ഒരു കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ വച്ച് ''ഭാവിയിലെ ലക്ഷ്യം എന്താണെന്നു'' ചോദിച്ചപ്പോള്‍ പല കുട്ടികള്‍ക്കും വ്യക്തമായ ഉത്തരമില്ല. ചിലരാകട്ടെ, മാതാപിതാക്കള്‍ പറഞ്ഞുകൊടുത്തത് അതേപടി പറയുന്നു. ചിലരാകട്ടെ കൂട്ടുകാര്‍ ചേരുന്ന കോളജും കോഴ്‌സും നോക്കി ആ വഴിയേ പോകാന്‍ താത്പര്യപ്പെടുന്നു.
ശരിയായ കരിയര്‍ തിരഞ്ഞെടുക്കേണ്ടത് ഭാവിയിലെ വിജയത്തിനാവശ്യമാണ്. അതെന്താ ''ശരിയായ കരിയര്‍'' എന്നു പറഞ്ഞതെന്നു ചിലര്‍ ചോദിച്ചേക്കാം. അപ്പോള്‍ ശരിയല്ലാത്ത കരിയറുമുണ്ടോ?
ഒരു ഉദാഹരണസഹിതം വ്യക്തമാക്കാം. സാധാരണ നെല്‍ക്കൃഷിയൊക്കെ ചെയ്യുന്നതിനുമുമ്പ് നിലം ഒരുക്കാറുണ്ട്. കളകളെല്ലാം പറിച്ചു നീക്കും. വിലകൂടിയ ഒരു ആപ്പിള്‍ചെടി വളരുന്നതു കണ്ടാലും അതിനെ അവിടെ നിര്‍ത്തില്ല. പറിച്ചുമാറ്റും. കാരണം, നെല്‍വയല്‍ ആപ്പിളിനു വളരേണ്ടïഇടമല്ല. അതുപോലെ ഏതെങ്കിലും ഒരു കോഴ്‌സ് പഠിച്ചാല്‍ അവിടെ ഒരാള്‍ക്കു സന്തോഷവും സംതൃപ്തിയും വലിയ വിജയവും ലഭിക്കില്ല; മറിച്ച്, ഒരു വ്യക്തിയുടെ താത്പര്യവും അഭിരുചിയും കഴിവുകളും വ്യക്തിത്വസവിശേഷത
കളുമായി മാച്ച് ചെയ്യുന്നതും, ജോലിസാധ്യതയുള്ളതുമായ കോഴ്‌സാണ് തിരഞ്ഞെടുക്കേണ്ടത്. അതല്ലെങ്കില്‍ ഒന്നുകില്‍ സിലബസ് പാടാണ്, താത്പര്യമില്ല തുടങ്ങിയ കാരണത്താല്‍ കോഴ്‌സ് പാതിവഴി ഉപേക്ഷിക്കും. അതുമല്ലെങ്കില്‍, പഠനശേഷം പഠിച്ച മേഖലയുമായി ഒരു ബന്ധവുമില്ലാത്ത മറ്റു കോഴ്‌സുകളുടെ പിന്നാലേ പോകും. ഇനിയിപ്പോള്‍ ജോലിക്കു കയറിയാലും മനസ്സില്‍ സംതൃപ്തി ഉണ്ടാവുകയില്ല. അതിനാല്‍ ഭാവിയെക്കുറിച്ച് ആദ്യം മനസ്സില്‍ നിറയേണ്ടത് ലക്ഷ്യബോധമാണ്.
ലക്ഷ്യം ഉറപ്പിക്കാം
ലക്ഷ്യബോധമില്ലാത്ത ഒരു കപ്പല്‍ ഒരിക്കലും യഥാര്‍ഥ സ്ഥലത്ത് എത്തിച്ചേര്‍ന്ന് അതിന്റെ ദൗത്യം പൂര്‍ത്തീകരിക്കുകയില്ല. അതുപോലെ ഭാവിയെക്കുറിച്ച് ലക്ഷ്യമില്ലാതെ, വരുന്നതു വരട്ടേയെന്ന മട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സമയവും ധനവും നഷ്ടമാകുന്നു. പലതിന്റെയും പിന്നാലേ പോയി ഒരിടത്തും ഉറയ്ക്കുകയില്ല. അതിനാല്‍ ഭാവിയില്‍ ഏതു ലക്ഷ്യം തിരഞ്ഞെടുക്കണമെന്ന ബോധ്യം ആദ്യം മനസ്സില്‍ വളര്‍ത്തണം.
ലക്ഷ്യം ഉറപ്പിക്കുമ്പോള്‍ പരിഗണിക്കേണ്ട ഘടകങ്ങള്‍
1. താത്പര്യം
നിങ്ങള്‍ക്കു താത്പര്യമുള്ള കോഴ്‌സും കരിയറുമാണ് തിരഞ്ഞെടുക്കേണ്ടത്. ആരെങ്കിലും അടിച്ചേല്പിച്ചതോ, കൂട്ടുകാര്‍ ചേര്‍ന്നതുകൊണ്ട് ചേരുന്നതോ ആകരുത്. മനസ്സില്‍ താത്പര്യമുള്ളപ്പോള്‍ അവ പഠിക്കാനും ആ മേഖലയില്‍ പ്രവര്‍ത്തിക്കാനും മടുപ്പു തോന്നുകയില്ല.
2. അഭിരുചി
ഓരോ വ്യക്തിക്കും വ്യത്യസ്തതരത്തിലുള്ള അഭിരുചികളുണ്ട്. അതിനനുസരിച്ചുള്ള കോഴ്‌സാണ് തിരഞ്ഞെടുക്കേണ്ടത്. ചിലര്‍ക്ക് എഴുതാനായിരിക്കും, ചിലര്‍ക്ക് യന്ത്രഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലായിരിക്കും, ചിലര്‍ക്കു വരയ്ക്കുന്നതിലായിരിക്കും... അപ്പോള്‍ അതിനനുസരിച്ചുള്ള കരിയര്‍ തിരഞ്ഞെടുക്കാം.
3. വ്യക്തിത്വസവിശേഷതകള്‍
ഓരോ വ്യക്തിയുടെയും വ്യക്തിത്വം വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലര്‍ ബഹിര്‍മുഖരായിരിക്കും ((Extrovert), ചിലര്‍ അന്തര്‍മുഖരായിരിക്കും ((Introvert).. ചിലര്‍ക്ക് മികച്ച ആശയവിനിമയശേഷിയുണ്ടായിരിക്കും. ബഹിര്‍മുഖരായവര്‍ക്ക് മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകുന്ന ജോലിയാണ് താത്പര്യമെങ്കില്‍, അന്തര്‍മുഖരായവര്‍ക്ക് അധികം ആളുകളുമായി ഇടപഴകാത്ത ജോലിയിലായിരിക്കും താത്പര്യം. അപ്പോള്‍ ഓരോരുത്തരുടെയും വ്യക്തിത്വസവിശേ
ഷതകളും കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കണം.
4. ബുദ്ധിവൈഭവം
പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഗാര്‍ഡ്‌നര്‍, ഒരു വ്യക്തിയുടെ കരിയര്‍ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെടുത്തിയ തിയറിയാണ്. 'ഗാര്‍ഡ്‌നേഴ്‌സ് തിയറി ഓഫ് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്' (Gardner's Theory of multiple intelligence).1983 ലാണ് ഹൊവാര്‍ഡ് ഗാര്‍ഡ്‌നര്‍ എന്ന മനഃശാസ്ത്രജ്ഞന്‍ ഈ സിദ്ധാന്തം രൂപപ്പെടുത്തുന്നത്. ഇതനുസരിച്ച് എട്ടു വ്യത്യസ്തതരത്തിലുള്ള ബുദ്ധിവൈഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നു.
1. Linguistic Intelligence
സംസാര, ലിഖിത ഭാഷ മികച്ച രീതിയില്‍ ഉപയോഗിക്കാനുള്ള കഴിവ്. മികച്ച കരിയര്‍ മേഖലകള്‍ - എഴുത്ത്, അഭിഭാഷകവൃത്തി, അധ്യാപനം.
2. Logical - Mathematical
Intelligence
ലോജിക്കല്‍ റീസണിങ്ങിലും പ്രോട്ടം സോള്‍വിങ്ങിലുമുള്ള കഴിവ്. കരിയര്‍ - ശാസ്ത്രജ്ഞര്‍, എന്‍ജിനീയേഴ്‌സ്.
3. Musical Intelligence
സംഗീതത്തിലുള്ള താളം, അഭിരുചി, താത്പര്യം.
കരിയര്‍ - ഗായകര്‍, ഗാനരചയിതാക്കള്‍, സംഗീതസംവിധായകന്‍
4. Bodily - Kinesthetic
Intelligence
ശാരീരികചലനങ്ങളെ ശരിയായ രീതിയില്‍ നിയന്ത്രിക്കാനുള്ള കഴിവ്.
മേഖല - നൃത്തം, ആയോധനകല
5. Spatial Intelligence
മനസ്സില്‍ വിവിധ രൂപങ്ങളെ സങ്കല്പിക്കാനും മാറ്റാനുമുള്ള കഴിവ്.
പ്രൊഫഷണല്‍ മേഖല - ആര്‍ക്കിടെക്റ്റ്, കലാരംഗം, ഡിസൈനിങ്
6. Inter Personal Intelligence
മറ്റുള്ളവരുമായി മികച്ച രീതിയില്‍ ആശയവിനിമയം നട
ത്താനും ഇടപഴകാനുമുള്ള കഴിവ്.
തൊഴില്‍ - അധ്യാപകര്‍, സൈക്കോളജിസ്റ്റുകള്‍, സെയില്‍സ് പേഴ്‌സണ്‍.
7. Intra Personal Intelligence
ഒരാളുടെ ചിന്തകള്‍, വികാരങ്ങള്‍ ഒക്കെ ആഴത്തില്‍ മനസ്സിലാക്കാനുള്ള കഴിവ്.
തൊഴില്‍ - തത്ത്വചിന്തകര്‍, കൗണ്‍സിലര്‍മാര്‍, ആത്മീയരംഗത്തുള്ളവര്‍.
8. Naturalistic Intelligence
പ്രകൃതിയോടും ജീവികളോടും താത്പര്യവും ഇഷ്ടവും കൂടുതലായി പ്രകടിപ്പിക്കാ
നുള്ള ശേഷി.
തൊഴില്‍ - ബൊട്ടാണിസ്റ്റ്, കാര്‍ഷികരംഗം, ബയോളജിസ്റ്റ്, പരിസ്ഥിതിപ്രവര്‍ത്തനം.
ഓരോരുത്തരിലും ഈ ബൗദ്ധികനിലവാരം വ്യത്യസ്ത അളവിലായിരിക്കും. ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന മേഖല തിരഞ്ഞെടുക്കുകയും അവ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതുവഴി ആ കരിയറില്‍ ദേശീയ, അന്തര്‍ദേശീയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
5. തൊഴില്‍സാധ്യത
മുമ്പ് ഡിമാന്റുണ്ടായിരുന്ന പല കോഴ്‌സുകളും തൊഴില്‍ മേഖലകളും ഇന്നു കാലഹരണപ്പെട്ടു. അതിനാല്‍ കാലഘട്ടത്തിനനുസരിച്ച് തൊഴില്‍സാധ്യതകൂടിയുള്ള കോഴ്‌സുകളും പ്രഫഷനും വേണം തിരഞ്ഞെടുക്കാന്‍.
ലേഖനം
എന്താണു നിങ്ങളുടെ ലക്ഷ്യം?
