•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

പ്രകാശം പരത്തുന്ന എല്‍.ഇ.ഡി.

ലൈറ്റ് എമിറ്റിംഗ് ഡയോഡ് എന്നതിന്റെ ചുരുക്കമാണ് എല്‍.ഇ.ഡി. പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണിത്. എനര്‍ജി ഗ്യാപ്പനുസരിച്ച് വിവിധ വര്‍ണങ്ങള്‍ ഉണ്ടാക്കുന്ന എല്‍ഇഡികള്‍ ലഭ്യമാണ്.
എല്‍ഇഡികള്‍ പൊതുവേ 1 സ്‌ക്വയര്‍ മി.മീ. വലിപ്പമുള്ളതാണ്. അവയെ പല തരത്തിലുള്ള പ്രകാശസഹായികള്‍ ഉപയോഗിച്ച് ആവശ്യാനുസൃതം നിര്‍മ്മിക്കാവുന്നതാണ്. കുറഞ്ഞ ഊര്‍ജ്ജോപയോഗം, നീണ്ട ഉപയോഗകാലം, നിലനില്‍ക്കാനുള്ള ഉന്നതശേഷി, വലിപ്പക്കുറവ്, ഓഫ്-ഓണ്‍ ആക്കുന്നതിനുള്ള സമയക്കുറവ് മുതലായവയാണ് ഇവയെ മികവുറ്റതാക്കുന്നത്. 2014 ല്‍ ഊര്‍ജ്ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നീല എല്‍ഇഡി ബള്‍ബ് കണ്ടെത്തിയ ഇസാമു അകസാകി, ഷിരോഷി അമാനോ, ഷുജി നകാമുറ എന്നിവര്‍ പങ്കിട്ടു.
വൈമാനികാവശ്യങ്ങള്‍ക്കും വാഹനങ്ങളിലെ പ്രകാശത്തിനും, പരസ്യങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവയില്‍ പ്രകാശത്തിനായും എല്‍ഇഡി കള്‍ ഉപയോഗിച്ചുവരുന്നു. മനുഷ്യനേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്ത ഇന്‍ഫ്രാറെഡ് എല്‍ഇഡികളാണ് റിമോട്ട് കണ്‍ട്രോളുകളില്‍ ഉപയോഗിക്കുന്നത്.

 

Login log record inserted successfully!