•  9 May 2024
  •  ദീപം 57
  •  നാളം 9
പുഴയൊഴുകും വഴി

കാവേരി

വര്‍ഷം മുഴുവന്‍ ജലസമ്പത്തുള്ള നദിയാണ് കാവേരി. വേനല്‍ക്കാലത്തു തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മൂലം നദിയുടെ മുകള്‍ഭാഗത്തു മഴ ലഭിക്കുന്നു. മറ്റു സമയത്താകട്ടെ, വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മുഖാന്തരം ഇതരഭാഗത്ത് മഴ കിട്ടുന്നു. ആകെക്കൂടി വര്‍ഷം മുഴുവന്‍ നദി ജലസമൃദ്ധമാണ്. പേരുകേട്ട ഹൊഗനക്കല്‍ വെള്ളച്ചാട്ടവും കൃഷ്ണസാഗര്‍ ഡാമുമൊക്കെ കാവേരിയിലാണ്.
കര്‍ണാടകം - തമിഴ്‌നാട് ജലത്തര്‍ക്കത്തില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നുണ്ട് കാവേരി. തമിഴ്‌നാട് - കര്‍ണാടക സംസ്ഥാനങ്ങളിലൂടെ ഇതൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ നിപതിക്കുന്നു. മേല്പറഞ്ഞ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട ജലസ്രോതസ്സാണിത്. കര്‍ണാടകയിലെ കുടക് ജില്ലയില്‍ ബ്രഹ്മഗിരി കുന്നിന്‍നിരകളിലെ തലക്കാവേരിയാണ് ഈ നദിയുടെ ആരംഭസ്ഥാനം. പ്രധാനപോഷകനദികള്‍ കബനി, ഭവാനി, അമരാവതി. 765 കിലോമീറ്ററാണ് കാവേരിയുടെ നീളം.

 

Login log record inserted successfully!