•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

വളര്‍ച്ചയുടെ വാക്‌സിന്‍ തേടി

ന്നലത്തെക്കാള്‍ മെച്ചപ്പെട്ട ഇന്ന്,  ഇന്നത്തെക്കാള്‍ മെച്ചപ്പെട്ട നാളെ. എല്ലാവരുടെയും സ്വപ്‌നം അതാണ്. ശരാശരി ഇന്ത്യക്കാരന് ഇപ്പോള്‍ ആ സ്വപ്‌നം സഫലമാകില്ല.
2019 നെ അപേക്ഷിച്ചു തൊഴിലും വരുമാനവും കുത്തനെ ഇടിഞ്ഞ വര്‍ഷമാണ് കടന്നുപോയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസി(എന്‍എസ്ഒ)ന്റെ കണക്കനുസരിച്ച്  ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെ രാജ്യത്തു ജിഡിപിയിലുണ്ടായ കുറവ് 12 ശതമാനം വരും. ഡിസംബര്‍ ആദ്യപാദത്തില്‍ നേരിയ തോതില്‍ വളര്‍ന്നാലും ജനുവരി - ഡിസംബറിലെ ജിഡിപി 10 ശതമാനം കുറഞ്ഞിരിക്കും.
ജിഡിപി എന്നാല്‍ തൊഴിലും പണവും
ജിഡിപി (മൊത്ത ആഭ്യന്തരോത്പാദനം) എന്ന സാങ്കേതികപദം വികാരം ജനിപ്പിക്കുന്നതല്ല. രാജ്യത്ത് ഒരു വര്‍ഷമുണ്ടാകുന്ന സമ്പത്താണു ജിഡിപി എന്നു മനസ്സിലാക്കിയാലും കാര്യമില്ല. ഈ സമ്പത്താണ് വരുമാനമായും (ഉത്പന്നവില, കച്ചവടലാഭം) തൊഴിലായും (ശമ്പളം, കൂലി, കമ്മീഷന്‍) നമുക്കു കിട്ടുന്നത് എന്നതാണു മനസ്സിലാക്കേണ്ടത്.
ജിഡിപി കൂടുന്നു എന്നാല്‍ വരുമാനവും തൊഴിലും കൂടുന്നു എന്നര്‍ഥം. ജിഡിപി കുറഞ്ഞാല്‍ വരുമാനവും തൊഴിലും കുറയും. ഏപ്രില്‍ - ജൂണില്‍ രാജ്യത്തു ജിഡിപി 23.9 ശതമാനം കുറഞ്ഞപ്പോള്‍ കോടിക്കണക്കിനാള്‍ക്കാര്‍ക്കാണു തൊഴില്‍ നഷ്ടമായത്.
രണ്ടു വര്‍ഷം പിന്നിലാകും

ഇപ്പോള്‍ പറയുന്നു, 2020-ല്‍ ജിഡിപി പത്തു ശതമാനം കുറയുമെന്ന്;  അടുത്ത വര്‍ഷം പത്തു ശതമാനം കൂടുമെന്നും. അപ്പോള്‍ എന്താണു സംഭവിക്കുക?
2019 ല്‍ 100 രൂപ വരുമാനം ഉïായി. 2020 ല്‍ 10 ശതമാനം കുറഞ്ഞപ്പോള്‍ വരുമാനം 90 രൂപയായി. 2021 ല്‍ 10 ശതമാനം കൂടുമ്പോള്‍ വരുമാനം (90+9) 99 രൂപ. രïു വര്‍ഷം മുമ്പുïായിരുന്നതിലും ഒരു രൂപ കുറവ്.
ആളോഹരിവരുമാനം ഇതിലും താഴെയാകും. ഓരോ വര്‍ഷവും ജനസംഖ്യ ഒന്നേകാല്‍ ശതമാനം കൂടുന്നുണ്ട്. രണ്ടു വര്‍ഷംകൊണ്ടു മൂന്നു കോടി ജനം വര്‍ധിച്ചു. 
അത്ര പേര്‍ക്കുകൂടി രാജ്യത്തെ സമ്പത്തു വീതം വയ്ക്കുമ്പോള്‍ 99 എന്നതു വീണ്ടും കുറയും.
മഹാമാരിയായി  തൊഴിലില്ലായ്മ

ഏഴും എട്ടും അതിലേറെയും ശതമാനം  വളര്‍ന്നാല്‍ മാത്രമേ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നവര്‍ക്കു തൊഴില്‍ കൊടുക്കാന്‍ പറ്റൂ. അപ്പോള്‍ രണ്ടു വര്‍ഷം വളരാതിരുന്നാലോ? കൊവിഡിനെക്കാള്‍ വലിയ മഹാമാരിയായി തൊഴിലില്ലായ്മ മാറും. 
2021 തുടങ്ങുന്നത് ഈ ഇരുണ്ട ചിത്രത്തോടെയാണ്. ഓഹരിവിപണികളില്‍ കാളക്കൂറ്റന്മാര്‍ കുതിച്ചുയരുന്ന ഓഹരിവിലയുടെ പേരില്‍ അര്‍മാദിക്കുമ്പോള്‍ യുവത്വം പണിയെവിടെ എന്നന്വേഷിച്ച് അലയുന്നു. പണിയുള്ളവരാകട്ടെ വെട്ടിക്കുറച്ച വേതനം എന്നു പുനഃസ്ഥാപിക്കും എന്നറിയാതെ വിഷമിക്കുന്നു. 
നയംമാറ്റങ്ങള്‍ തകൃതിയായി

പ്രതിസന്ധിവേളകള്‍ വലിയ സാമ്പത്തികനയം മാറ്റങ്ങള്‍ക്ക് അവസരമാക്കുക പതിവാണ്. 1991 ല്‍ രïാഴ്ചത്തെ ഇറക്കുമതിക്കുപോലും വിദേശനാണ്യമില്ലാതെ വന്നപ്പോഴാണു സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു രാജ്യം തുടക്കമിട്ടത്. ബാങ്കിംഗിലും ഇന്‍ഷ്വറന്‍സിലും അടക്കം വിദേശ മൂലധനത്തിനു പ്രവേശനം അനുവദിച്ചു. ഇറക്കുമതിച്ചുങ്കം കുറച്ചു. നികുതിനിരക്ക് താഴ്ത്തി. ലൈസന്‍സ് - പെര്‍മിറ്റ് രാജ് അവസാനിപ്പിച്ചു.
ഇപ്പോള്‍ കൊവിഡ് പ്രതിസന്ധി വേറേ നയംമാറ്റങ്ങള്‍ക്ക് അവസരമാക്കിയിരിക്കുകയാണു നരേന്ദ്ര മോദി സര്‍ക്കാര്‍. കൃഷി, തൊഴില്‍, ബാങ്കിംഗ് മേഖലകളില്‍ ഒട്ടൊക്കെ സമഗ്രമായ മാറ്റങ്ങളാണു കൊïുവന്നിരിക്കുന്നത്.
കൃഷിയെ സര്‍ക്കാര്‍ കൈയൊഴിയുന്നു

കാര്‍ഷികപരിഷ്‌കാരങ്ങള്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍ കാര്‍ഷികമേഖലയില്‍നിന്നു സര്‍ക്കാര്‍ പിന്മാറുന്നതാണ്. സ്വകാര്യമുതലാളിത്തത്തിനു കാര്‍ഷികമേഖല തുറന്നുകൊടുക്കുന്നു.
നിയന്ത്രിത കാര്‍ഷികവിപണികളെ (എപിഎംസി ചന്തകള്‍) നിഷ്ഫലമാക്കാന്‍ നികുതിയില്ലാത്ത സ്വകാര്യചന്തകള്‍ അനുവദിക്കുന്നു. അവശ്യസാധന നിയമം പ്രയോഗത്തില്‍ ഇല്ലാതാക്കുന്നു. ആര്‍ക്കും ഏതു സാധനവും ഏതളവിലും വാങ്ങി സൂക്ഷിക്കാം. കരാര്‍കൃഷി സമ്പ്രദായം നിയമപരമാക്കുന്നു. കരാറില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ലാതാക്കുന്നു. ഇതാണു പരിഷ്‌കാരങ്ങള്‍ ഇതിനു ധാരാളം നേട്ടങ്ങള്‍ സര്‍ക്കാര്‍ പറയുന്നു. ഇടനിലക്കാരെ ഒഴിവാക്കുന്നു; കര്‍ഷകന്റെ ഉത്പന്നം ആര്‍ക്കുവേണമെ
ങ്കിലും കൊടുക്കാം എന്നു വരുന്നു; കമ്പനികളുമായി മുന്‍പേ കരാര്‍ ഉണ്ടാക്കി കൃഷി ചെയ്ത് ഉത്പന്നം കമ്പനികള്‍ക്കു കൊടുക്കാന്‍ പറ്റുന്നു. ഇങ്ങനെ പലതും.
പക്ഷേ, കര്‍ഷകര്‍ക്കുമാത്രം നേട്ടം മനസ്സിലാകുന്നില്ല. അതിന്റെ കാരണമറിയണമെങ്കില്‍ ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതും പയറുവര്‍ഗങ്ങളും ഭക്ഷ്യയെണ്ണയും ഇറക്കുമതിചെയ്യുന്നതും എന്തുകൊണ്ടാണെന്നറിയണം.
താങ്ങുവിലയും സംഭരണവും

ഗോതമ്പും നെല്ലും സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചു സംഭരിക്കുന്നു. അതിനാല്‍, കര്‍ഷകര്‍ അവ കൂടുതല്‍ കൃഷി ചെയ്യുന്നു. താങ്ങുവിലയ്ക്കു വില്‍ക്കാമെന്നതിനാല്‍ നഷ്ടമില്ല.
പയറുവര്‍ഗങ്ങളും എണ്ണക്കുരുക്കളും സംഭരിക്കുന്നില്ല. താങ്ങുവില പ്രഖ്യാപിക്കാറുïെന്നു മാത്രം. സംഭരണമില്ലാത്തതിനാല്‍ വില കയറിയിറങ്ങും. കൃഷിക്കാര്‍ക്കു വരുമാനം ഉറപ്പില്ല.
ഇതുകൊï് കൂടുതല്‍ പേര്‍ നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നു. നിശ്ചിതവില ഉറപ്പുള്ള കരിമ്പും കൃഷി ചെയ്യുന്നു. ഇപ്പോള്‍ ധാന്യങ്ങളും പഞ്ചസാരയും കയറ്റുമതി ചെയ്ത് ഇന്ത്യ പണം നേടുന്നു.
അതേസമയം ഭക്ഷ്യയെണ്ണ ക്രൂഡ് ഓയിലും സ്വര്‍ണവും കഴിഞ്ഞാലുള്ള ഏറ്റവും വലിയ ഇറക്കുമതി ഇനമായി മാറി. എണ്ണക്കുരുക്കളും പയറുവര്‍ഗങ്ങളും കൃഷി ചെയ്താല്‍ സംഭരണമില്ല. കൊപ്ര
യ്ക്കു താങ്ങുവില  പ്രഖ്യാപിക്കാറുണ്ടെങ്കിലും സംഭരിക്കാറില്ല. നാളികേരകര്‍ഷകന്‍ പാമോയില്‍ കുത്തകകളുടെ കാരുണ്യത്തിലേക്കു വലിച്ചെറിയപ്പെടുന്നു.
ഈ അവസ്ഥ ധാന്യക്കര്‍ഷകര്‍ക്കും വരും. പുറമേ, കരാര്‍ കൃഷി ആത്യന്തികമായി പഴയ ജമീന്ദാരിയായി മാറും; കര്‍ഷകര്‍ പാട്ടക്കര്‍ഷകരും.
കുത്തക ഭക്ഷ്യസംസ്‌കരണക്കമ്പനികള്‍ക്കും കുത്തക റീട്ടെയില്‍ ശൃംഖലകള്‍ക്കും കാര്‍ഷികോത്പന്നങ്ങള്‍ തോന്നുംപടി സംഭരിച്ചു കൃത്രിമ ക്ഷാമമുïാക്കി കൊള്ളലാഭമെടുക്കാം. ആരും തടസം നില്‍ക്കില്ല.
തൊഴില്‍നിയമങ്ങളിലെ പൊളിച്ചെഴുത്ത്

തൊഴില്‍നിയമപരിഷ്‌കാരം പ്രായോഗികമായി സ്ഥിരം ജോലി ആശയം ഇല്ലാതാക്കും. മിനിമം വേതനം, സാമൂഹ്യസുരക്ഷാപദ്ധതി തുടങ്ങിയവയില്‍ തൊഴിലാളി അനുകൂല നടപടികള്‍ ഉണ്ട്. പക്ഷേ, ജോലി സമയം (എട്ടു മണിക്കൂറിനു പകരം 12 മണിക്കൂര്‍വരെ എന്നാകും), കരാര്‍ ജോലി വ്യവസ്ഥകള്‍, ലേ ഓഫ് - പിരിച്ചുവിടീല്‍ വ്യവസ്ഥകള്‍,  പണിമുടക്കുവ്യവസ്ഥകള്‍ തുടങ്ങിയവയില്‍ തൊഴിലാളികള്‍ക്കു ദോഷകരമാണു മാറ്റങ്ങള്‍. ഹയര്‍ ആന്‍ഡ് ഫയര്‍ (എടുക്കുക, പറഞ്ഞുവിടുക) രീതി നിയമവിധേയമാക്കുന്നതാണു മാറ്റങ്ങള്‍.
ബാങ്കിംഗിലും മടങ്ങിപ്പോക്ക്

ബാങ്കിംഗിലും ചരിത്രം പിന്നോട്ടു നടക്കാനുതകുന്ന മാറ്റങ്ങളാണു വരുന്നത്. കോര്‍പറേറ്റുകള്‍ക്കു ബാങ്കുകള്‍ നടത്താന്‍ അനുമതി നല്‍കാന്‍ അന്തരീക്ഷം ഒരുക്കിക്കഴിഞ്ഞു. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് (പിഎംസി) ബാങ്കിനെ ഏതെങ്കിലും കമ്പനിക്ക് ഏല്പിച്ചുകൊടുത്തുകൊïാകും തുടക്കം. പിന്നീട് ദുര്‍ബല സ്വകാര്യ ബാങ്കുകള്‍ കൈമാറും. അതിനുശേഷം പൊതുമേഖലാബാങ്കുകള്‍ കാര്യക്ഷമമായ നടത്തിപ്പിനു സ്വകാര്യസംരംഭകരുടെ കൈയിലേല്പിക്കും. 
ലക്ഷ്മിവിലാസ് ബാങ്കിനെ സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡിബിഎസിനു നല്‍കിയത് മറ്റൊരു നയംമാറ്റമായിരുന്നു. വിദേശ ബാങ്കിന് ഇന്ത്യയിലെ ബാങ്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞു. ഇനിയും ഇത്തരം കൈമാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
എയര്‍ ഇന്ത്യ വീണ്ടും സ്വകാര്യ കമ്പനിയാകുന്നതും ബിപിസിഎല്‍ ഒരു പ്രവാസിവ്യവസായ ഗ്രൂപ്പിന്റെതാകുന്നതും ഈ വര്‍ഷം രാജ്യം കാണും.
ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരികള്‍ വില്‍ക്കുന്നതും സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ചെയ്യുന്നതും ഇക്കൊല്ലം കാണാം. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ (പ്രഥമ ഓഹരി വില്പന) ആകേണ്ടതാണ് എല്‍ഐസിയുടേത്. ഓഹരി വിറ്റാലും എല്‍ഐസി ഇടപാടുകള്‍ക്കുള്ള സര്‍ക്കാര്‍ ഗാരന്റി തുടരുമെന്നു സര്‍ക്കാര്‍ പറയുന്നുണ്ട്. പക്ഷേ, അത് അധികം വിശ്വസിക്കാന്‍ പറ്റില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)