പുസ്തകരചനയില്‍ സെഞ്ചുറി നേടി വിനായക് നിര്‍മല്‍
മലയാളത്തിന്റെ അക്ഷരമുറ്റത്ത് നൂറു പുസ്തകങ്ങളുമായി സെഞ്ചുറി നേടി ഇതാ ഒരെഴുത്തുകാരന്‍ - വിനായക് നിര്‍മല്‍. ഇദ്ദേഹത്തിന്റെ നൂറ്റൊന്നാമതു പുസ്തകവും പുറത്തിറങ്ങിക്കഴിഞ്ഞു.
വിനായക് നിര്‍മലിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി മലയാളത്തിന്റെ എഴുത്തുവഴിയിലെ നിത്യസാന്നിധ്യം. കഥകളും നോവലുകളും ലേഖനങ്ങളും;അതിനെക്കാളെല്ലാമുപരിയായി,അസാധാരണമിഴിവാര്‍ന്ന ആത്മീയരചനകളുമായി ഇദ്ദേഹം വായനക്കാരന്റെ ഹൃദയം തൊട്ടുനില്ക്കുന്നു.
എങ്ങനെ ഈ വഴിയിലേക്കെത്തിയെന്നു ചോദിച്ചാല്‍, സ്വന്തം കഴിവോ പ്രയത്‌നമോകൊണ്ടല്ല, ദൈവത്തിന്റെ കൃപയാണു തന്നെ ഒരെഴുത്തുകാരനാക്കിയതെന്നു വിശ്വസിക്കാനാണു വിനായകനിഷ്ടം. 'വീട്ടില്‍ എഴുത്തുമായി ആര്‍ക്കും ബന്ധമില്ല. വായനയുടെ വലിയ ലോകവുമില്ല. ഏതോ മഹത്തായ കലാകാരനെ സൃഷ്ടിക്കാന്‍ ദൈവം ശ്രമിക്കുമ്പോള്‍ അറിയാതെ അവിടുത്തെ കൈവിരലുകള്‍ക്കിടയിലൂടെ എഴുത്തിന്റെ ഒരു തുള്ളി എന്റെ ശിരസ്സിലും പതിച്ചു. എല്ലാം ദൈവത്തിന്റെ കൃപ.'
എന്തായാലും, വിനായക് നിര്‍മലിന്റെ രചനകളിലൂടെ വിരലോടിക്കുമ്പോള്‍, ഓരോ വരിയിലും ദൈവത്തിന്റെ കൈയൊപ്പ് കാണാന്‍ കഴിയും. ആത്മാവിന്റെ സ്വരമെന്നോ ഹൃദയത്തിന്റെ ഭാഷയെന്നോ വിളിക്കാന്‍ തോന്നുന്ന ഒരു രചനാഭംഗി വിനായകിന്റെ ഓരോ കൃതിയെയും ചേതോഹരമാക്കുന്നു. മുഖം മറയ്ക്കാത്ത തുറന്നെഴുത്തുകള്‍. മറ്റുള്ളവരുടെ മനസ്സിലുള്ളതാണു താനെഴുതുന്നതെന്ന് ചിലര്‍ പറഞ്ഞിട്ടുള്ളതായി വിനായക് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവരുടെ ജീവിതവും അനുഭവങ്ങളും എങ്ങനെയോ അതുതന്നെ എഴുതുന്നുവെന്ന്... ഒരുപക്ഷേ, അതുകൊണ്ടുതന്നെയാവാം, വിനായകിന്റെ ആത്മനിഷ്ഠരചനകള്‍ക്കു പ്രിയമേറുന്നതും അദ്ദേഹത്തെ വായനക്കാരുടെ മുമ്പില്‍ പ്രിയപ്പെട്ടവനാക്കുന്നതും.
ഇതു പറയുമ്പോള്‍, ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ കണ്ണു നിറച്ച നിരവധി നേരനുഭവങ്ങള്‍ വിനായകിനു പങ്കുയ്ക്കാനുണ്ട്: വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ചിന്തകളും പങ്കുവയ്ക്കുന്ന ഒരു കൃതിയാണ് ഇദ്ദേഹത്തിന്റെ 'എനിക്കും നിനക്കും മധ്യേ.' ഉള്ളതുപറഞ്ഞാല്‍ അത്രയധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒന്ന്. ഒരിക്കല്‍ ഭരണങ്ങാനത്തു ധ്യാനം കൂടാന്‍വന്ന അവസരത്തില്‍ അവിടെനിന്ന് ഈ പുസ്തകം വാങ്ങിയ ഒരു സ്ത്രീ എഴുത്തുകാരനെ ഫോണ്‍ ചെയ്യുന്നു. ഇരുപത്തഞ്ചുവര്‍ഷമായി വിവാഹം കഴിഞ്ഞ സ്ത്രീ. ദാമ്പത്യം ഒരിക്കലും സുഖകരമായിരുന്നില്ല. പക്ഷേ, അവര്‍ പറഞ്ഞത് ഈ പുസ്തകം നേരത്തേ വായിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ അവരുടെ ജീവിതം ഇങ്ങനെയാകുമായിരുന്നില്ല എന്നാണ്. ധ്യാനം കൂടിയതിനെക്കാള്‍ അവര്‍ക്കു മാറ്റമുണ്ടായത് ഈ പുസ്തകം വായിച്ചപ്പോഴാണത്രേ. മോഹവലയം എന്ന നോവല്‍ വായിച്ചിട്ട് ഒരു വീട്ടമ്മ പറഞ്ഞത്, ഇത് അവരുടെ കഥയാണെന്നും വലിയ തെറ്റിലേക്കു വീഴാതിരിക്കാനുള്ള പ്രചോദനം ഈ നോവല്‍ സമ്മാനിച്ചുവെന്നുമാണ്.
ഒരാളെ വഴിതെറ്റിക്കുന്ന യാതൊന്നും തന്റെ കൃതികളിലുണ്ടാവരുതെന്ന് ഈ എഴുത്തുകാരനു നിര്‍ബന്ധമുണ്ട്: ഇതു ഞാന്‍ നല്ലവനായതുകൊണ്ടല്ല; മറിച്ച്, എഴുത്തുകാരന്‍ നന്മയുടെ ഭാഗമായി നില്ക്കണമെന്നു ചിന്തിക്കുന്നതുകൊണ്ടാണ്. എഴുത്തുകാരന് ഒരാളുടെ ജീവിതത്തില്‍ പ്രകാശം പരത്താന്‍ കഴിവുണ്ട്. അതുപോലെ അന്ധകാരത്തിലേക്കു തള്ളിയിടാനും. ഒരുപക്ഷേ, നമ്മള്‍ കടന്നുപോയ കാലത്തിനുശേഷമാവും നമ്മുടെ എഴുത്തുകള്‍കൊണ്ട് ഒരാള്‍ക്കു വെളിച്ചം കിട്ടുന്നത്. നന്മയുടെ വെളിച്ചം എനിക്കു കിട്ടിയത് എന്റെ ക്രിസ്തീയപശ്ചാത്തലത്തില്‍നിന്നാണ്. ഒരു ക്രൈം എനിക്കൊരിക്കലും വിസ്തരിച്ചെഴുതാനാവില്ല. ജീവിക്കാത്ത ജീവിതംകൂടി ജീവിക്കേണ്ടവനാണ് എഴുത്തുകാരന്‍ എന്നറിയുമ്പോഴും അത്തരം കാര്യങ്ങള്‍ എനിക്കാവില്ല. അതെന്റെ പരിമിതിയാണ് - അദ്ദേഹം തുറന്നുപറയുന്നു.
ഹൃദയത്തിന്റെ ഈ നന്മയാണ് വിനായക് നിര്‍മല്‍ എന്ന എഴുത്തുകാരനെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കുന്നത്. യഥാര്‍ഥവായനക്കാരന്‍ ഇതു തിരിച്ചറിയുന്നുണ്ട്. ഒരിക്കല്‍പ്പോലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്തവര്‍പോലും ഈ എഴുത്തുകാരനെ വിളിച്ച് നന്മകള്‍ നേരുന്നു; ചിലര്‍ കേവലം എഴുത്തിലൂടെ നേടിയെടുത്ത വിശ്വാസത്തിന്റെ പേരില്‍ കുമ്പസാരക്കൂട്ടിലെന്നവണ്ണം സ്വയം അനാവൃതരാകുന്നു. കാരണം മറ്റൊന്നുമല്ല. അവര്‍ക്ക് ഈ എഴുത്തുകാരനോടു മതിപ്പാണ്.
ദൈവത്തിന്റെ കൈയൊപ്പുള്ള സര്‍ഗധനനായ എഴുത്തുകാരനാണു വിനായക് നിര്‍മല്‍ എന്നതിന്റെ ഏറ്റവും നല്ല തെളിവ്, ഇദ്ദേഹം അഞ്ചാം ക്ലാസിലെ മധ്യവേനലവധിക്കാലത്ത് എഴുതിത്തുടങ്ങി എന്നുള്ളതാണ്. 1990 ല്‍ റവന്യൂജില്ലാകലോത്സവത്തില്‍ ചെറുകഥയ്ക്കു രണ്ടാം സ്ഥാനവും മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തിലുള്ള ചെറുകഥാമത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യകഥ ദീപനാളം വാരികയില്‍ പ്രസിദ്ധീകരിച്ചു- ആകാശം നീലയല്ല. ആദ്യനോവല്‍ പ്രസിദ്ധീകരിച്ചതും ദീപനാളത്തില്‍ത്തന്നെ-ആകാശത്തിന്റെ നിറങ്ങള്‍. രണ്ടു സൃഷ്ടികളും 'ആകാശ'ത്തില്‍ തുടങ്ങിയത് തികച്ചും യാദൃച്ഛികമോ അതോ താന്‍ ഭാവിയില്‍ കീഴടക്കാനിരുന്ന സാഹിത്യചക്രവാളത്തിന്റെ മുന്നോടിയോ എന്ന് ഇന്നോര്‍ക്കുക കൗതുകകരമാണ്.
തന്നെ എഴുത്തുകാരനാക്കിയതില്‍ ദീപനാളം വഹിച്ച വലിയ പങ്ക് അദ്ദേഹം മറച്ചവയ്ക്കുന്നില്ല. തന്റെ കഥയ്ക്ക് ആദ്യമായി അച്ചടിമഷി പുരട്ടിത്തന്ന വാരികയെന്ന നിലയില്‍ അന്നു ദീപനാളം ചീഫ് എഡിറ്ററായിരുന്ന ശ്രീ. ദേവസ്യാ അഞ്ഞൂറ്റിമംഗലം സാറിനെയും പത്രാധിപസമിതിയംഗമായിരുന്ന ശ്രീ. ജോണി തോമസ് മണിമലയെയും അദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നു. തന്റെ ഏറ്റവും കൂടുതല്‍ നോവലുകള്‍ പ്രസിദ്ധീകരിച്ച വാരികയെന്ന നിലയിലും അദ്ദേഹം ദീപനാളത്തോടുള്ള തന്റെ കടപ്പാട് തുറന്നുപറയുന്നു. അക്കാലത്തുതന്നെ പാലാ സഹൃദയസമിതിയില്‍ അവതരിപ്പിച്ച കഥ പ്രഫ. മാത്യു ഉലകംതറയുടെ പത്രാധിപത്യത്തിലുള്ള ദീപിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍നായര്‍ ആ കഥയെ പ്രശംസിച്ചെഴുതുകയും ചെയ്തു.
1997 ല്‍ വിനായക് എം.എ. യ്ക്കു പഠിക്കുമ്പോഴാണ് ആദ്യപുസ്തകത്തിന്റെ പിറവി: പുതിയ കീര്‍ത്തനങ്ങള്‍. ശ്രീ. ഇടമറ്റം രത്‌നപ്പന്റെ അവതാരികയോടെ ജീവന്‍ ബുക്‌സായിരുന്നു പ്രസാധനം. അന്നു ജീവന്‍ബുക്‌സിന്റെ മാനേജരായിരുന്ന ഡൊമിനിക് ചേറാടിയിലച്ചനോടുള്ള നന്ദിയും വാക്കുകള്‍ക്കതീതം. എന്നാല്‍, 2005 ല്‍ പുറത്തിറങ്ങിയ 'രണ്ടുപേര്‍ക്കിടയിലൊരു പുഴയുണ്ട്' എന്ന കൃതിയോടെയാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ വിനായക് നിര്‍മല്‍ സ്വന്തമായ ഇരിപ്പിടം നേടുന്നത്. ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു അത്. ആത്മീയസാഹിത്യത്തില്‍ അന്നുവരെ പരിചിതമല്ലായിരുന്ന അതിലെ അനാര്‍ഭാടമായ രചനാശൈലി - വൈയക്തികാനുഭവങ്ങളും കാല്പനികഭാഷയും-വിനായകിന് അനേകം വായനക്കാരെ നേടിക്കൊടുത്തു. പിന്നീട്, ആ ശൈലിക്ക് അനേകം അനുകര്‍ത്താക്കളുണ്ടായി. പക്ഷേ, വിനായക് അനന്യനായി നിന്നുകൊണ്ട് തന്റെ വായനക്കാരെ ഇന്നും കൊതിപ്പിക്കുന്നു. അന്നുതൊട്ട് ഇന്നുവരെ 101 കൃതികള്‍. ഈ വര്‍ഷംതന്നെ പുറത്തിറങ്ങാനായി നാലഞ്ചുപുസ്തകങ്ങള്‍ വേറെയും. 2005 ലെ ആദ്യപുസ്തകംതൊട്ട് എണ്ണിയാല്‍ 19 വര്‍ഷംകൊണ്ട് 100 പുസ്തകങ്ങള്‍.
നോവല്‍, ചെറുകഥ, ബാലസാഹിത്യം, വിവര്‍ത്തനം, ആത്മീയം, ജീവചരിത്രം, സിനിമ എന്നിങ്ങനെ വിനായക് കൈവയ്ക്കാത്ത മേഖലകളില്ലെന്നു പറയാം. നിരവധി ടെലിവിഷന്‍ ഡോക്യുമെന്ററികള്‍ക്കും ടെലിഫിലിമുകള്‍ക്കും തിരക്കഥയെഴുതി. ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആകാശവാണി, ജന്മഭൂമി, വീക്ഷണം, മാധ്യമം, മനോരാജ്യം എന്നിങ്ങനെ താന്‍ രചന നിര്‍വഹിച്ച സെക്കുലര്‍ മാധ്യമങ്ങള്‍ ധാരാളം. എന്നാല്‍, പിന്നീട് ജോലി ചെയ്ത സ്ഥാപനങ്ങള്‍ എഴുത്തിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിട്ടിട്ടുണ്ടാവാമെന്ന് അദ്ദേഹം സമ്മതിക്കുന്നു.
എന്നിരുന്നാലും ആ തലത്തില്‍, തന്നെ ഒരു ക്രൈസ്തവസാഹിത്യകാരനായി ആളുകള്‍ അഭിസംബോധന ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്ന് അദ്ദേഹം ചങ്കുറപ്പോടെ പറയുന്നു. പക്ഷേ, ഒരെഴുത്തുകാരനെ അവന്റെ പേരിന്റേയോ അവന്റെ രചനകള്‍ പ്രകാശിപ്പിക്കുന്ന പ്രസിദ്ധീകരണത്തിന്റെയോ പേരില്‍ വര്‍ഗീകരിക്കുന്നതിനോട് ഇദ്ദേഹത്തിനു യോജിപ്പില്ല. ക്രിസ്തീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു എഴുത്തുകാരനായി തന്നെ വിലയിരുത്തുന്നതല്ലേ കൂടുതല്‍ ശരി? അദ്ദേഹം ചോദിക്കുന്നു.
പുസ്തകത്തിന്റെ എണ്ണമാണ് എഴുത്തുകാരനെ മഹത്ത്വമണിയിക്കുന്ന ഘടകമെന്ന് വിനായക് നിര്‍മല്‍ വിശ്വസിക്കുന്നില്ല. പക്ഷേ, എഴുതിയവയില്‍ ഭൂരിപക്ഷവും കാമ്പും കഴമ്പുമുള്ളതെങ്കില്‍ ആ എണ്ണത്തെ വെറുതെ തള്ളിക്കളയാനാവുമോ? ഇല്ലാ എന്നാണ് ഉത്തരം. എത്രയെത്ര വ്യത്യസ്തമായ ഗ്രന്ഥങ്ങള്‍! ഇത്രയേറെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ വാങ്മയചിത്രങ്ങളാക്കിയ എഴുത്തുകാര്‍ ചുരുക്കമാണ്.
എഴുത്തിനുവേണ്ടി സഹിക്കുന്ന വേദന താങ്ങാനാവാത്തതാണെങ്കിലും താനൊരു ഭാഗ്യവാനായ എഴുത്തുകാരനെന്നാണ് വിനായക് വിശ്വസിക്കുന്നത്. അനേകരുടെ സ്‌നേഹത്തിലൂടെ, വിശ്വാസത്തിലൂടെ ഓരോ വേദനയും മറികടക്കുന്നു. ആദ്യകാലനോവലൈറ്റുകളിലൊന്നു വായിച്ച് ആദ്യമായി കത്തെഴുതിയ വായനക്കാരന്‍ ഇന്നത്തെ പ്രശസ്ത എഴുത്തുകാരന്‍ എസ് ഹരീഷ് (മീശ) ആണെന്നോര്‍ക്കുമ്പോള്‍ വിനായകിന് ഇന്നും അഭിമാനമുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ ഫോണ്‍ ചെയ്ത അവസരത്തില്‍ 'എന്തു നല്ല ക്രാഫ്റ്റായിരുന്നു വിനായക് നിങ്ങളുടേത്... നിങ്ങള്‍ എവിടെയാണ്...' എന്നു ഹരീഷ് ചോദിച്ചപ്പോള്‍, യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകം വായിച്ചിട്ട് ഫാ. മാത്യു നായ്ക്കംപറമ്പില്‍ സ്‌നേഹത്തോടെ വിളിച്ചപ്പോള്‍... നേരില്‍ക്കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ പുസ്തകങ്ങളാണെന്ന് ചിലര്‍ തുറന്നുപറയുമ്പോള്‍, പലരും പ്രാര്‍ഥനപ്പുസ്തകങ്ങളുടെ കൂട്ടത്തില്‍ തന്റെ പുസ്തകങ്ങള്‍ വച്ചിട്ടുണ്ടെന്നു പറയുമ്പോള്‍ വിനായക് തരളിതനാകുന്നു. അതേ, വിനായക് ഭാഗ്യവാനായ എഴുത്തുകാരനാണ്. ദൈവത്തിന്റെ കൈയൊപ്പുപതിഞ്ഞ എഴുത്തുകാരന്‍. പല എഴുത്തുകാര്‍ക്കും ഫണ്ടുകൊണ്ടു മാത്രം പുസ്തകമിറക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇന്നും നിലവിലുള്ളത്. ആ സ്ഥാനത്ത് വിനായകിന്റെ രചനകള്‍ക്കു കൈനീട്ടി പ്രസാധകര്‍ ക്യൂ നില്ക്കുന്നു. എങ്കിലും തന്നെ നിലനിര്‍ത്തുന്ന വായനക്കാരോടുള്ള നന്ദി അദ്ദേഹം ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ഇദ്ദേഹത്തിന്റെ എഴുത്തുപുര ഒരായിരം പുസ്തകങ്ങള്‍കൊണ്ടു നിറയട്ടെ.
adana escort adıyaman escort afyon escort ağrı escort aksaray escort amasya escort ankara escort antalya escort ardahan escort artvin escort aydın escort balıkesir escort bartın escort batman escort bayburt escort bilecik escort bingöl escort bitlis escort bolu escort burdur escort bursa escort çanakkale escort çankırı escort çorum escort denizli escort diyarbakır escort düzce escort edirne escort elazığ escort erzincan escort erzurum escort eskişehir escort gaziantep escort gebze escort giresun escort gümüşhane escort hakkari escort hatay escort ığdır escort ısparta escort istanbul escort izmir escort izmit escort kahramanmaraş escort karabük escort karaman escort kars escort kastamonu escort kayseri escort kilis escort kırıkkale escort kırklareli escort kırşehir escort kocaeli escort konya escort kütahya escort malatya escort manisa escort mardin escort mersin escort muğla escort muş escort nevşehir escort niğde escort ordu escort osmaniye escort rize escort sakarya escort samsun escort şanlıurfa escort siirt escort sinop escort şırnak escort sivas escort tekirdağ escort tokat escort trabzon escort tunceli escort uşak escort van escort yalova escort yozgat escort
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika