•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

കാരുണ്യത്തിന്റെ വഴിയില്‍

നവതി പിന്നിട്ട പ്രശസ്ത നാടകകൃത്ത് സി.എല്‍. ജോസ് സംഭവബഹുലവും അനുഗൃഹീതവുമായ തന്റെ സഫലജീവിതത്തെ ഓര്‍ത്തെടുക്കുന്നു.

ഴയ ഒരോര്‍മയാണ്. അനേകവര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍, ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് എന്റെ പിതാവിന്റെ ഇളയസഹോദരി അപ്രതീക്ഷിതമായിഞങ്ങളുടെ വീട്ടില്‍ വന്നു. കുഞ്ഞമ്മായിയെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അളവറ്റ സന്തോഷം. വിവരമറിയിക്കാന്‍ നോക്കിയിട്ട് അപ്പനെ കാണുന്നില്ല.അയല്‍പക്കത്ത് അന്വേഷിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു, പള്ളിപ്പറമ്പിലേക്കു പോകുന്നതു കണ്ടുവെന്ന്. ഉടനെ ഞാന്‍ തൊട്ടുള്ള പള്ളിയിലേക്കോടി.
അക്കാലത്ത് ഉച്ചതിരിഞ്ഞു കുര്‍ബാനയില്ല. വിജനമായ ദൈവാലയം. പരിപൂര്‍ണനിശ്ശബ്ദത. ഞാന്‍ പള്ളിയുടെ വാതില്‍ക്കല്‍നിന്ന് എത്തിനോക്കിയപ്പോള്‍ അതാ അപ്പന്‍ മുട്ടുകുത്തി കൈകള്‍കൂപ്പി തിരുസക്രാരിയില്‍നോക്കി പ്രാര്‍ഥിക്കുന്നു. മറ്റാരുമില്ലാത്ത സമയം നോക്കി, ഏകാന്തതയില്‍ ഏകാഗ്രചിത്തനായി ആരാധന നടത്തുകയാണ്. ചെന്നു വിളിക്കാന്‍ ധൈര്യം വന്നില്ല. കുറച്ചുനേരം അപ്പനെ ഉറ്റുനോക്കി. കൂടുതലൊന്നും എനിക്കു മനസ്സിലായില്ല. വീട്ടിലെ ദുഃഖവും ദാരിദ്ര്യവും മാറ്റിത്തരണമേ എന്നു മുട്ടിപ്പായി പ്രാര്‍ഥിക്കുകയാണോ അപ്പന്‍?
സമ്പത്തില്‍ ദരിദ്രനാണെങ്കിലും ഭക്തിയിലും സല്‍ഗുണങ്ങളിലും സമ്പന്നനായിരുന്നു എന്റെ പിതാവ്. മക്കള്‍ മുതിര്‍ന്നു വരുമ്പോള്‍ അവര്‍ക്കു പറഞ്ഞുകൊടുക്കാ
നായി ബൈബിളിലെ കഥകളും വിശുദ്ധന്മാരുടെ ജീവചരിത്രങ്ങളും പഠിച്ചുവച്ചിരുന്നു. ഞായറാഴ്ചദിവസം സന്ധ്യാജപങ്ങളും പ്രാര്‍ഥനകളും കഴിയുമ്പോള്‍ അപ്പന്‍ ഞങ്ങള്‍ക്കു കഥ പറഞ്ഞുതരും.
ഏറെ ക്ലേശങ്ങള്‍ അനുഭവിച്ചവനാണു ഞാന്‍. ഇല്ലായ്മയും ദാരിദ്ര്യവും അനുഭവിച്ച ബാല്യകൗമാരങ്ങള്‍. അമ്പത്താറാം വയസ്സില്‍ എന്റെ പിതാവ് അന്തരിച്ചു.  അന്ന് എനിക്കു മുപ്പതു വയസ്സ്. ജീവിതത്തിന്റെ കരുതലായി അപ്പന്‍ തന്നു പോയത് ഒരുപാട്  സ്‌നേഹവും ഒമ്പതുമക്കളെയും. നന്നേചെറുപ്പം മുതല്‍കുടും
ബഭാരത്തിന്റെ കുരിശുപേറേണ്ടിവന്നു എനിക്ക്. ഒമ്പതു മക്കളില്‍ മൂത്തവന്‍ ഞാന്‍. എനിക്കു താഴെ നാലു സഹോദരികളും നാലു സഹോദരന്മാരും. അവരെ പഠിപ്പിക്കണം. കെട്ടിച്ചയയ്ക്കണം. കുടുംബസ്വത്തില്ല. സമ്പാദ്യമില്ല. കായല്‍പ്പരപ്പില്‍ തുഴ നഷ്ടപ്പെട്ട തോണിക്കാരനെപ്പോലെ പകച്ചും പരിഭ്രമിച്ചും നിന്നു.
ഈ എസ്.എസ്.എല്‍.സി.ക്കാരന് കോളജില്‍ ചേരാനും ഡിഗ്രിയെടുക്കാനും അതിയായ മോഹമുണ്ടായിരുന്നു. നടന്നില്ല. 17-ാം വയസ്സില്‍ തൃശൂരിലെ സ്വരാജ് റൗണ്ടിലുള്ള ഒരു കുറി(ചിട്ടി) കമ്പനിയില്‍ ജോലി കിട്ടി. കാലത്തു പത്തുമുതല്‍ അഞ്ചുവരെ കണക്കിന്റെ ലോകത്ത്. അതുകഴിഞ്ഞു വീട്ടില്‍ വന്നാല്‍ പാതിരാത്രിവരെ നാടകമെഴുത്തും വായനയും. കണക്കും കലയും പരസ്പരം പൊരുത്തപ്പെടില്ല എന്നു പറയും. ഈ രണ്ടണ്ടു മേഖലകളില്‍ ഏകകാലത്തു പ്രവര്‍ത്തിച്ചാല്‍ വിജയിക്കുക പ്രയാസമാണ്. എന്നാല്‍, രണ്ടണ്ടും ഒന്നിച്ചു പോകുമെന്നും വിജയകരമായി നടത്താമെന്നും ഞാന്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. അത് എന്റെ ജീവിതസാഹചര്യത്തിന്റെ ആവശ്യമായിരുന്നു. കഠിനമായ അധ്വാനം, തീവ്രമായ പരിശ്രമം, വളരണം വളരണമെന്നുള്ള അദമ്യമായ ഇച്ഛാശക്തി, നേരായ മാര്‍ഗത്തിലൂടെമാത്രമേ സമ്പാദിക്കൂ എന്ന ദൃഢനിശ്ചയം, മുട്ടിപ്പായ പ്രാര്‍ഥന!
സാമ്പത്തികഞെരുക്കങ്ങളുടെയും പ്രശ്‌നപരമ്പരകളുടെയുംഒത്തനടുക്ക്  നിസ്സഹായതയോടെ വീര്‍പ്പുമുട്ടി നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളില്‍ ആരോടും പരാ
തിപ്പെടാതെ, നുറുങ്ങിയ ഹൃദയവുമായി ഞാന്‍ യേശുവിന്റെ സന്നിധിയിലേക്കു തിരിയും. ദൈവാലയത്തിന്റെഏകാന്തതയില്‍ മുട്ടുകുത്തും. സക്രാരിയില്‍ സൂക്ഷി
ച്ചിരിക്കുന്ന തിരുവോസ്തിയില്‍ സത്യമായും ക്രിസ്തുനാഥന്‍ സന്നിഹിതനാണെന്നു പൂര്‍ണമായി വിശ്വസിച്ചുകൊണ്ടു ബലഹീനനായ ഞാന്‍ ആവശ്യങ്ങളുടെ ഭാണ്ഡ
ക്കെട്ടഴിച്ചുവച്ച് മനംനൊന്തു പ്രാര്‍ഥിക്കും. ആദരവോടെ ആരാധിക്കും. എന്റെ വേദനകളും ഉത്കണ്ഠകളുംപ്രയാസങ്ങളണ്ടും പ്രതിസന്ധികളും ആ അത്താണിയില്‍ ഞാന്‍ സമര്‍പ്പിക്കും. വലിയൊരു ഭാരം ഇറക്കിവച്ച ആശ്വാസമാണപ്പോള്‍.
ദുരിതങ്ങളും കഷ്ടപ്പാടുകളും ഏറെ സഹിച്ചെങ്കിലും കാലം കടന്നുപോകവേഎല്ലാ കുറവുകളും നികത്താന്‍ ദൈവം തിരുമനസ്സായി. എന്റെ സഹധര്‍മിണി ലിസിയും ഒപ്പം നിന്നു. ഇന്നിപ്പോള്‍ ഞാനും കുടുംബവും എല്ലാ സഹോദരകുടുംബങ്ങളും മാതാപിതാക്കള്‍ കാട്ടിത്തന്ന വഴികളിലൂടെ സഞ്ചരിച്ച്  നല്ല ന ിലയില്‍ അഭിമാനത്തോടെ കഴിയുന്നു. അങ്ങനെ ദീര്‍ഘകാലമായുള്ള ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്കും പ്രയത്‌നങ്ങള്‍ക്കും നല്ല കൂലികിട്ടി. പരാതികളില്ലാതെ എല്ലാം സഹിച്ചതിന് ഈശ്വരന്റെ പ്രതിഫലം!
കഠിനപ്രയത്‌നത്തിന്റെ ഭാഗമായിരുന്നു എന്റെ നാടകരചന. എന്റെ കുടുംബത്ത് ഒരു സാഹിത്യകാരനുണ്ടണ്ടായിട്ടില്ല. ആ പാരമ്പര്യവുമില്ല. എന്നിട്ടും ഞാനൊരു നാടകരചയിതാവായി. ദൈവം എന്നെക്കൊണ്ടണ്ടï് എന്തൊക്കെയോ ചെയ്യിച്ചു.
1956 ല്‍ 24-ാം വയസ്സില്‍ ഞാനാദ്യമായി എഴുതിയ നാടകത്തിന്റെ പേര് 'മാനം തെളിഞ്ഞു.' നാടകരംഗത്തു വന്നിട്ട് 68 വര്‍ഷമായി. ഈ 92-ാം വയസ്സിലും നാടകരംഗത്തുറച്ചു നില്‍ക്കുന്നു.  
നിശയുടെ നിശ്ശബ്ദതയില്‍, ഏകാന്തതയുടെ പൂര്‍ണതയില്‍, ഞാനിരുന്നു മൂല്യവാഹികളായ നാടകങ്ങള്‍ക്കു രൂപം കൊടുത്തപ്പോള്‍ എന്നോടൊപ്പം യേശു ഉണ്ടായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഓരോ നാടകവും റേഡിയോ നാടകവും ഏകാങ്കവും യേശുവിന്റെ ആശയങ്ങള്‍ അലിഞ്ഞുചേര്‍ന്ന കലാരൂപങ്ങളാണ് - യേശുബിംബങ്ങളാണ്. 
ഇതുവരെ മുപ്പത്താറു സമ്പൂര്‍ണനാടകങ്ങളും നൂറോളം ഏകാങ്കങ്ങളും ഒട്ടനവധി റേഡിയോ നാടകങ്ങളും കൈരളിക്കു കാഴ്ചവച്ചു. വര്‍ഷംതോറുമുള്ള അഖിലകേരള റേഡിയോ നാടകവാരത്തില്‍ 15 വര്‍ഷം എന്റെ ഓരോ നാടകമുണ്ടായിരുന്നു. ആ ഭാഗ്യം കേരളത്തിലെ മറ്റൊരു എഴുത്തുകാരനും ലഭിച്ചിട്ടില്ല.
നാടകവാരത്തില്‍ വന്നതില്‍ ശ്രോതാക്കള്‍ മികച്ചതെന്നു വിധിയെഴുതിയ മണല്‍ക്കാട്, അഗ്നിവലയം നാടകങ്ങള്‍ പിന്നീട് ആകാശവാണിയുടെ നാഷണല്‍ പ്രോഗ്രാമില്‍ വന്നു. അതായത്, ഒരു ദിവസം രാത്രി ഒമ്പതരമുതല്‍ പത്തരവരെ ഇന്ത്യയൊട്ടുക്ക് അതതുഭാഷകളില്‍ മേല്
പറഞ്ഞ എന്റെ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തു.
നാടകത്തിന്റെ സീസണായാല്‍ പള്ളിമുറ്റങ്ങളിലും ക്ഷേത്രമൈതാനങ്ങളിലും കലാസമിതി വാര്‍ഷികങ്ങളിലും കോളജ് ആനിവേഴ്‌സറികളിലും രാഷ്ട്രീയപ്പാര്‍ട്ടി സമ്മേളനങ്ങളിലും എന്റെ നാടകങ്ങള്‍ അരങ്ങേറി. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും മലയാളികള്‍ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം എന്റെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
എന്റെ മൂന്നു നാടകങ്ങള്‍ ചലച്ചിത്രങ്ങളായി. ഈ എസ്.എസ്.എല്‍.സി.ക്കാരന്റെ മണല്‍ക്കാട്, ജ്വലനം, യുഗതൃഷ്ണ എന്നീ നാടകങ്ങള്‍ കേരളത്തിലെ മൂന്നു യൂണിവേഴ്‌സിറ്റികളില്‍ ഡിഗ്രിക്ക് പാഠപുസ്തകങ്ങളായി.'നാടകരചന എന്ത്? എങ്ങനെ?'എന്ന ഗ്രന്ഥം കേരള - കാലിക്കട്ട് യൂണിവേഴ്‌സിറ്റികള്‍ എം.എ. വിദ്യാര്‍ഥികള്‍
ക്കുള്ള പഠനഗ്രന്ഥമായി അംഗീകരിച്ചു. 
എന്റെപ്രതീക്ഷയില്‍ക്കവിഞ്ഞ് ഒട്ടനവധി അവാര്‍ഡുകളും അംഗീകാരങ്ങളും എന്നെ ത്തേടി വന്നു. കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമിയുടെ കലാരത്‌ന ഫെല്ലോഷിപ്പ്, കെ.സി.ബി.സി. അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സംസ്ഥാനസര്‍ക്കാരിന്റെ നാടകത്തിനുള്ള ഉന്നതബഹുമതിയായ എസ്.എല്‍.പുരം പുരസ്‌കാരം, ഏറ്റവും ഒടുവിലായി കേന്ദ്രസംഗീത നാടക അക്കാദമിയുടെ നാടകരചനയ്ക്കുള്ള അമൃതാപുരസ്‌കാരം തുടങ്ങി ചെറുതും വലുതുമായ മുപ്പതോളം അവാര്‍
ഡുകള്‍ ലഭിച്ചു. 
ദൈവത്തിന്റെ കൃപാകടാക്ഷം പിന്നെയുമുണ്ടണ്ടായി. ഞാന്‍ വഹിച്ച ഭാരവാഹിത്വങ്ങളും എനിക്കു ലഭിച്ച ബഹുമതിക
ളും പലതാണ്. കേരളസംഗീതനാടക അക്കാദമി ചെയര്‍മാന്‍, കേന്ദ്രസംഗീതനാടക അക്കാദമി അംഗം, കേരള ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി അംഗം, ആഗോള കത്തോലിക്കാ സഭയുടെ അത്യുന്നത പേപ്പല്‍ ബഹുമതിയായ 'ഷെവലിയര്‍' പദവി. ഇതിനു പുറമേ കേരള സാഹിത്യ അക്കാദമി, സമസ്ത കേരളസാഹിത്യപരിഷത്ത്, ആകാശവാണി ഉപദേശകസമിതി എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്.
എന്റെ രചനയെപ്പറ്റി ഒരു വസ്തുതകൂടി പറയട്ടെ. ഇത്രയും കാലത്തിനിടയ്ക്ക് ക്രൈസ്തവദര്‍ശനങ്ങള്‍ക്കും ധാര്‍മികമൂല്യങ്ങള്‍ക്കും സനാതനതത്ത്വങ്ങള്‍ക്കും സദാചാരസംഹിതകള്‍ക്കും വിരുദ്ധമായി ഒരു വാക്കോ വരിയോ ഞാന്‍ എഴുതിയിട്ടില്ല. അക്രമംകൊണ്ടണ്ടും കൈയൂക്കുകൊണ്ടണ്ടും വിജയം വരിക്കുന്ന ഒരു നാടകവും ഞാന്‍ രചിച്ചിട്ടില്ല. കൊലപാതകവും ആത്മഹത്യയുംകൊണ്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു രചനയും നടത്തിയിട്ടില്ല. 
വിവിധ നാടകങ്ങളിലൂടെ ഞാന്‍ സമൂഹത്തിനു കൊടുത്ത സന്ദേശം സത്യത്തിന്റെ, സ്‌നേഹത്തിന്റെ, നന്മയുടെ, കരുണയുടെ, മതമൈത്രിയുടെ, മാനവസ്‌നേഹത്തിന്റെ, പശ്ചാത്താപത്തിന്റെ, പരോപകാരത്തിന്റെ, ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ, പ്രതികാരമില്ലായ്മയുടെ...അങ്ങനെ...അങ്ങനെ...
ദീര്‍ഘിപ്പിക്കുന്നില്ല. ഈ സ്‌കൂള്‍ ഫൈനല്‍കാരനെ ദൈവം എവിടെവരെ എത്തിച്ചു? ബൈബിളില്‍ ഒരു വാക്യമുണ്ടï് 
(1 പത്രോസ് 5:6) ''ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും.''
സത്യമാണ്. അവിടുന്ന് എന്നെ ഉയര്‍ത്തി വളര്‍ത്തി. നിസ്വനും നിസ്സാരനുമായിരുന്ന എന്നെ ദൈവം എവിടെ വരെ എത്തിച്ചു?
92 ല്‍ എത്തിനണ്ടിണ്ടല്‍ക്കുന്നഞാന്‍ ഇന്ന് ഏറെ സംതൃപ്തനാണ്. നാടകരംഗത്ത് ഒന്നുമല്ലാതിരുന്ന എന്നെ ഒന്നാം നിരയിലെത്തിച്ചതും ആരുമല്ലാതിരുന്ന എന്നെ ആയിരങ്ങളുടെ ആരാധാനാപാത്രമാക്കിയതും ദയാനിധിയായ ദൈവത്തിന്റെ കൃപാകടാക്ഷമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)