•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

സമൂഹമനഃസാക്ഷിയുടെ ഇടയശബ്ദം

ഭാവിശ്വാസികള്‍ മാത്രമല്ല കേരളത്തിലെ  പൊതുസമൂഹംതന്നെയും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ ശ്രദ്ധിക്കാറുï്. കേരളത്തില്‍ സമീപകാലത്ത് ലഹരിമരുന്നുമാഫിയ്‌ക്കെതിരേ ആഞ്ഞടിച്ച പ്രവാചകശബ്ദമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. രേഖകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം വിളിച്ചുപറഞ്ഞ സത്യങ്ങള്‍ ശരിയാണെന്നു സമീപകാലത്തെ നിരവധിസംഭവങ്ങള്‍ തെളിയിക്കുന്നു. നമ്മുടെ കുടുംബങ്ങളില്‍  മക്കളെ ശ്രദ്ധയോടെ വളര്‍ത്തണമെന്നും യുവതലമുറ മയക്കുമരുന്നിനടിമയായി ജീവിതം നശിപ്പിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ലഹരിക്കെതിരേയുള്ള നിരന്തരപോരാട്ടം
മയക്കുമരുന്നുസംഘങ്ങള്‍ പല രാജ്യത്തെയും ഭരണത്തെ നിയന്ത്രിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും അതിന്റെ  വിപണനത്തിനായി വിനിയോഗിക്കുന്നു. നമ്മുടെ രാജ്യത്തും കാര്യങ്ങള്‍ ഭീതിജനകമാണ്. വിഷം കലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതുപോലെതന്നെയുള്ള കൊടിയ തിന്മയാണ്
മയക്കുമരുന്നുകച്ചവടം. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ചിന്തകള്‍ അങ്ങനെ നീളുകയാണ്. സീറോ മലബാര്‍ സഭയില്‍ ലഹരിക്കെതിരേയുള്ള കാമ്പെയിന്‍ അദ്ദേഹം ചെയര്‍മാനായുള്ള അല്മായ കമ്മീഷന്റെ നേതൃത്വത്തില്‍ പാലായില്‍ ആരംഭിച്ചുകഴിഞ്ഞു.
ആഗോളഭീഷണിയുയര്‍ത്തുന്ന, മനുഷ്യന്റെ സൈ്വരജീവിതത്തിനു ലോകത്തെമ്പാടും വെല്ലുവിളി ഉയര്‍ത്തുന്ന, അത്യന്തം മനുഷ്യത്വവിരുദ്ധമായ ലഹരിയുടെ ആസൂത്രിതവലകളെക്കുറിച്ച് ഏറെ പഠനം നടത്തിയാണ് പൗരസ്ത്യകത്തോലിക്കാസഭാവൃത്തങ്ങളില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ബിഷപ് കല്ലറങ്ങാട്ട് തന്റെ കുറിപ്പുകള്‍ തയ്യാറാക്കിയത്.
ലഹരിവിരുദ്ധപ്രവര്‍ത്തനത്തിന്റെ അംബാസിഡറായി കുട്ടികളെ വളര്‍ത്തിയെടുക്കണം. താടി കത്തുമ്പോള്‍ ബീഡി കത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുï്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കള്‍ സ്‌ഫോടകവസ്തുക്കള്‍പോലെയാണ്. ഉണക്കപ്പുല്ലില്‍ തീയിട്ടശേഷം അയ്യോ തീപിടിച്ചേ... എന്നു വിലപിച്ചിട്ടു കാര്യമില്ല. വാളെടുത്തല്ല, വാക്കാല്‍ മാതാപിതാക്കള്‍ കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നവരാകണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ക്കുന്നു.
കുഞ്ഞുങ്ങളെ സംരക്ഷിക്കുക
മയക്കുമരുന്നിനെതിരേ ജനങ്ങള്‍ മതഭേദമെന്യേ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. കലാലയങ്ങളില്‍ വിശിഷ്യാ, കൗമാരക്കാരില്‍ പെരുകിവരുന്ന മയക്കുമരുന്നുപയോഗം ആശങ്കാജനകവും അപകടകരവുമാണെന്നു ബിഷപ് നിരീക്ഷിക്കുന്നു. കുട്ടികളുമായി ബന്ധപ്പെടുന്നവര്‍ അവരുടെ നന്മയ്ക്കായി കാംക്ഷിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അതും കുറ്റകരമാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്  അഭിപ്രായപ്പെടുന്നു.
',എന്റെ മക്കള്‍ സുരക്ഷിതരാണ്. അങ്ങനെയാണ് ഞാന്‍ അവരെ വളര്‍ത്തിയത്,' - ഇങ്ങനെ കരുതി ഇനി ഒരു രക്ഷിതാവും സ്വയം വിഡ്ഢിയാകരുത്. മയക്കുമരുന്നിന്റെ കെണിയില്‍ ആരും പെട്ടുപോകാം; എത്ര ധാര്‍മികചുറ്റുപാടില്‍ വളരുന്ന കുട്ടിയാണെങ്കിലും. അത്രമേല്‍ ആസൂത്രിതമായ രീതിയിലാണ് മയക്കുമരുന്നുകണ്ണികള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഞെട്ടിക്കുന്നതാണ്. വീടിനു പുറത്തിറങ്ങിയാല്‍, മയക്കുമരുന്നിന്റെ ചതിക്കുഴികളില്ലാത്ത ഇടങ്ങള്‍ വളരെക്കുറവ്. സ്‌കൂളുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍, തൊഴിലിടങ്ങള്‍, കളിസ്ഥലങ്ങള്‍, കവലകള്‍... തിരിച്ചറിയാന്‍ കഴിയാത്തവിധം ആ ചതിക്കുഴികള്‍ വ്യാപകമാണ്. മതകലാലയങ്ങള്‍പോലും അതില്‍നിന്നു മുക്തമല്ല.
മയക്കുമരുന്നുവ്യാപനം ചെറുക്കുന്നതിന് പല ഘടകങ്ങളും തടസ്സം നില്‍ക്കുന്നു. മക്കളുടെമേലുള്ള രക്ഷിതാക്കളുടെ അമിതവിശ്വാസമാണ് അതിലൊന്ന്. മകന്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടു എന്ന് ആരെങ്കിലും അറിയിച്ചാല്‍ അംഗീകരിക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാകുന്നില്ല. മാത്രമല്ല, വിവരം നല്‍കിയ വ്യക്തിക്കാകും കുറ്റവും ആക്ഷേപവും. മകന്‍ മയക്കുമരുന്നിനടിമയായി എന്നു ബോധ്യപ്പെട്ടാലും ചില രക്ഷിതാക്കള്‍ പരിഹാരമാര്‍ഗങ്ങള്‍ അന്വേഷിക്കാറില്ല. കുടുംബത്തിന്റെ അഭിമാനബോധമാണ് കാരണം. അഭിമാനപ്രശ്നമാണോ കുട്ടിയുടെ ഭാവിയാണോ പ്രധാനം? സാമൂഹികതിന്മകള്‍ക്കതിരേ പോരാടാനുള്ള കുലീനത്വം സമൂഹം പ്രകടമാക്കണം. നമ്മുടെ മക്കള്‍ ലഹരിക്കടിമകളാകുമ്പോള്‍ നമ്മുടെ സമൂഹം കരിന്തിരി കത്തുകയാണെന്നും ഈ അപകടനിലയെ തരണം ചെയ്യാന്‍ എല്ലാവരും ഒത്തൊരുമിച്ചു പ്രയത്‌നിക്കണമെന്നും ലഹരിവിരുദ്ധസംസ്‌കാരം വളര്‍ത്തണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മപ്പെടുത്തുന്നു. ലഹരിമാഫിയയ്‌ക്കെതിരേ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് പാലാ രൂപതയില്‍ നവംബര്‍ മാസത്തില്‍ത്തന്നെ  രൂപത, ഫൊറോന, ഇടവകതലങ്ങളില്‍ ജാഗ്രതാസമിതികള്‍ രൂപവത്കരിക്കാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇടയലേഖന (നമ്പര്‍ 69)ത്തിലൂടെ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ലഹരിക്കെതിരേ സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫ്
സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ രൂപതകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധസമ്മേളനങ്ങളും കര്‍മപദ്ധതികളും നടപ്പാക്കുകയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ഭാവിപദ്ധതി. ലഹരിയുടെ വ്യാപനം തടയുക, ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുക, ലഹരിവിരുദ്ധസമൂഹം നിര്‍മിക്കുക തുടങ്ങിയ മഹനീയദര്‍ശനങ്ങളോടെ സഭയിലെ മുഴുവന്‍ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലഹരിമരുന്നുകള്‍ക്കെതിരേയുള്ള തന്റെ പോരാട്ടം തുടരുകയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)