കുന്നത്. 1990 കളിലെ താലിബാന്‍ ഭരണത്തിന്റെ തനിപ്പകര്‍പ്പിനാണ് ഇനി അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്നതാണ് ലോകം ഭയപ്പെടുന്നത്. ആ ഭയത്തിലാണ് കാബൂളില്‍നിന്നു കൂട്ടപ്പലായനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുകയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുകയും ചെയ്യുന്ന സമീപനമാണ് താലിബാന്‍ ഭരണകൂടത്തില്‍നിന്നു പ്രതീക്ഷിക്കാന്‍ കഴിയുക. നേരത്തേ താലിബാന്‍ അഫ്ഗാനില്‍   അധികാരത്തിലിരുന്ന  സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സര്‍വകലാശാലകളില്‍ 50 ശതമാനവും സ്ത്രീകളാണ്. ഇത്തരത്തില്‍ അഫ്ഗാനിലെ സ്ത്രീകള്‍ നേടിയെടുത്ത സാമൂഹിക
മുന്നേറ്റവും പുരോഗതിയുമെല്ലാം ഇനി തകിടം മറിയുമെന്നാണ് അഫ്ഗാന്‍ സിനിമാസംവിധായിക സഹ്റാ കരിമി പറഞ്ഞത്. ഇനിമുതല്‍ അഫ്ഗാനിസ്ഥാനില്‍ മറ്റാരെക്കാളും ബുദ്ധിമുട്ടനുഭവിക്കാന്‍ പോകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ലോകം മുഴുവന്‍ ഒന്നിച്ചുനിന്ന് താലിബാനെ സമ്മര്‍ദത്തിലാക്കിയേ തീരൂവെന്നുമാണ് അഫ്ഗാന്‍ നോവലിസ്റ്റ് ഖാലിദ് ഹൊസൈനി പ്രതികരിച്ചത്.  
താലിബാന്‍ ഭരണത്തിന്റെ തണലില്‍ അല്‍ഖ്വെയ്ദപോലുള്ള ഭീകരവാദസംഘങ്ങള്‍ വീïും തഴച്ചു വളരുമെന്ന ഭീതിയും വ്യാപകമാകുന്നുï്. 2001 സെപ്റ്റം
ബര്‍ 11 നുïായ അല്‍ ഖ്വെയ്ദ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികം അടുത്തുവരുന്ന വേളയില്‍ ആഗോളതലത്തില്‍ തീവ്രവാദഭീഷണി വീïും ഉയര്‍ത്താനും ഇതു കാരണമായേക്കുമെന്ന ആശങ്കയും വിവിധ ലോകരാജ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അപ്രതീക്ഷിതമാണെന്ന് യു എസ് ഭരണകൂടത്തിന്റെ ഔദ്യോഗികപ്രതിനിധികളും അംഗീകരിക്കുന്നു.
താലിബാന്‍മുന്നേറ്റത്തിനെതിരേ രാജ്യത്തെ പ്രതിരോധിക്കാന്‍ അഫ്ഗാന്‍സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും തങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തിലാണ് താലിബാന്റെ മുന്നേറ്റം ഉïായതെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനെ അന്താരാഷ്ട്രസമൂഹം കൈയൊഴിഞ്ഞു എന്ന ആരോപണമാണ് അന്തര്‍ദേശീയമാധ്യമങ്ങളില്‍ ഉയരുന്നത്.
 ദശകങ്ങളായി അഫ്ഗാന്‍ താലിബാന് പാക്കിസ്ഥാന്‍ സുരക്ഷിതമായ താവളമാണ്. ഇതാണ് ഇന്ത്യയെ ഏറെ ഭയപ്പെടുത്തുന്നത്. അഫ്ഗാനിസ്ഥാനില്‍ ഭരണമുറപ്പിച്ച താലിബാനെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയത് ചൈനയും പാക്കിസ്ഥാനുമാണ്. ഇത് ഇന്ത്യയ്ക്കു നല്‍കുന്നത് ശുഭസൂചനകളല്ല. ഭാവിയില്‍ താലിബാനും ചൈനയും പാക്കിസ്ഥാനും ചേരുന്ന അച്ചുതï് ഇന്ത്യയ്ക്കു ഭീഷണിയാകാനുള്ള എല്ലാ സാധ്യതകളുമുï്.  സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്. ഏതായാലും, താലിബാന്‍ വീïും ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യാ വന്‍കരയില്‍ മാത്രമല്ല ലോകരാഷ്ട്രീയത്തില്‍ത്തന്നെ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)