ഭരണഘടനാസ്ഥാപനമായ കേന്ദ്രതിരഞ്ഞെടുപ്പുകമ്മീഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലോകസഭയിലെ പ്രതിപക്ഷനേതാവ് തെളിവുകളുടെ പിന്‍ബലത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ടര്‍പട്ടികയിലെ അസാധാരണക്രമക്കേടുകള്‍ തുറന്നുകാട്ടി ആരോപണമുന്നയിക്കുന്നത്. 2024 ലെ ലോകസഭാഇലക്ഷനില്‍ ഇരുപത്തിയഞ്ചു മണ്ഡലങ്ങളിലെയെങ്കിലും ഫലം ഇതിലൂടെ അട്ടിമറിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ ഭരിക്കുക ബിജെപി ആകുമായിരുന്നില്ല എന്നു പറഞ്ഞതില്‍ അതിശയോക്തി തോന്നാം. എന്നാല്‍, ഇലക്ഷന്‍കമ്മീഷന്റെ നിരുത്തരവാദപരമായ വിശദീകരണങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം അങ്ങനെ സംഭവിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ്.
ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥിതിയിലെ അത്യന്തം നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട...... തുടർന്നു വായിക്കു