•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

എനിക്കവരെ സഹായിക്കാതിരിക്കാനാവില്ല

സെപ്റ്റംബര്‍ 5: വി. മദര്‍ തെരേസയുടെ തിരുനാള്‍

1974 ല്‍ കോട്ടയത്ത് മദര്‍ തെരേസ നേരിട്ടുവന്നു സ്ഥാപിച്ച ശാന്തിഭവന്‍ അതിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍, 2024 ജൂണ്‍ 21-ാം തീയതി അടച്ചുപൂട്ടി. അയല്‍ക്കാര്‍പോലും വിവരം അറിഞ്ഞിരുന്നില്ല. ആ സ്ഥാപനത്തിലെ 58 അന്തേവാസികളെ മറ്റു കെയര്‍ഹോംസിലേക്കു മാറ്റി. നഗരമധ്യേ ഒരു റെസിഡന്‍ഷ്യല്‍ പ്രദേശത്ത് ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ നടത്താന്‍ ഇപ്പോഴത്തെ നിയമങ്ങള്‍ അനുവദിക്കാത്തതുകൊണ്ടും മറ്റൊരു സ്ഥലം ലഭിക്കാത്തതുകൊണ്ടുമാണ് സ്ഥാപനം നിര്‍ത്തലാക്കി കെട്ടിടത്തിന്റെ താക്കോല്‍ വിജയപുരം ബിഷപ്‌സ് ഹൗസിലേല്പിച്ചിട്ട് എട്ടു സിസ്റ്റേഴ്‌സ് യാത്രയായത്. അവര്‍ കൂടെക്കൊണ്ടുപോയത് മദറിന്റെ ഒരു ചിത്രംമാത്രമാണ്. 
    പൂട്ടുവീണ ഗെയിറ്റിനുമുമ്പില്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം വികാരഭരിതരായി നോക്കിനിന്ന കോട്ടയംകാര്‍ പത്രക്കാരോടു പറഞ്ഞ കാര്യങ്ങള്‍ കരളലിയിക്കുന്നതാണ്. അവര്‍ക്ക് മദര്‍ തെരേസയുടെ സാന്നിധ്യമാണു നഷ്ടമായത്.
മദറിനെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് അവര്‍ നല്കിയിരുന്ന കാര്‍ഡില്‍ അച്ചടിച്ച ലളിതമനോഹരമായ ഒരു സൂക്തമുണ്ട്.
The fruit of silence is prayer
The fruit of prayer is faith
The fruit of faith is love
The fruit of love is service
The fruit of service is peace.
(നിശ്ശബ്ദതയുടെ ഫലം പ്രാര്‍ഥന
പ്രാര്‍ഥനയുടെ ഫലം വിശ്വാസം
വിശ്വാസത്തിന്റെ ഫലം സ്‌നേഹം
സ്‌നേഹത്തിന്റെ ഫലം സേവനം
സേവനത്തിന്റെ ഫലം സമാധാനം)
യുവജനമതബോധനത്തില്‍ Youcat) മദര്‍ തെരേസയെ ഏറെ തവണ ഉദ്ധരിക്കുന്നുണ്ട്. അതിനു കാരണം ലളിതവും എന്നാല്‍, അസാധാരണവുമായ അവരുടെ വാക്കുകള്‍ ലോകമാസകലമുള്ള യുവജനങ്ങളെ ആകര്‍ഷിച്ചിരുന്നതുകൊണ്ടാണ്. ഒരു ഉദാഹരണം ഇവിടെ കുറിക്കട്ടെ. ഒരു ജേര്‍ണലിസ്റ്റ് മദറിനോടു ചോദിച്ചു:  കത്തോലിക്കാസഭയില്‍ എന്തു മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്? മദര്‍ ഉത്തരം ഉടനടി നല്കി: താങ്കളും ഞാനും മാറണം (Youcat p.33) 
മദര്‍ തെരേസ ഒരിക്കലും സഭാധികാരികളെ വിമര്‍ശിച്ചിരുന്നില്ല. അവര്‍ക്ക് കല്‍ക്കത്തായിലെ ലൊറേറ്റോ മഠത്തില്‍നിന്ന് വിടുതല്‍ ലഭിക്കാന്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. അതെക്കുറിച്ച് പ്രശസ്ത എഴുത്തുകാരനും ജേര്‍ണലിസ്റ്റുമായ മല്‍ക്കം മഗ്രിഡ്ജ് (Malcolm Muggeridge ) പറയുന്നത്, കര്‍ഷകര്‍ കാലാവസ്ഥയെ ചോദ്യം ചെയ്യാത്തതുപോലെയാണ് മദര്‍ തെരേസ സഭാധികാരത്തെ സ്വീകരിച്ചതെന്നാണ്.
കല്‍ക്കത്തയിലെ മദര്‍ തെരേസയെ പാശ്ചാത്യലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയത് മല്‍ക്കം മഗ്രിഡ്ജാണ്. 1968 ല്‍ ലണ്ടനില്‍വച്ച് ബി.ബി.സി. ക്കുവേണ്ടി അദ്ദേഹം മദര്‍ തെരേസയെ ഇന്റര്‍വ്യൂ ചെയ്തു. അരമണിക്കൂര്‍ നീളുന്ന ഈ സംഭാഷണം പ്രക്ഷേപണയോഗ്യമാണോ എന്നുപോലും സംശയമുണ്ടായി. കാരണം, അതില്‍ മദര്‍ ഒന്നിനെയും ചോദ്യം ചെയ്തില്ല. വിവാദപരമായ ഒരു പ്രസ്താവനയും നടത്തിയില്ല. മദറിനു പറയാനുള്ളതെല്ലാം ലളിതമായ സത്യങ്ങളായിരുന്നു, അടിയുറച്ച ബോധ്യങ്ങളായിരുന്നു. വഴിയരികില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു പുഴുവരിച്ചു കിടന്നവരില്‍ ഈശോമിശിഹായെയാണ് മദറും സഹപ്രവര്‍ത്തകരും ദര്‍ശിച്ചിരുന്നത്. അവരെ ശുശ്രൂഷിക്കുമ്പോള്‍ സാക്ഷാല്‍ ഈശോയെത്തന്നെയാണു ശുശ്രൂഷിക്കുന്നതെന്ന്അവര്‍ തിരിച്ചറിഞ്ഞു. എത്ര മറിച്ചും തിരിച്ചും ചോദിച്ചിട്ടും മദറിന് ഈയൊരു സത്യമേ അവരോടു പറയാനുണ്ടായിരുന്നുള്ളൂ.
ഏതായാലും ഒരു ഞായറാഴ്ച രാത്രി വളരെ വൈകി ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തു. ബി.ബി.സി. സ്റ്റുഡിയോയില്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിയ പൊതുജനപ്രതികരണമാണ് ഉണ്ടായത്. താമസിയാതെതന്നെ പ്രേക്ഷകരുടെ ആവശ്യപ്രകാരം കുറച്ചുകൂടി സൗകര്യപ്രദമായ സമയത്ത് അത് പുനഃസംപ്രേഷണം ചെയ്യേണ്ടതായും വന്നു.
യാതൊരു സാമ്പത്തികസഹായാഭ്യര്‍ഥനയും മദര്‍ തെരേസ നടത്തിയില്ലായിരുന്നു. എന്നിട്ടും പ്രക്ഷേപണങ്ങള്‍ കഴിഞ്ഞപ്പോള്‍ ബി.ബി.സി. ഓഫീസിലേക്കും മല്‍കം മഗ്രിഡ്ജിന്റെ പേരിലും ചെറുതും വലുതുമായ തുകയുടെ ചെക്കുകള്‍ അടക്കം ചെയ്ത കത്തുകളുടെ പ്രവാഹമായിരുന്നു.
'ഈ സ്ത്രീ, ഇതിനുമുമ്പ് മറ്റാരും സംസാരിക്കാത്തവിധം, എന്നോടു നേരിട്ടു സംസാരിച്ചു. എനിക്കവരെ സഹായിക്കാതിരിക്കാനാവില്ല' എന്നതായിരുന്നു മിക്കവാറും കത്തുകളുടെ ഉള്ളടക്കം. ഇപ്രകാരം 20,000 പൗണ്ടിന്റെ സംഭാവനയാണ് ആകെ ലഭിച്ചതെന്നും മഗ്രിഡ്ജ് എഴുതിയിട്ടുണ്ട്. 1971 ല്‍ മല്‍ക്കം മഗ്രിഡ്ജ് പ്രസിദ്ധീകരിച്ച Something beautiful for God  എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങളെല്ലാം നല്കുന്നത്. ഇക്കാര്യങ്ങള്‍ വിവരിച്ചശേഷം മല്‍ക്കം മഗ്രിഡ്ജ് നല്കുന്ന സ്വതഃസിദ്ധമായ ഒരു കമന്റുണ്ട്: ''മാസ് മീഡിയായില്‍ ക്രിസ്ത്യന്‍സാന്നിധ്യമറിയിക്കാന്‍ നടത്തുന്ന സംവാദങ്ങളും സങ്കീര്‍ത്തനങ്ങളുടെ സ്ഥാനത്തുള്ള പോപ്പ്മ്യൂസിക്കും മറ്റു കസര്‍ത്തുകളുമെല്ലാം വൃഥാവിലാണ്.'' അദ്ദേഹം തുടരുന്നു: ''ദൈവസ്‌നേഹവും പരസ്‌നേഹവും നിറഞ്ഞുതുളുമ്പുന്ന ഒരു മുഖം ടി.വി. സ്‌ക്രീനില്‍ കാണിച്ചാല്‍ മതി, ക്രൈസ്തവസന്ദേശം പകര്‍ന്നുനല്കാന്‍.'' 
സുപ്രസിദ്ധ ഫ്രഞ്ചു ദൈവശാസ്ത്രജ്ഞനായ യീവ് കോംഗാര്‍ 1976 ല്‍ എഴുതിയ ഒരു ലേഖനത്തില്‍ മല്‍ക്കം മഗ്രിഡ്ജിനെ ഉദ്ധരിച്ചശേഷം ഇക്കാര്യത്തെക്കുറിച്ച് എഴുതുന്നത് ഇപ്രകാരമാണ്: ''ഇതാണ് ദൈവികപ്രകാശനം (hierophany).. ഒരാളുടെ വാക്കുകളിലൂടെയും മുഖഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും വ്യക്തിത്വത്തിലൂടെയും ദൈവത്തെ വെളിപ്പെടുത്തുന്നതാണ് ദൈവികപ്രകാശനം (Congar, Called to Life. p.137).'' 
മല്‍ക്കം മഗ്രിഡ്ജ് മദര്‍ തെരേസയെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കാന്‍ അനുവാദം ചോദിച്ചു. അത് 1969 ല്‍ ആയിരുന്നു. മദറിന് അതിന് താത്പര്യമില്ലായിരുന്നു. മല്‍ക്കം മഗ്രിഡ്ജ് ഇംഗ്ലണ്ടിലെ കര്‍ദിനാള്‍ ജോണ്‍ ഹീനാനെ സമീപിച്ച് ഒരു കത്തുവാങ്ങി. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധംമൂലം ചില ഉപാധികളോടെ മദര്‍ സമ്മതിച്ചു. ഒന്ന്, അത് മദറിന്റെ ജീവചരിത്രമാകരുത്. രണ്ട്, അത് സിസ്റ്റേഴ്‌സിനെയും ബ്രദേഴ്‌സിനെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാവണം. മദര്‍ കര്‍ദിനാളിനെഴുതി: ''ഈ ഫിലിം ജനം ദൈവത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ ഉപകരിക്കുമെങ്കില്‍ എനിക്കു സമ്മതമാണ്.'' ബി.ബി.സി. ടീം മദറിന്റെ ഇംഗിതമറിഞ്ഞ് പ്രവര്‍ത്തിച്ചു. അഞ്ചുദിവസംകൊണ്ട് ജോലികള്‍ പൂര്‍ത്തിയായി. മദര്‍തന്നെയാണ് Something beautiful for God   എന്ന പേരു നിര്‍ദ്ദേശിച്ചത്.
1982 നവംബര്‍  27-ാം തീയതി മല്‍ക്കം മഗ്രിഡ്ജും ഭാര്യയും കത്തോലിക്കാ സഭയെ ആശ്ലേഷിച്ചു. മദറിന്റെയും പോള്‍ ആറാമന്‍ മാര്‍പാപ്പയുടെയും സ്വാധീനം ഈ മാനസാന്തരത്തിനു പിന്നിലുണ്ടെന്ന് Conversion എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഏറ്റുപറയുന്നുണ്ട്. ഭ്രൂണഹത്യ, കൃത്രിമസന്താനനിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലുള്ള പോള്‍ ആറാമന്‍ പാപ്പായുടെ നിലപാടുകള്‍ അദ്ദേഹത്തെ ഏറെ സ്വാനീനിച്ചു. ഒരു പത്രം വായിക്കുകയോ റേഡിയോ കേള്‍ക്കുകയോ ടി.വി. കാണുകയോ ചെയ്യാത്ത മദര്‍ തെരേസായ്ക്കാണ് ലോകസംഭവങ്ങളുടെ സത്യാവസ്ഥ അറിയാവുന്നത് എന്ന് അദ്ദേഹം എഴുതി. എന്നിട്ട് തന്റെ തൊഴിലിനെപ്പറ്റി രസകരമായ ഒരു പ്രസ്താവന നടത്തുന്നുണ്ട്: ''ആദിയില്‍ വാര്‍ത്ത ഉണ്ടായിരുന്നു. വാര്‍ത്ത വാക്കുകളായി നമ്മുടെ ഇടയില്‍ വസിച്ചു, പ്രസാദരഹിതവും നിറയെ നുണകളുമായി.''
മദറില്‍ മല്‍ക്കം മഗ്രിഡ്ജ് ദര്‍ശിച്ചിരുന്നത് വിശുദ്ധിയുടെ സൗന്ദര്യമായിരുന്നു. അദ്ദേഹം മദറിനെ മനസ്സിലാക്കിയത് അപ്രകാരമാണ്.  

 (തുടരും)

Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)