•  16 May 2024
  •  ദീപം 57
  •  നാളം 10
കരുതാം ആരോഗ്യം

മസ്തിഷ്‌കാഘാതം വില്ലനാകരുത്

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് മസ്തിഷ്‌കാഘാതം. ജീവിതശൈലീരോഗങ്ങള്‍, ശരീരത്തിനാവശ്യമായ വ്യായാമമില്ലായ്മ, അമിതവണ്ണം, പുകവലി, മദ്യപാനം, ജനിതകമായ കാരണങ്ങള്‍ എന്നിവയെല്ലാം മസ്തിഷ്‌കാഘാതത്തിനു കാരണങ്ങളാണ്. മസ്തിഷ്‌കാഘാതം മൂലമുണ്ടാകുന്ന ശാരീരികവൈകല്യങ്ങള്‍ ചിലതു താത്കാലികവും ചിലതു ജീവിതകാലം മുഴുവനും നിലനില്‍ക്കുന്നതുമായതിനാല്‍ എത്രയും വേഗത്തില്‍ രോഗിക്കു ചികിത്സ നല്‍കണം. മസ്തിഷ്‌കാഘാതം ഉണ്ടായശേഷമുള്ള ആദ്യമണിക്കൂറുകള്‍ നിര്‍ണായകമായതിനാലാണ് രോഗിയെ ഉടന്‍ ചികിത്സയ്ക്ക് എത്തിക്കണമെന്നു പറയുന്നത്. 

ശ്രദ്ധിക്കുക.
BE FAST
B. Balance  നടക്കുമ്പോള്‍ വേച്ചുപോകുന്നതുപോലെ തോന്നുക. കൈകാലുകള്‍ക്കു ബലക്ഷയം ഉണ്ടാകുകയോ സ്പര്‍ശനശേഷി നഷ്ടപ്പെടുകയോ ചെയ്യുക. അതായത്, ശരീരത്തിന്റെസന്തുലനവും ഏകോപ
നവും നഷ്ടപ്പെടുന്ന അവസ്ഥ.
E. Eyes- - കാഴ്ചയ്ക്കു മങ്ങല്‍ തോന്നുകയോ രണ്ടായി കാണുകയോ ചെയ്യുക. കണ്ണുകള്‍ ചലിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക.
F. Face   ചിരിക്കുമ്പോള്‍ മുഖം ഒരു വശത്തേക്കു കോടിപ്പോകുക
A. Arm   ശരീരത്തിന്റെ ഒരു വശത്തുണ്ടാകുന്ന തളര്‍ച്ച, കൈകാലുകള്‍ ഉയര്‍ത്തിപ്പിടിക്കാനും, പിടിമുറുക്കാനും സാധിക്കാതെ വരിക.
S. Speech സംസാരിക്കാന്‍ സാധിക്കാതെയും, സംസാരിക്കുന്നതു മനസ്സിലാക്കാന്‍ സാധിക്കാതെയും വരിക.
T. Time to call - മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗിയെ ഒട്ടും താമസംകൂടാതെ ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.


(ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോളജിസ്റ്റ് കണ്‍സള്‍ട്ടന്റാണ്.)

Login log record inserted successfully!