•  16 May 2024
  •  ദീപം 57
  •  നാളം 10
ശ്രേഷ്ഠമലയാളം

മലയാളത്തിന്റെ മഹത്ത്വം

ദ്രാവിഡഗോത്രത്തിലെ പ്രബലമായ ഭാഷകളില്‍ ഒന്നാണ് മലയാളം. ആറായിരത്തോളം വരുന്ന ലോകഭാഷകളില്‍ ജനസംഖ്യാനുപാതികമായ കണക്കുപ്രകാരം പത്തൊമ്പതാം സ്ഥാനം മലയാളത്തിനുണ്ട്. 1956 നവംബര്‍ ഒന്നാം തീയതി ഐക്യകേരളം നിലവില്‍ വന്നതോടെയാണ് ഭാഷാടിസ്ഥാനത്തില്‍ കേരളസംസ്ഥാനം പുനഃസംഘടിപ്പിക്കപ്പെട്ടത്. കാസര്‍ഗോഡു മുതല്‍ കന്യാകുമാരിവരെ ഇന്നത്തെ കേരളം വ്യാപിച്ചുകിടക്കുന്നു. കേരളനിവാസികളുടെ മാതൃഭാഷയാണ് മലയാളം. 2013 ല്‍ കേന്ദ്രസര്‍ക്കാര്‍ മലയാളഭാഷയെ ശ്രേഷ്ഠഭാഷാപദവി നല്കി ആദരിച്ചു. ഭരണഭാഷ എന്ന നിലയിലും മലയാളത്തിന്റെ പ്രസക്തിയും പ്രാധാന്യവും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
എഴുതുന്നതുപോലെ ഉച്ചരിക്കാവുന്ന ഭാഷയത്രേ മലയാളം. ആക്ഷരിക(്യെമഹഹമയശര)മാണതിന്റെ ലിപിസഞ്ചയം. തന്മൂലം അക്ഷരമാലാപഠനം പൂര്‍ത്തിയാകുന്നതോടെ എഴുതാനും വായിക്കാനുമുള്ള കഴിവ് ഓരോരുത്തരും സ്വയം  സ്വായത്തമാക്കുന്നു. ഇംഗ്ലീഷിലെപ്പോലെ സ്‌പെല്ലിങ് പഠിക്കുക എന്ന ക്ലേശം മലയാളത്തിനില്ല എന്നു സാരം. അക്ഷരം, പദം, വാക്യം എന്നീ ഘടകങ്ങള്‍ ക്രമബദ്ധമായി ചേരുമ്പോഴാണ് ആശയതലം രൂപപ്പെടുന്നത്. അവയെ ഇഴപിരിച്ചു പഠിക്കാമെന്നതിനാല്‍ മലയാളത്തെ പൊതുവെ സംശ്ലിഷ്ടകക്ഷ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടിച്ചേരുക എന്നര്‍ഥമുള്ള സംശ്ലേഷിക്കുക എന്ന വാക്കില്‍നിന്നാണ് ആ കക്ഷ്യാസംജ്ഞ നിഷ്പന്നമായത്. പ്രകൃതിയോട് (ൃീീ)േ പ്രത്യയങ്ങള്‍(മളളശഃ) ഒന്നിനു പിറകേ മറ്റൊന്ന് എന്ന രീതിയില്‍ ചേര്‍ത്ത് ദീര്‍ഘപദഘടനകള്‍ സൃഷ്ടിക്കുന്നതാണ് സംശ്ലിഷ്ടകക്ഷ്യയില്‍പ്പെട്ട ഭാഷകളുടെ സാമാന്യസ്വഭാവം. 'മിടുക്കന്മാരുടെ' എന്ന സമസ്തപദത്തെ, മിടുക്ക് + അന്‍ + മാര്‍ + ഉടെ എന്നിങ്ങനെ ശബ്ദവിഭജനം നടത്താം. പ്രകൃതിയോട് ആദ്യം ലിംഗപ്രത്യയം പിന്നെ വചനപ്രത്യയം ഒടുവില്‍ വിഭക്തിപ്രത്യയം എന്നതാണല്ലോ മലയാളത്തിന്റെ ക്രമവും (മിടുക്ക് - പ്രകൃതി; അന്‍ - ലിംഗപ്രത്യയം; ഓട് - വിഭക്തിപ്രത്യയം). തുര്‍ക്കിക്കാരുടെ ഭാഷയായ ടര്‍ക്കിഷ് സംശ്ലിഷ്ടസ്വഭാവം പൂര്‍ണമായി പ്രകടിപ്പിക്കുന്നു. മലയാളത്തെയും തമിഴിനെയും  സാമാന്യമായേ സംശ്ലിഷ്ടകക്ഷ്യയായി പണ്ഡിതന്മാര്‍ പരിഗണിച്ചിട്ടുള്ളൂ.
മൂലഭാഷയായ തമിഴില്‍നിന്നു വേര്‍പിരിഞ്ഞ് സംസ്‌കൃതത്തോടും പിന്നീട് ഇംഗ്ലീഷിനോടും കൂട്ടുകൂടിയാണ് മലയാളം വളര്‍ന്ന് ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്. സ്പഷ്ടതയും ഉദാരതയുമാണ് മലയാളത്തിന്റെ സ്വഭാവം. അതുകൊണ്ടാവണം 'സംസ്‌കൃതഭാഷതന്‍ സ്വാഭാവികൗജസ്സും സാക്ഷാല്‍ തമിഴിന്റെ സൗന്ദര്യവും ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ' എന്നു മഹാകവി വള്ളത്തോള്‍ പറഞ്ഞുവച്ചത്. കൂടാതെ ഹിന്ദി, അറബി, പോര്‍ത്തുഗീസ്, സുറിയാനി തുടങ്ങി അനേകം ഭാഷകളുമായി മലയാളത്തിനു ബന്ധമുണ്ട്. അന്യഭാഷകളിലെ നാമപദങ്ങള്‍കൊണ്ട് സമ്പന്നമാണ് ഇന്നത്തെ മലയാളം. ഈ സ്വീകരണക്ഷമത മലയാളിയുടെ വിശാലതയെന്നോ സ്വഭാവകുശലതയെന്നോ വിശേഷിപ്പിക്കാം. ഭാഷാസ്‌നേഹത്തെ ഭാഷാഭ്രാന്താക്കി മലയാളി വളര്‍ത്തിയില്ല. മലയാളത്തിന്റെ പദകോശത്തില്‍ നാലുലക്ഷത്തോളം വാക്കുകളുണ്ട്. പരിമിതമായ വാക്കുകള്‍കൊണ്ട് കോടാനുകോടി വാക്യങ്ങള്‍ ഉണ്ടാക്കുന്നതത്രേ ഏതൊരു ഭാഷയുടെയും എന്നതുപോലെ മലയാളത്തിന്റെയും സവിശേഷത. 
വാഗര്‍ത്ഥങ്ങളുടെ ചേര്‍ച്ചയെപ്പറ്റിയും കരുത്തിനെപ്പറ്റിയും ധാരണയില്ലാത്തതാണ് ഇന്നത്തെ മലയാളിയുടെ - മലയാളത്തിന്റെയും കുഴപ്പം. അയവും മയവും സ്ഥിതിഗത്വവും(ൃലശെഹശീിരല) മലയാളത്തിനുണ്ട്. അതു മനസ്സിലാക്കി ഭാഷ കൈകാര്യം ചെയ്താല്‍ ഒരു ജനതയുടെ ഐക്യത്തിനും സാമൂഹികവിനിമയത്തിനും സാംസ്‌കാരികസമന്വയത്തിനും മാതൃഭാഷതന്നെ മതിയാകും.

 

Login log record inserted successfully!