പാലാ രൂപത പ്ലാറ്റിനം ജൂബിലിവര്ഷപ്രാര്ഥനയെക്കുറിച്ച്
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷാചരണത്തിന് ആരംഭംകുറിച്ചുകൊണ്ട്, 2024 ജൂലൈ 26 ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ചൊല്ലി ഉദ്ഘാടനം ചെയ്ത ജൂബിലിവര്ഷപ്രാര്ഥന രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും ചൊല്ലിവരുകയാണല്ലോ. പരിശുദ്ധ റൂഹായുടെ പ്രേരണയാല്‍ വിരചിതമായ ഈ ജൂബിലിപ്രാര്ഥന ഏറെ അര്‍ഥവത്താണ്.
പ്രാര്‍ഥനയുടെ തുടക്കത്തിലെ 'ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെ ദൈവമേ' എന്ന അഭിസംബോധന  മാര്‍ തോമാശ്ലീഹായുടെ 'എന്റെ കര്‍ത്താവും എന്റെ ദൈവവും' (മാര്‍ വാലാഹ്) എന്ന വിശ്വാസപ്രഖ്യാപനത്തില്നിന്ന് ഉരുത്തിരിയുന്നതാണ്.
പ്ലാറ്റിനം ജൂബിലിവര്ഷപ്രാര്ഥനയില് കാണുന്ന ഒരു മൗലികത പാലാ രൂപതയുടെ നാലു മെത്രാന്മാരുടെയും ആപ്തവാക്യങ്ങള്‍ കോര്ത്തിണക്കിയിട്ടുണ്ടെന്നതാണ്.
1. രൂപതയുടെ പ്രഥമബിഷപ് ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍പ്പിതാവിന്റെ ആദര്‍ശവാക്യം ലത്തീനിലാണ്. ഉീാശിൗ െകഹഹൗാശിമശേീ ങലമ (കര്‍ത്താവ് എന്റെ പ്രകാശം) എന്നത് സങ്കീര്‍ത്തനം 43:3 നെ ആസ്പദമാക്കിയാണെന്നും 'സാന്ത്വനപ്രകാശമേ, ഞങ്ങളെ നയിക്കണമേ' എന്ന സുകൃതജപം ചൊല്ലണമെന്നും അതുവഴി ദണ്ഡവിമോചനം അനുവദിച്ചു നല്‍കുന്നുവെന്നും മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തന്റെ പ്രഥമ ഇടയലേഖനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ,  ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ മോട്ടോയും ഉീാശിൗ െശഹഹൗാശിമശേീ ങലമ എന്നാണ്. 27-ാം സങ്കീര്‍ത്തനം ആദ്യവാക്യമാണ് സൂചികയായി നല്‍കുന്നത്. ഓക്സ്ഫോര്‍ഡില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ആംഗ്ലിക്കന്‍ വൈദികനായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്റെ പ്രശസ്തമായ ഘലമറ, ഗശിറഹ്യ ഘശഴവ േഎന്ന പ്രാര്‍ഥനയും ഈ അവസരത്തില്‍ സ്മരണീയമാണ്.
ജൂബിലി വര്ഷപ്രാര്ഥനയിലെ 'ഇരുള് ഞങ്ങളെ വലയം ചെയ്യുമ്പോള്‍' എന്ന വാക്കുകള്‍ വി. ന്യൂമാന്റെ മാശറ ലിരശൃരഹശിഴ ഴഹീീാ എന്നതിനെ ഓര്‍മിപ്പിക്കുമ്പോള്‍,  'പരിപാലനത്തെ ഓര്‍ത്ത്'  എന്നത് യാമപ്രാര്‍ഥനകളിലും വി. കുര്‍ബാനയിലും നമ്മള് ചൊല്ലുന്ന പ്രാര്‍ഥനകളെ അനുസ്മരിപ്പിക്കുന്നു. ലെലിയായിലെ ആദ്യസ്ലോസായില് 'അങ്ങയുടെ പരിപാലനത്തിലുള്ള പ്രത്യാശയില്‍ ഞങ്ങളെ ഉറപ്പിക്കുകയും അങ്ങയുടെ ശക്തമായ കരത്താല്‍ ഞങ്ങളെ ബലപ്പെടുത്തുകയും ചെയ്യണമേ' എന്നു പ്രാര്ഥിക്കുന്നുണ്ടല്ലോ.
2. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന പാലാ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ ആപ്തവാക്യം 'ഠവമ േവേല്യ ാമ്യ വമ്ല ഹശളല' (അവര്‍ക്കു ജീവനുണ്ടാകാന്വേണ്ടി - വി. യോഹ. 10:10) എന്നതാണല്ലോ. നല്ല ഇടയനായ ഈശോയുടെ ദൗത്യംതന്നെയാണ് ഇവിടെ വ്യക്തമാക്കുന്നത്: ''ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും.'' കൗദാശികജീവിതത്തിലൂടെയുള്ള ജീവന്റെ സമൃദ്ധിക്കായിട്ടാണ് നാമിവിടെ പ്രാര്‍ഥിക്കുന്നത്.
3. ഇപ്പോള്‍ പാലാ രൂപതയുടെ അധ്യക്ഷനായിരിക്കുന്ന ബിഷപ് ജോസഫ് കല്ലറങ്ങാട്ടുപിതാവിന്റെ ആപ്തവാക്യം ലത്തീന്‍ഭാഷയില്‍ ഊര ശി അഹൗോ (ആഴത്തിലേക്കു വലയിറക്കുക - ലൂക്കാ: 5:4) എന്നതാണ്. മൂന്നാം സഹസ്രാബ്ദത്തിലേക്കു പ്രവേശിക്കുന്ന സഭയുടെ നവസുവിശേഷവത്കരണശ്രമങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ ആപ്തവാക്യം.
കര്‍ത്താവിന്റെ തിരുവുത്ഥാനത്തിനുശേഷവും ഒരദ്ഭുതമീന്പിടിത്തം സംഭവിക്കുന്നുണ്ട് (യോഹ. 21:1-14). ''അത്രയധികം ഭാരമുണ്ടായിട്ടും വല കീറിയില്ല'' (യോഹ. 21:11). ആ വല തിരുസ്സഭയുടെ പ്രതീകമാണെന്നും വിശ്വാസത്തില്‍ ആഴപ്പെടണമെന്നും കത്തോലിക്കാസഭാസമൂഹത്തില് സജീവാംഗങ്ങളായിരിക്കണമെന്നും ഈ പ്രാര്‍ഥനാഭാഗം നമ്മെ അനുസ്മരിപ്പിക്കുന്നു. രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടാതിരുന്ന അവസ്ഥയില്‍ കര്‍ത്താവിന്റെ വാക്കനുസരിച്ച് വലയിറക്കിയപ്പോള്‍ ലഭിച്ച മത്സ്യങ്ങളുടെ ആധിക്യം സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യാശ പകരുന്നു.
4. ഇപ്പോള്‍ സഭയ്ക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയും പ്രാര്‍ഥിച്ചുകൊണ്ട് ഏകാന്തസന്ന്യാസജീവിതം നയിക്കുന്ന പാലാ രൂപതയുടെ മുന്‍ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആപ്തവാക്യമായി സ്വീകരിച്ചത് 'ഉീ ണവമലേ്ലൃ വല ലേഹഹ ്യെീൗ' (അവന് നിങ്ങളോടു പറയുന്നതെന്തും നിങ്ങള്‍ ചെയ്യുവിന്‍-യോഹ. 2:5) എന്നതാണ്. കാനായിലെ കല്യാണദിവസം പരിശുദ്ധ അമ്മ പരിചാരകരോടു പറഞ്ഞ വാക്കുകള്ക്കനുസൃതം രൂപതയിലെ കുടുംബങ്ങള്‍ വ്യാപരിക്കാന്‍ രൂപതയുടെ മധ്യസ്ഥയായ അമലോദ്ഭവ അമ്മയോട് ഈ ജൂബിലിവര്ഷപ്രാര്ഥനയില് വിശ്വാസികള്‍ മാധ്യസ്ഥ്യം അപേക്ഷിക്കുന്നു. 
അടുത്തതായി രൂപതയിലെ പുരോഹിതര്ക്കുവേണ്ടിയാണു പ്രാര്‍ഥിക്കുന്നത്. ഭാരതത്തില്‍ വിശ്വാസദീപം തെളിക്കുകയും ഇവിടെ പൗരോഹിത്യത്തിനു നാന്ദികുറിക്കുകയും ചെയ്ത മാര്‍ത്തോമ്മാശ്ലീഹായുടെ മാധ്യസ്ഥ്യം ഇവിടെ യാചിക്കുന്നു. വൈദികര്‍ ഈശോയ്ക്കുവേണ്ടിമാത്രം ജീവിക്കാനുള്ള വരമാണിവിടെ യാചിക്കുന്നത്. 
രൂപതയിലെ സന്ന്യസ്തര്‍ക്കായുള്ള പ്രാര്‍ഥന വിശുദ്ധ അല്ഫോന്സാമ്മവഴിയാണു സമര്‍പ്പിക്കുന്നത്. അവരുടെ ഹൃദയങ്ങളെ ഈശോയോടുള്ള സ്നേഹത്താല്‍ ജ്വലിപ്പിക്കണമേ എന്ന് ഇവിടെ അപേക്ഷിക്കുന്നു.
2013 ല്‍ ഫ്രാന്‍സിസ് പിതാവ് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കോണ്‍ക്ലേവില്‍ അദ്ദേഹത്തിന്റെ സമീപത്തിരുന്ന ക്ലൗദിയോ ഹ്യൂമസ് എന്ന ബ്രസീലിയന്‍ കര്‍ദിനാള്‍ 'ദരിദ്രരെ മറക്കരുതേ' എന്ന് ഓര്‍മിപ്പിക്കുകയുണ്ടായി. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് അക്ഷരാര്‍ഥത്തില്‍ ദളിതരുടെ ഇടയിലുള്ള തന്റെ പ്രേഷിതവേല വി. കുര്‍ബാന കഴിയുമ്പോള്‍ത്തന്നെ ആരംഭിച്ചിരുന്നു.
ക്രിസ്ത്യാനിക്ക് പാവങ്ങള്‍ക്കായുള്ള പ്രവര്‍ത്തനം ഐച്ഛികമല്ലെന്നും കല്പനയാണെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ 2012 നവംബര്‍ 11 ന് കിശോമ ഋരരഹലൃശമല ചമൗേൃമ (സഭയുടെ കാതലായ സ്വഭാവം) എന്ന തിരുവെഴുത്തിലൂടെ പ്രഖ്യാപിച്ച കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്.
							
 ഫാ. കുര്യാക്കോസ് നരിതൂക്കിൽ
                    
									
									
									
									
									
                    