ലോകത്തേറ്റവും കൂടുതല്‍ മരണനിരക്കിനും  രോഗാവസ്ഥയ്ക്കും കാരണം കൊറോണറി ആര്‍ട്ടറി രോഗമാണ്. സൗത്ത് ഏഷ്യക്കാരില്‍, പ്രത്യേകിച്ച്, ഇന്ത്യക്കാരില്‍ ഇതിന്റെ വ്യാപനം 10% ല്‍ അധികമാണ്. ചെറുപ്പക്കാര്‍ക്ക് ഈ രോഗം വന്നാല്‍ ഭേദമാകാന്‍ താരതമ്യേന എളുപ്പമാണ്. സൗത്ത് ഏഷ്യാക്കാരില്‍ CAD രോഗബാധിതരാകുന്നവരുടെ ശരാശരിപ്രായം 53 വയസ്സും, യൂറോപ്യന്‍രാജ്യങ്ങളില്‍ 63 വയസ്സുമാണെന്നു  പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യക്കാരില്‍ ഈ രോഗം വരാനുള്ള സാധ്യത ജീവിതശൈലി, ജനിതകഘടന എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പുകവലി, അമിതവണ്ണം എന്നിവയുള്ളവരില്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് വന്നാല്‍ അപകടസാധ്യത കൂടുതലാണ്. പുരുഷന്മാര്‍ക്ക് കൊറോണറി ആര്‍ട്ടറി രോഗം സ്ത്രീകളെക്കാള്‍ മുമ്പേ പ്രകടമാകുമെങ്കിലും മരണനിരക്കിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ മുന്നിലാണ്. ഈ രോഗം കുട്ടിക്കാലത്തു തുടങ്ങി പുരോഗമിക്കുന്നതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 
കൊറോണറി ആര്‍ട്ടറി ഡിസീസ് ഉണ്ടാകാനുള്ള കാരണങ്ങള്‍
 പ്രായം  ജെന്‍ഡര്‍  പ്രമേഹം                       രക്തസമ്മര്‍ദം  ഡീസ്‌ലൈപീഡീമിയ                  അമിതവണ്ണം  പുകവലി.
ഹൃദ്രോഗത്തിനുള്ള കാരണങ്ങളില്‍ ഏറ്റവും സാധാരണവും ചികിത്സിച്ചു ഭേദമാക്കാവുന്നതുമായ അസുഖമാണ് ഹൈപ്പര്‍ കൊളസ്ട്രീമിയ. രക്തത്തില്‍ അളവില്‍ക്കൂടുതല്‍ കൊളസ്‌ട്രോള്‍ കാണപ്പെടുന്ന അവസ്ഥയാണിത്. കൊറോണറി ആര്‍ട്ടറി ഡിസീസ് ഉണ്ടാകാനുള്ള കാരണങ്ങളില്‍ പരിഹരിക്കാവുന്നവയാണ് പുകവലി, രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, ഡിസ്‌ലൈപീഡീമിയ, മെറ്റബോളിക് സിന്‍ഡ്രോം എന്നിവ. അതേസമയം, പ്രായം, ജെന്‍ഡര്‍, ജനിതകഘടന എന്നിവ പരിഹരിക്കാനാവാത്ത അപകടസാധ്യതാഘടകങ്ങളുടെ പട്ടികയില്‍പ്പെടുന്നു.
മറ്റു കാരണങ്ങള്‍ 
 മെഥിയോണിന്‍ സിന്തേസ്ജീന്‍  ഹെപ്പാറ്റിക്ലിപേസ്ജീന്‍  ലൈപ്പോപ്രോട്ടീന്‍ ലൈപേസ്ജീന്‍  CETP ജീനിലെ പോളിമോര്‍ഫിസങ്ങള്‍  ലൈപ്പോപ്രോട്ടീന്‍ എ  ഫൈബ്രിനോജന്‍  ഡി-ഡൈമര്‍  കുറഞ്ഞ അളവിലുള്ള ഓസ്റ്റിയോ കാല്‍സിന്‍  ഹൈപ്പോതൈറോയിഡിസം  റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്                     ഹോമോസിസ്റ്റിനീമിയ  HAART ചികിത്സ നടത്തുന്ന എച്ച്‌ഐവി രോഗികള്‍  ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഡി 2, ഡി 3  കൊക്കെയ്ന്‍ ഉപയോഗം  കുട്ടികളില്‍ ഉണ്ടാകുന്ന കവാസാക്കി രോഗം  പെട്ടെന്നുള്ള കൊറോണറി ആര്‍ട്ടറി ഡിസെക്ഷന്‍  ഫാക്ടര്‍ 5 ലൈഡന്‍. 
പ്രീമച്വര്‍ ഗ്രേയിങ്
20 വയസ്സിനുമുമ്പ് മുടി നരയ്ക്കുന്നത് CAD മായി ബന്ധപ്പെട്ടിരിക്കുന്നു. സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ CAD ഉള്ളവര്‍ക്ക് പ്രീമചര്‍ ഗ്രേയിങ് വരാനുള്ള സാധ്യത 5.3 മടങ്ങ് കൂടുതലാണ്. 
ആര്‍ക്കസ്സെനൈലിസ്
കണ്ണുകളുടെ കോര്‍ണിയയ്ക്കുചുറ്റും ചാരം, വെളുപ്പ്, നീല എന്നീ നിറങ്ങളില്‍ അതാര്യമായി കാണപ്പെടുന്നു. ഇത് ഫോസ്‌ഫോളിപിഡ്, കൊളസ്‌ട്രോള്‍ എന്നിവയുടെ നിക്ഷേപങ്ങള്‍മൂലം ഉണ്ടാകുന്നു. ആര്‍ക്കസ്സെനൈലിസ് ഉള്ളവര്‍ക്ക് ഫാമലിയല്‍ ഹൈപ്പര്‍ കൊളസ്ട്രീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രീമച്വര്‍ ബാള്‍ഡിങ് (കഷണ്ടി)
പുരുഷന്മാരിലെ കഷണ്ടി ഇഅഉയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമപ്രായക്കാരെ അപേക്ഷിച്ച് CAD ഉള്ളവര്‍ക്ക് പ്രീമച്വര്‍ ബാള്‍ഡിങ് വരാന്‍ 5.6 മടങ്ങ് അധികസാധ്യതയുണ്ട്.
സേന്‍തോമറ്റ
കണ്‍പോളകളുടെ ചര്‍മത്തിന് അടിയിലുണ്ടാകുന്ന കൊളസ്‌ട്രോളിന്റെ മഞ്ഞനിറത്തിലുള്ള നിക്ഷേപമാണ് സേന്‍തോമറ്റ. ഇത് ഹൈപ്പര്‍ ലിപ്പീസീമയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്ത്രീകളില്‍ CAD ഉണ്ടാകാനുള്ള കാരണങ്ങള്‍
 ഹൈപ്പര്‍ ഈസ്‌ട്രോജെനീമിയ  പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് (ഇവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്)  പ്രീഎക്ലാംസിയ  ഗര്‍ഭത്തിന്റെ മൂന്നാമത്തെ ട്രൈമെസ്റ്ററില്‍ ഉള്ള രക്തസ്രാവം                          ഗര്‍ഭകാലപ്രമേഹം (ഭാവിയില്‍ പ്രമേഹരോഗി ആയില്ലെങ്കിലും അതെറോസ്‌ക്‌ളിറോസിസുമായി ബന്ധപ്പെട്ടിരിക്കുന്നു)  മാസം തികയാതെയുള്ള ശിശുവിന്റെ ജനനം റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്  ലൂപസ് പത്തോഫിസിയോളജി. 
സാധാരണ രീതിയിലുള്ള കൊറോണറി ആര്‍ട്ടറി രോഗാവസ്ഥയാണ് 80% ചെറുപ്പക്കാരിലും ഉണ്ടാകുന്നത്. 4% ആളുകള്‍ക്ക് ഹൃദയരക്തധമനികളുടെ അസാധാരണമായ ഘടനകൊണ്ടും 5% ആളുകള്‍ക്ക് മറ്റു രക്തധമനികളിലെ ബ്ലഡ്‌ക്ലോട്ട് കൊണ്ടും 5% പേര്‍ രക്തം അസാധാരണമായി കട്ടിപിടിക്കുന്ന രോഗാവസ്ഥകൊണ്ടും 6% ആളുകള്‍ക്ക് കൊറോണറി ആര്‍ട്ടറിയുടെ ഇന്‍ഫ്‌ളമേഷന്‍ അല്ലെങ്കില്‍ സ്പാസംകൊണ്ടും ഇഅഉ ഉണ്ടാകാം. റേഡിയേഷന്‍ തെറാപ്പി, മുഴകള്‍, ട്രോമ, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയും കാരണങ്ങളാണ്.
CAD ന്റെ ക്ലിനിക്കല്‍ അവതരണം യുവാക്കളില്‍
CADവരുന്ന യുവാക്കളില്‍ മിക്കവര്‍ക്കും മുമ്പ് നെഞ്ചുവേദനയോ ഹൃദയാഘാതമോ ഹാര്‍ട്ട്‌ഫെയിലിയറോ ഉണ്ടാകാറില്ല. 2/3 പേര്‍ക്ക് ഇസിജിയില്‍ വ്യത്യാസമില്ലാത്ത ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ 1/3 പേര്‍ക്കു മാത്രമേ ഇസിജിയില്‍ വ്യത്യാസം ഉണ്ടാകാറുള്ളൂ. സാധാരണമായി യുവാക്കളില്‍ ഹൃദയത്തിലെ ഏതെങ്കിലും ഒന്നോ രണ്ടോ രക്തധമനികള്‍ക്കേ തടസ്സം ഉണ്ടാകാറുള്ളൂ. അതുപോലെതന്നെ 10% ആളുകള്‍ക്കു മാത്രമാണ് മൂന്നു രക്തക്കുഴലുകള്‍ക്കും തടസ്സം സംഭവിക്കാറുള്ളത്.
കാര്‍ഡിയോ വാസ്‌കുലാര്‍ ട്രീറ്റ്‌മെന്റിനുപയോ ഗിക്കുന്ന സാധാരണ മാര്‍ഗങ്ങള്‍
 ക്ലിനിക്കല്‍ പരിശോധന  കുടുംബചരിത്രം             ഗ്ലോബല്‍ റിസ്‌ക്‌സ്‌കോറിങ്  ആജീവനാന്ത അപകട സാധ്യത കണക്കാക്കല്‍  ഇസിജി, എക്കോ   സ്‌ട്രെസ് ഇലെക്ട്രോ കാര്‍ഡിയോഗ്രഫി  മയോകാര്‍ഡില്‍ പെര്‍ഫ്യൂഷന്‍ ഇമേജിങ്  സ്‌ട്രെസ് എക്കോ കാര്‍ഡിയോഗ്രഫി  •LDL C  HDC C ലിപോപ്രോട്ടീന്‍ എലിപോപ്രോട്ടീന്‍ ഫ്രാക്ഷനേഷന്‍  കൊറോണറി ആന്‍ജിയോഗ്രഫി  അള്‍ട്രാ സൗണ്ട് ഉപയോഗിച്ച് കാര്‍ടിഡ് ഇന്റിമതിക്‌നെസ് CT കൊറോണറി കാത്സ്യം  CT കൊറോണറി ആന്‍ജിയോഗ്രഫി  ങഞക കൊറോണറി ആന്‍ജിയോഗ്രഫി. 
ഡിജിറ്റല്‍ അബ്‌ഡോമിനല്‍ ഡയമീറ്റര്‍, സ്‌കിന്‍ ഫോള്‍ഡ് റേഷ്യോ എന്നിവ CAD പ്രവചിക്കാനുള്ള സൂചകങ്ങളാണ്. ഇത് BMI , വെയിസ്റ്റ് സര്‍കംഫെറന്‍സ് എന്നിവയെക്കാള്‍ മികച്ചഫലം നല്‍കുന്നു.
ഹൃദയാരോഗ്യത്തിന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിഷ്‌കര്‍ഷിക്കുന്ന ഏഴു കാര്യങ്ങള്‍
 പുകവലിക്കാതിരിക്കുക  ബോഡിമാസ് ഇന്‍ഡക്‌സ് (< 25 kg /m)  മതിയായ അളവില്‍ വ്യായാമം (> = 150 min /week )  ആരോഗ്യകരമായ ഭക്ഷണക്രമം                      കഴിക്കുന്ന ഉപ്പിന്റെ അളവ് 1.5 gm / day യില്‍ താഴെ          മധുരമുള്ള പാനീയങ്ങള്‍ കുറയ്ക്കുക (<= 36 oz /week )  മത്സ്യം (>= 200 gm /week )  പച്ചക്കറികളും പഴങ്ങളും (> = 500 gm /week)  നാരുകള്‍ അടങ്ങിയ ധാന്യങ്ങള്‍ (2 serving/ day )  കൊളസ്‌ട്രോള്‍ ലെവല്‍ <200mg/dl  •BP ലെവല്‍ <120/80 mHg FBS ലെവല്‍ <100mg/dl)
പ്രതിരോധരീതികള്‍
ഒരു രോഗത്തിന്റെ ആഘാതം തടയുന്നതിനും കുറയ്ക്കുന്നതിനും രണ്ടു രീതിയിലുള്ള പ്രതിരോധസംവിധാനങ്ങളുണ്ട്.
പ്രൈമറി പ്രിവന്‍ഷന്‍
പ്രൈമറി പ്രിവന്‍ഷന്‍ എന്നതു രോഗം വരുന്നതു തടയാന്‍ ഒരു വ്യക്തി സ്വീകരിച്ച മുന്‍കരുതല്‍ നടപടികളാണ്. ആന്‍ജിയോഗ്രഫി, ബൈപ്പാസ് ശസ്ത്രക്രിയകള്‍ എന്നിവ മരുന്നുകളാല്‍ മാറ്റാന്‍ പറ്റാത്ത കഷ്ടതകള്‍ കുറയ്ക്കുന്നു. 
സെക്കണ്ടറി പ്രിവന്‍ഷന്‍
ഹൃദ്രോഗമുള്ളവര്‍ക്ക് ഹൃദയാഘാതം വരാതിരിക്കാനും വന്നാല്‍ അതിന്റെ ആഘാതം കുറയ്ക്കാനും ചെയ്യുന്ന നടപടികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 
പ്രൈമറി പ്രിവന്‍ഷന്‍കൊണ്ടുദ്ദേശിക്കുന്ന കാര്യങ്ങള്‍
 പുകവലി പാടേ ഉപേക്ഷിക്കുക  ആരോഗ്യകരമായ ഭക്ഷണക്രമം  വ്യായാമം  വണ്ണം കുറയ്ക്കുക                        പ്രമേഹം നിയന്ത്രിക്കുക  രക്തസമ്മര്‍ദം കുറയ്ക്കുക  ഹൃദ്രോഗത്തിലേക്കു വഴിയൊരുക്കുന്നതിനു കാരണമാകുന്ന മറ്റസുഖങ്ങളെ ചികിത്സിക്കുക (ലഴ: കിഡ്‌നിത്തകരാര്‍)  ശസ്ത്രക്രിയ (ബാരിയാട്രിക് ശസ്ത്രക്രിയ)
സ്റ്റാറ്റിന്‍ ഉപയോഗിച്ച് പ്രൈമറി/ സെക്കണ്ടറി പ്രിവന്‍ഷന്‍ 
കൊറോണറി - ആര്‍ട്ടറി രോഗങ്ങള്‍ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സ്റ്റാറ്റിന്‍ ഗുളികകള്‍ വളരെ ഫലപ്രദവും സുരക്ഷിതവുമാണ്. ഇവ സമാനതകളില്ലാത്തതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രൈമറി പ്രിവെന്‍ഷന്റെ ഭാഗമായി രോഗികള്‍ക്ക് സ്റ്റാറ്റിന്‍ കൊടുക്കണമെന്നുള്ള ശിപാര്‍ശകള്‍ പരക്കെയുണ്ടെങ്കിലും പലപ്പോഴും അതു പാലിക്കപ്പെടാറില്ല. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ഹൃദ്രോഗം കണ്ടെത്തിയവര്‍ക്കും ഉള്ള ആദ്യ ചികിത്സയാണ് സ്റ്റാറ്റിന്‍സ്. 30% ഹൃദ്രോഗങ്ങളും സ്റ്റാറ്റിന്‍ഗുളികകള്‍ പ്രതിരോധിക്കുന്നു. ഏറ്റവും അപകടകരമായ കൊളസ്‌ട്രോള്‍ വകഭേദങ്ങളെപ്പോലും കുറയ്ക്കാന്‍ റോസുവാ സ്റ്റാറ്റിന്‍ മരുന്ന് ഫലപ്രദമായി ഉപയോഗിക്കുന്നു. 
ആസ്പിരിന്‍ കുറഞ്ഞ ഡോസ്
രക്തസ്രാവത്തിന്റെ സാദ്ധ്യതകളില്ലാത്ത, 40 മുതല്‍ 70 വരെ പ്രായമുള്ള ആളുകള്‍ക്ക് അതെറോസ്‌ക്‌ളിറോസിസ് കാര്‍ഡിയോ വാസ്‌ക്യൂലര്‍ ഡിസീസ് തടയാന്‍ പ്രൈമറി പ്രിവന്‍ഷന്‍ എന്ന നിലയ്ക്ക് കുറഞ്ഞ ഡോസിലുള്ള ആസ്പിരിന്‍ നല്‍കാവുന്നതാണ്.
ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ കാര്‍ഡിയോ വാസ്‌കുലര്‍ & തൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.
							
 ഡോ. കൃഷ്ണന്  സി.
                    
									
									
									
									
									
									
									
									
									
									
                    