സഹിഷ്ണുത എന്നതു ബഹുസ്വരസമൂഹത്തെ സാംസ്‌കാരികമായും മനുഷ്യത്വപരമായും സുദൃഢമാക്കുന്ന സുപ്രധാനകണ്ണിയാണ്. വ്യത്യസ്ത ചിന്താസരണികളും മതവിശ്വാസങ്ങളും സാംസ്‌കാരികപാരമ്പര്യങ്ങളും സാമൂഹികാചാരങ്ങളുമൊക്കെ പുലര്‍ത്തുന്ന ജനവിഭാഗങ്ങള്‍ സമാധാനത്തിലും സന്തോഷത്തിലും സംതൃപ്തിയിലും കഴിയണമെങ്കില്‍ സഹിഷ്ണുത അനിവാര്യമാണ്. മറ്റുള്ളവരെ മനസ്സിലാക്കാനും അവരെ ആദരിക്കാനും ശ്രമിക്കാതെ തങ്ങള്‍ പറയുന്നതാണു ന്യായമെന്നും അതുമാത്രമാണു ശരിയെന്നും കടുത്ത നിലപാടു സ്വീകരിക്കുന്നവര്‍ക്ക് എങ്ങനെയാണു സഹിഷ്ണുത ഉണ്ടാവുക?
ക്രൈസ്തവര്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കും മതചിഹ്നങ്ങള്‍ക്കും നേരേ നടക്കുന്ന ആക്രമണവും അവഹേളനവും അടുത്തകാലത്തു ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. അതു നൈജീരിയയിലും സുഡാനിലും പാക്കിസ്ഥാനിലും ഫ്രാന്‍സിലും ജര്‍മനിയിലും മാത്രമല്ല, ഈ കൊച്ചുകേരളത്തിലും അരങ്ങേറുന്നു. രാഷ്ട്രീയാസ്ഥിരതയും ഗോത്രവര്‍ഗപകയുമൊക്കെ ഇപ്പോഴും പല രാജ്യങ്ങളെയും ആഭ്യന്തരകലാപത്തിന്റെ തീച്ചൂളയില്‍ ഉരുക്കുന്നുണ്ട്. ഇവിടെനിന്നു പലായനം ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു.
സമീപകാലത്ത് ലക്ഷക്കണക്കിന് അഭയാര്‍ഥികളാണ് ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍രാജ്യങ്ങളില്‍ രാഷ്ട്രീയാഭയം തേടിയത്. ഇതിലേറെയും മുസ്ലീം സമൂഹത്തില്‍നിന്നുള്ളവരായിരുന്നു. ബഹുസ്വരതയെയും വ്യക്തിസ്വാതന്ത്ര്യത്തെയും മാനിക്കുന്ന ഇത്തരം രാജ്യങ്ങള്‍ മാനവികത മുന്‍നിര്‍ത്തി ഇത്തരം അഭയാര്‍ഥികളെ സ്വീകരിക്കുകയും അവര്‍ക്കു സംരക്ഷണം നല്‍കുകയും ചെയ്തുപോന്നു. എന്നാല്‍ രക്ഷിക്കുന്നവര്‍ക്ക് ശിക്ഷയായി മാറുകയാണ് ഇത്തരം അഭയാര്‍ഥികളില്‍ ചിലര്‍.
2017 നെ അപേക്ഷിച്ച് 2018 ല്‍ ലോകത്ത് ക്രൈസ്തവരെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ഇരട്ടിയായെന്നും പ്രതിദിനം 11 ക്രൈസ്തവര്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നുïെന്നും ഓപ്പണ്‍ ഡോര്‍സ് യുഎസ്എ എന്ന സംഘടന കïെത്തിയിരുന്നു. ശ്രീലങ്കയില്‍ 2019 ലെ ഈസ്റ്റര്‍ദിനത്തില്‍ വിവിധ ദേവാലയങ്ങളില്‍ ആക്രമണം നടന്നു. നിരവധിപേര്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്രബന്ധങ്ങളുള്ള ഇസ്ലാമിക തീവ്രവാദസംഘടനകളാണ് അക്രമങ്ങള്‍ക്കു പിന്നിലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ഫ്രാന്‍സിലാണ് അടുത്തകാലത്ത് ഇത്തരത്തില്‍ ഏറ്റവും വലിയ അതിക്രമങ്ങള്‍ അരങ്ങേറിയത്. ഈ ദിവസങ്ങളില്‍ അവിടെ അരങ്ങേറിയ സംഭവങ്ങള്‍ തികച്ചും നിഷ്ഠുരവും മനുഷ്യത്വരഹിതവുമായിരുന്നു.
ആക്ഷേപഹാസ്യമാസികയായ ഷാര്‍ളി ഹെബ്‌ദോയുടെ ഓഫീസിനുനേരേ നടന്ന ആക്രമണം ആയിരുന്നു തുടക്കം. പിന്നീടിങ്ങോട്ട് നിരവധി അതിക്രമങ്ങള്‍ അരങ്ങേറി. ഒക്ടോബര്‍ അവസാനം ഫ്രാന്‍സിലെ നൈസിലുള്ള കത്തീഡ്രലില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവം ഈ പരമ്പരയില്‍ അവസാനത്തേതാകാന്‍ ഇടയില്ല. ദേവാലയത്തില്‍ പ്രാര്‍ഥിച്ചുകൊïിരുന്ന രïു സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെയാണ് 21 വയസ്സുള്ള ടുണീഷ്യന്‍ അഭയാര്‍ഥി കത്തിക്കിരയാക്കിയത്. ബ്രാഹീം ഈസോയി എന്ന ഈ യുവാവ് ഒരു മാസംമുമ്പാണ് ടുണീഷ്യയില്‍നിന്ന് ഇവിടെയെത്തിയത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ മാസമാണ് മറ്റൊരു തീവ്രവാദി ഫ്രാന്‍സിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റിയെ തലയറുത്തുകൊന്നത്. ചെച്‌നിയയില്‍നിന്നുള്ള അഭയാര്‍ഥിയായിരുന്നു ഈ യുവാവ്. അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരിലായിരുന്നു ഈ ക്രൂരകൃത്യം.
നൈസിലെ കത്തീഡ്രലില്‍ മൂന്നു പേരെ വധിച്ച ടുണീഷ്യന്‍ യുവാവിനു സഹായം നല്‍കിയതായി സംശയിക്കുന്ന മൂന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ മധ്യവയസ്‌കനായ ഒരാള്‍ അക്രമം നടക്കുന്നതിന്റെ തലേദിവസം യുവാവിനോടൊപ്പം സഞ്ചരിക്കുന്നതായി നിരീക്ഷണക്യാമറകളില്‍നിന്നു കïെത്തിയിരുന്നു. ചില കാര്‍ട്ടൂണുകള്‍ ചിലരെ അസ്വസ്ഥരാക്കാമെങ്കിലും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രാന്‍സിനും മക്രോണിനുമെതിരേ ചില മുസ്ലീംനേതാക്കളും ചില രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. മലേഷ്യയിലെ മുന്‍ പ്രധാനമന്ത്രി മഹതീര്‍ മുഹമ്മദും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമൊക്കെ ഈ പ്രതിഷേധത്തിനു മുന്‍പന്തിയിലുണ്ട്. പാക്കിസ്ഥാനും ബംഗ്ലാദേശുമൊക്കെ പ്രതിഷേധം ഉയര്‍ത്തുമ്പോഴും സൗദി അറേബ്യ ഉള്‍പ്പെടെ പൗരസ്ത്യദേശത്തെ പല രാജ്യങ്ങളും മിതത്വം പാലിക്കുന്നു.
ഫ്രാന്‍സില്‍ നടക്കുന്ന അതിക്രമങ്ങളെ യൂറോപ്യന്‍ യൂണിയന്‍ നിശിതമായ ഭാഷയിലാണു വിമര്‍ശിച്ചത്. ഇന്ത്യയും അക്രമങ്ങളെ അപലപിച്ചു. പഴയ ഫ്രഞ്ച് കോളനികളായ അള്‍ജീറിയ, ടുണീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ കാലങ്ങളായി ഫ്രാന്‍സില്‍ താമസിക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ പൊതുവേ അക്രമകാരികളോ തീവ്രമതവാദികളോ അല്ല. സമീപകാലത്ത് അഭയാര്‍ഥികളായെത്തിയവരാണ് അപകടകാരികളെന്നു കരുതപ്പെടുന്നു. മറ്റുചിലരുടെ കളിപ്പാട്ടങ്ങളായി ഇവര്‍ മാറുന്നതായും സംശയിക്കുന്നു. മുസ്ലീം സമുദായത്തിലെതന്നെ പല പ്രമുഖരും ഇത്തരം അക്രമങ്ങളെ അപലപിക്കുമ്പോള്‍ ചുരുക്കം ചില തീവ്രവാദസംഘടനകളും നേതാക്കളും ഇവര്‍ക്കു പിന്തുണ നല്‍കുന്നു.
സമീപകാലത്ത് ഏറെ അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യമാണ് ജര്‍മനി. ഹിറ്റ്‌ലറുടെ കാലത്ത് തീവ്രവംശീയതയുടെയും പീഡനങ്ങളുടെയും കയ്പുനീര്‍ കുടിച്ച ജര്‍മനി മതത്തിന്റെയും വംശീയതയുടെയുമൊക്കെ പേരില്‍ പീഡനമനുഭവിക്കുന്നവരോട് ഏറെ അനുഭാവവും കാരുണ്യവും കാട്ടുന്നുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ഇക്കാര്യത്തില്‍ വളരെ ഉദാരമായ നിലപാടാണു സ്വീകരിച്ചുപോരുന്നത്. ഇക്കാര്യത്തില്‍ ആഞ്ചലയ്‌ക്കെതിരേ ഇപ്പോള്‍ ജര്‍മനിയില്‍ വലിയ രോഷം ഉയരുന്നുമുണ്ട്. എന്നിരുന്നാലും അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
അഭയാര്‍ഥിപ്രശ്‌നത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചുപോരുന്നത്. മനുഷ്യസാഹോദര്യം എന്ന ഉന്നതമൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന മാര്‍പാപ്പയുടെ ദര്‍ശനങ്ങളെ വിമര്‍ശിക്കുന്നവരുമുï്. ഫ്രാന്‍സില്‍ നടക്കുന്ന അതിക്രമങ്ങളെ വത്തിക്കാന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും ഇടത്തില്‍ മരണം വിതച്ച സംഭവം നിന്ദ്യമാണെന്ന് വത്തിക്കാന്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ വംശീയാതിക്രമങ്ങളെയും അപലപിക്കേണ്ടതുണ്ട്. കറുത്ത വംശജര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളുടെ പേരില്‍ അമേരിക്കയിലും പ്രതിഷേധം ഇരമ്പുന്നു. പോലീസ്മര്‍ദനത്തെത്തുടര്‍ന്ന് കറുത്തവംശജനായൊരാള്‍ മരിച്ച സംഭവം രാജ്യമെമ്പാടും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. തെക്കുപടിഞ്ഞാറന്‍ വാഷിംഗ്ടണിലെ പോര്‍ട്ട്ലാന്‍ഡില്‍ കഴിഞ്ഞദിവസം അരങ്ങേറിയ പ്രതിഷേധവും ഇത്തരമൊരു കൊലപാതകത്തിന്റെ പേരിലായിരുന്നു. കെവിന്‍ ഇ. പീറ്റേഴ്സണ്‍ എന്ന ഇരുപത്തൊന്നുകാരന്റെ മരണത്തില്‍ പ്രതിഷേധിക്കാനെത്തിയവരാണ് മറുപക്ഷവുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടത്.
ഫ്രാന്‍സിലെ ലിയോണില്‍ ഒക്ടോബര്‍ 31 ന് ശനിയാഴ്ച ആരാധനയ്ക്കുശേഷം ദൈവാലയം അടയ്ക്കുകയായിരുന്ന ഒരു ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികനെ വെടിവച്ച സംഭവമുണ്ടായി. പശ്ചിമയൂറോപ്പില്‍ ഏറ്റവൂം കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ള രാജ്യമാണ് ഫ്രാന്‍സ്. ആറരക്കോടി ജനങ്ങളില്‍ അമ്പതുലക്ഷംപേരാണു മുസ്ലീങ്ങള്‍. ഒക്ടോബര്‍ മാസത്തില്‍ മാത്രമരങ്ങേറിയ ആക്രമണങ്ങളെത്തുടര്‍ന്ന് രാജ്യം വലിയ മുന്‍കരുതലെടുത്തിട്ടുണ്ട്. രാജ്യമെമ്പാടും സേനയെ വിന്യസിച്ചു. ഫ്രാന്‍സിന്റെ വിദേശ നയതന്ത്ര ഓഫീസുകളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലുള്ള ഫ്രഞ്ച് പൗരന്മാരോട് ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടു.
അമേരിക്കയിലെ വംശീയാതിക്രമങ്ങളും യൂറോപ്പില്‍ ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന ആക്രമണങ്ങളുമെല്ലാം മാനവികതയെ തകര്‍ക്കുന്നതുതന്നെ. ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെ പിന്നിലുള്ള സംഘടിതശക്തികളെ ദുര്‍ബലപ്പെടുത്തേണ്ട ഉത്തരവാദിത്വം ആ അതിക്രമങ്ങളുടെ ദുഷ്പേരു വഹിക്കേണ്ടിവരുന്ന മുസ്ലിം സമൂഹത്തിനുണ്ട്. മാനവികതയെ മാനിക്കുന്നവരും പുരോഗമനകാംക്ഷികളുമായ ആ സമുദായാംഗങ്ങള്‍ അതിനു ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും തിന്മയുടെ ശക്തികള്‍ കരുത്താര്‍ജിക്കുന്നതാണു നാം കണ്ടുവരുന്നത്.
നമ്മുടെ രാജ്യത്തും അധികം വ്യത്യസ്തമല്ലാത്ത നിലയില്‍ ക്രൈസ്തവപീഡനങ്ങള്‍ അരങ്ങേറുന്നുണ്ട്. ഒറീസയിലും ഗുജറാത്തിലുമൊക്കെ അതിന്റെ രൂക്ഷഭാവങ്ങള്‍ നാം കണ്ടു. ഏറ്റവുമൊടുവില്‍ ജസ്യൂട്ട് വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റുചെയ്ത് തടങ്കലിലാക്കിയിരിക്കുന്നതും അദ്ദേഹം ക്രൈസ്തവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ദരിദ്രരും നിസ്സഹായരുമായ ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ചതിനാണ്.
കേരളത്തിലും കാലങ്ങളായി നിലനിന്നിരുന്ന സാമുദായികസൗഹാര്‍ദം തകര്‍ക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുരിശിനെയും ക്രൈസ്തവമതചിഹ്നങ്ങളെയും അപമാനിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. അറിവില്ലായ്മകൊണ്ടുള്ള അവിവേകമായി ഇതിനെ കാണുന്നവരുണ്ട.് എല്ലാക്കാര്യങ്ങളും അത്ര ലഘൂകരിച്ചു കാണാനാവില്ല. അവിവേകം പൊറുക്കാനാവും, മാപ്പുപറഞ്ഞാല്‍. എന്നാല്‍, കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളെ ചെറുക്കാതിരിക്കാനാവില്ല. അതിന് യേശു കാണിച്ചുതന്ന മാര്‍ഗങ്ങള്‍ മാത്രമാണു നമുക്കു കരണീയം. അതു നിസ്സഹായതയോ ദൗര്‍ബല്യമോ ആയി കാണേണ്ടതില്ല. നിഷ്‌കളങ്കതയോടൊപ്പം വിവേകപൂര്‍ണമായ ഇടപെടലുമാണല്ലോ ക്രൈസ്തവന്റെ പരിച.