•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

ഇന്ത്യന്‍ സിവില്‍ സര്‍വീസ്

നസേവനം എന്ന നന്മയുടെ ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പ്രൊഫഷനാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷയില്‍ നിന്നാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികകളിലേക്കുള്ള ബ്യൂറോക്രാറ്റുകളെ തിരഞ്ഞെടുക്കുന്നത്. ഒറ്റ പരീക്ഷവഴി 24 സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് പ്രവേശനം ലഭിക്കുന്നു. റാങ്കടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന ഈ തിരഞ്ഞെടുപ്പിനുശേഷം ട്രെയിനിങ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നിയമിക്കപ്പെടുന്നു.
1. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (IAS)
2. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS)
3. ഇന്ത്യന്‍ പോലീസ് സര്‍വീസ് (IPS)
4. ഇന്ത്യന്‍ പി & റ്റി അക്കൗണ്ടï് ആന്‍ഡ് ഫിനാന്‍സ് സര്‍വീസ് 
5. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ടï് സര്‍വീസ് 
6. ഇന്ത്യന്‍ റവന്യൂ സര്‍വീസ്  (IRS)
7. ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ടï് സര്‍വീസ് 
8. ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഐ.ടി. 
9. ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി സര്‍വീസ് 
10. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് 
11. ഇന്ത്യന്‍ സിവില്‍ അക്കൗണ്ടï് സര്‍വീസ് 
12. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് 
13. ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട ï് സര്‍വീസ് 
14. ഇന്ത്യന്‍ റെയില്‍വേ പേഴ്‌സണല്‍ സര്‍വീസ് 
15. അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണര്‍ റെയില്‍വേ 
പ്രൊട്ടക്ഷന്‍ സര്‍വീസ് 
16. ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ് സര്‍വീസ് 
17. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് 
18. ഇന്ത്യന്‍ ട്രേഡ് സര്‍വീസ് 
19. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസ് 
20. ആംഡ്‌ഫോഴ്‌സസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സിവില്‍ സര്‍വീസ് 
21. പോണ്ടിച്ചേരി സിവില്‍ സര്‍വീസ്
22. ഡല്‍ഹി, ആന്‍ഡമാന്‍ & നിക്കോബാര്‍ 
ഐലന്‍ഡ്‌സ്, ലക്ഷദ്വീപ് ദാമന്‍ & 
ദിയു, ദാദ്ര & നാഗര്‍ ഹവേലി പോലീസ് സര്‍വീസ്
23. ഡല്‍ഹി, ആന്‍ഡമാന്‍ & നിക്കോബാര്‍ ഐലന്‍ഡ്‌സ്, ലക്ഷദ്വീപ്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ ഹവേലി സിവില്‍ സര്‍വീസ്
24.  പോണ്ടിച്ചേരി പോലീസ് സര്‍വീസ്
ഈ പരീക്ഷ എഴുതാന്‍ വേണ്ടï യോഗ്യത ഏതെങ്കിലും അംഗീകൃത സര്‍വകലാശാലാബിരുദം മാത്രമാണ്. ബിരുദത്തിന്റെ മാര്‍ക്ക് നിലവാരമോ വിഷയമോ പഠിച്ച രീതിയോ (Regular/Private/Distance/Open) ഒന്നും പരീക്ഷയില്‍ പങ്കെടുക്കാന്‍വേï യോഗ്യതയെ തടസ്സപ്പെടുത്തുന്നില്ല. ചുരുക്കത്തില്‍ വിദ്യാഭ്യാസയോഗ്യതയോ, 
ഭാഷയോ ശാരീരികവൈകല്യമോ (പോലീസ് സേനയില്‍ ഒഴികെ) ഒന്നും തന്നെ ഇന്ത്യയിലെ എണ്ണംപറഞ്ഞ ബ്യൂറോക്രാറ്റ് ആകാന്‍ പ്രതിബന്ധം ആകുന്നില്ല. ലക്ഷ്യബോധമുള്ള ചിന്തയും ഉറച്ച കാല്‍വയ്പ്പും നിശ്ചയദാര്‍ഢ്യവും കഠിനമായി പരിശ്രമിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ഏതൊരു ഇന്ത്യക്കാരനും സിവില്‍ സര്‍വീസ് വിജയി ആവാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സിവില്‍ സര്‍വെന്റ് ആകാന്‍ അര്‍ഹരായവരെ തിരഞ്ഞെടുക്കാന്‍ യോഗ്യതകള്‍ എന്നതിനെക്കാള്‍ മനോഭാവത്തിലാണ് യു.പി.എസ്.സി. മുന്‍തൂക്കം നല്‍കുന്നത്.മൂന്നു ഘട്ടങ്ങളാണ് പരീക്ഷയ്ക്കുള്ളത.് ആദ്യഘട്ടം പ്രിലിമിനറി പരീക്ഷ. രണ്ടാമത്തേത് മെയിന്‍സ് പരീക്ഷ. അവസാനത്തേത് പേഴ്‌സണാലിറ്റി ടെസ്റ്റ് അഥവാ ഇന്റര്‍വ്യൂ.
പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാര്‍ക്ക് വീതം വരുന്ന രണ്ടു പേപ്പറുകളാണുള്ളത.് ഒബ്ജക്റ്റീവ് ടൈപ്പ് ആണപരീക്ഷാരീതി. പേപ്പര്‍ ഒന്നിലെ വിഷയം ജനറല്‍ സ്റ്റഡീസ് ആണ്. പൊതുവിവരങ്ങളില്‍ എന്തു വേണമെങ്കിലും ചോദിക്കാം. നൂറു ചോദ്യങ്ങള്‍ക്ക് രണ്ടു മാര്‍ക്ക് വീതം നല്‍കുന്നു. രണ്ടാമത്തെ പേപ്പര്‍ സര്‍വീസ് അഭിരുചി പരീക്ഷ (Civil Service Aptitude Test) CSATല്‍ സിവില്‍ സര്‍വീസിന് യോജിച്ച വ്യക്തി ആണോ എന്നാണ് പരീക്ഷിക്കുന്നത്. 80 ചോദ്യങ്ങള്‍ക്ക് രണ്ടര മാര്‍ക്കു 
വീതമാണു ലഭിക്കുക. രണ്ടുമണിക്കൂര്‍ വീതമാണ് 
പരീക്ഷാസമയം. ശരാശരി 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പരീക്ഷയായതിനാല്‍ പ്രിലിമിനറി പരീക്ഷ ഒരു സ്‌ക്രീനിങ് ആണ് എന്നു പറയാം. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. മൂന്ന് ഉത്തരങ്ങള്‍ തെറ്റിയാല്‍ ഒന്ന് എന്ന നിലയ്ക്കാണ് മാര്‍ക്ക് കുറയ്ക്കുക. 33 ശതമാനം മാര്‍ക്കാണ് പ്രിലിംസ് വിജയിക്കാന്‍ വേണ്ടത്. ശരാശരി 15000 പേരാണ് മെയിന്‍സ് പരീക്ഷയ്ക്കു തിരഞ്ഞെടുക്കപ്പെടുന്നത്.
എല്ലാവര്‍ഷവും ജൂണിലാണ് പ്രിലിംസ് പരീക്ഷ നടക്കുന്നത്. റിസള്‍ട്ട് ജൂലൈയില്‍ വരികയും അതേത്തുടര്‍ന്ന് മെയിന്‍ പരീക്ഷ സെപ്റ്റംബറില്‍ നടക്കുകയും ചെയ്യും. മെയിന്‍ പരീക്ഷയുടെ റിസള്‍ട്ട് 
വരുന്നത് ജനുവരിയിലാണ.് ഫെബ്രുവരിയില്‍ ഇന്റര്‍വ്യൂ നടക്കുകയും ഓഗസ്റ്റില്‍  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. അസാധാരണസാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. കൊവിഡ്-19 ന്റെ കാലത്ത് പരീക്ഷാക്രമത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ.

Login log record inserted successfully!