പാലാ: കെ.സി.വൈ.എം.-എസ്.എം.വൈ.എം. പാലാ രൂപതയുടെ സുവര്‍ണജൂബിലിയുടെയും യുവജനറാലിയുടെയും ഉദ്ഘാടനം പാലാ കിഴതടിയൂര്‍ സെന്റ് ജോസഫ്‌സ് പള്ളി പാരീഷ് ഹാളില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 17 ഫൊറോനകള്‍ക്കും ഗോള്‍ഡന്‍ ജൂബിലി തിരി ബിഷപ് തെളിച്ചു നല്കി.
രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അനുഗ്രഹപ്രഭാഷണം നടത്തുകയും വിവിധ മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ആമുഖപ്രഭാഷണം നടത്തുകയും രൂപത ജനറല്‍ സെക്രട്ടറി ടോണി കവിയില്‍ ഉദ്ഘാടനസമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും ചെയ്തു. യുവജനപ്രസ്ഥാനത്തിന്റെ മുന്‍ ഡയറക്ടര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ജോയിന്റ് ഡയറക്ടര്‍ സി. നവീന സിഎംസി, ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി, പ്രഥമ പ്രസിഡന്റ് ശ്രീ. ജോസഫ് മൈലാടി, പ്രഥമ വൈസ് പ്രസിഡന്റ് ശ്രീമതി മാഗി മേനാംപറമ്പില്‍,  മുന്‍ ജോയിന്റ് ഡയറക്ടര്‍ സി. ജോസ്മിത എസ്.എം.എസ്, മുന്‍ പ്രസിഡന്റ് അഡ്വ. ജോയി എബ്രാഹം എന്നിവര്‍ സമ്മേളനത്തിന് ആശംസ അറിയിച്ചു സംസാരിച്ചു. സമ്മേളനാനന്തരം കിഴതടിയൂരില്‍ നിന്നുമുള്ള യുവജന റാലിയും നടത്തപ്പെട്ടു. 17 ഫൊറോനകളില്‍ നിന്നുമായി ആയിരത്തോളം യുവജനങ്ങള്‍ പതാകയേന്തി മുദ്രാവാക്യങ്ങളുമായി റാലിയില്‍ പങ്കു ചേര്‍ന്നു.
							
 *
                    
                    