•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ഏകീകൃത സിവില്‍ കോഡ് അപ്രായോഗികം: കെസിബിസി

  • *
  • 20 July , 2023

കൊച്ചി: ഇന്ത്യന്‍ജനതയുടെ വിശാലമായ വൈവിധ്യത്തിന്റെ പശ്ചാത്തലത്തില്‍, സാംസ്‌കാരികവും മതപരവുമായി ഏകീകൃത സിവില്‍ കോഡ് എന്ന ആശയം അപ്രായോഗികവും അസാധ്യവുമാണെന്ന് കെസിബിസി. ഇരുപത്തൊന്നാമത് നിയമകമ്മീഷന്‍ 2018 ല്‍ പുറത്തിറക്കിയ കണ്‍സള്‍ട്ടേഷന്‍ പേപ്പറിലൂടെ വ്യക്തമാക്കിയതുപോലെ, ഈ പ്രത്യേക വിഷയം പരിഗണനയ്‌ക്കെടുക്കാനുള്ള സമയം ഇനിയുമായിട്ടില്ലെന്ന നിലപാടാണ് കേരള കത്തോലിക്കാസഭയ്ക്കുമുള്ളതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗികവക്താവുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി.
കേന്ദ്രനിയമമന്ത്രാലയം യൂണിഫോം സിവില്‍ കോഡിന്റെ കരടുരൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാല്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്ന പുതിയ സിവില്‍ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നതിനെക്കുറിച്ചു വ്യക്തതയില്ല. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആശയങ്ങളും ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ജൂണ്‍ 14ന് ഇരുപത്തിരണ്ടാം നിയമകമ്മീഷന്‍ നോട്ടീസ് പ്രസിദ്ധീകരിച്ച നടപടി, എന്തു നിര്‍ദേശങ്ങള്‍ നല്‍കും എന്നുള്ളതിനെക്കുറിച്ച് ആശയക്കുഴപ്പം ഉളവാക്കുന്നതും അവ്യക്തവുമാണ്. ഏകീകൃത സിവില്‍ കോഡിന്റെ അന്തഃസത്തയെക്കുറിച്ചുള്ള അജ്ഞതനിമിത്തം, അത് ഇന്ത്യന്‍ഭരണഘടന ഉറപ്പു നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തെ ഏതുവിധത്തിലാണ് ബാധിക്കുക എന്നുള്ളതിനും വ്യക്തതക്കുറവുണ്ട്.
പഠനത്തിന് കൂടുതല്‍ സമയം ആവശ്യമുള്ള വിഷയമായതിനാല്‍, അഭിപ്രായം സമര്‍പ്പിക്കാന്‍ പരിമിതമായ സമയം മാത്രം നല്‍കിയിരിക്കുന്ന നടപടി സന്ദേഹം ഉളവാക്കുന്നതാണ്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍, അതുവഴി മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങള്‍ ചവിട്ടിമെതിക്കപ്പെടാനുമുള്ള സാധ്യതകളുള്ളത് ആശങ്കാജനകമാണ്.
ഏതെങ്കിലും വിധത്തില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളുണ്ടെങ്കില്‍, അത് ഇന്ത്യയുടെ ജനസംഖ്യയില്‍ 8.9 ശതമാനം വരുന്ന, ക്രൈസ്തവവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെയും പട്ടികവര്‍ഗക്കാരുടെയും മതപരവും സാംസ്‌കാരികവുമായ ആശങ്കകളെ ശ്രദ്ധാപൂര്‍വം പരിഗണിച്ചുകൊണ്ടായിരിക്കണം.
ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുന്നതുവഴി ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരികവൈവിധ്യത്തിന്റെ ഭാഗമായ വിവിധ ജനവിഭാഗങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും യാതൊരുവിധത്തിലും തടസ്സപ്പെടുത്തുകയോ തകര്‍ക്കുകയോ ചെയ്യരുത്. ഏതെങ്കിലും വിധത്തിലുള്ള വിവേചനങ്ങളുടെ പേരിലോ ലിംഗഭേദഅനീതിയുടെ പേരിലോ പൂര്‍ണമായും മതപരവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ വ്യക്തിനിയമങ്ങളുടെ മറവില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്നും കെസിബിസി പ്രസ്താവിച്ചു, 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)