•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

അഗസ്ത്യായനം

കാളി ഭര്‍ത്താവ് കോരന്‍ അന്തോണിയെക്കാള്‍ ഏറെ പ്രായം കുറഞ്ഞവളാണ്. കാളിയില്‍നിന്ന് യൗവനം പടിയിറങ്ങിയിട്ടില്ല. ഏറിയാല്‍ മുപ്പത്. അത്രയേ കാഴ്ചയില്‍ മതിക്കൂ.
കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും വടുക്കള്‍ വീണുകിടക്കുന്നതെങ്കിലും അവളുടെ മുഖത്തും നീണ്ടിടംപെട്ട കണ്ണുകളിലും അഭിലാഷങ്ങളുടെ കിനാമുകുളങ്ങള്‍ കുഞ്ഞച്ചന്‍ കണ്ടു. അമൂര്‍ത്തമായ തൃഷ്ണകളുടെ യാഗാശ്വങ്ങള്‍ അവളില്‍ കുളമ്പാഴ്ത്തി നടക്കുന്നു.
''പടിക്കല് ചെന്നിട്ട് തമ്പ്രാന്‍ ഒന്നും തന്നില്ലേ കാളീ...''
കുഞ്ഞച്ചന്റെ ചോദ്യത്തിന് കാളി മറുപടിയുതിര്‍ത്തില്ല. അവള്‍ കൂടുതല്‍ മുഖം കുനിച്ചു. വ്യസനങ്ങളുടെ അദൃശ്യമായ ഒരു മുള്‍മുടി ശിരസ്സില്‍ തറയുന്നു. അവളുടെ കഴുത്തിലെ കല്ല ഇളകുന്നു.
ഇനി എന്താണ് കാളിയോടു സംസാരിക്കേണ്ടതെന്ന് കുഞ്ഞച്ചനു നിശ്ചയമുണ്ടായിരുന്നില്ല. വെറുതെ ഒരു ചോദ്യത്തിനും അവളുടെ മൗനത്തിനും വലിയ പ്രസക്തിയൊന്നുമില്ലെന്ന് കുഞ്ഞച്ചന്‍ കണ്ടു.
കുഞ്ഞച്ചന്‍ കുപ്പായക്കീശയില്‍ തപ്പിനോക്കി. ഒരു രൂപ മാത്രമാണ് കുഞ്ഞച്ചന്റെ പക്കലുണ്ടായിരുന്നത്. അത് അന്തോണിയുടെ കൈവെള്ളയില്‍ വച്ചുകൊടുത്തുകൊണ്ടു പറഞ്ഞു: ''പറ്റുമെങ്കില്‍ നാളെ രാവിലെ അല്ലെങ്കില്‍ അടുത്ത ഞായറാഴ്ച അന്തോണി പള്ളിയിലേക്കു വരണം.''
''ഓ...'' അന്തോണി പറഞ്ഞു.
കുഞ്ഞച്ചന്‍ തിരിഞ്ഞുനടന്നു. ഒപ്പം കപ്യാരും ഉപദേശിയും. അന്തോണി - കാളി ദമ്പതികളുടെ കുട്ടികളെ കണ്ടില്ല. എത്ര കുട്ടികളുണ്ടാവും അവര്‍ക്ക്... ചോദിക്കാന്‍ മറന്നു.
അവര്‍ എവിടെ പോയിരിക്കും? ഒരു പക്ഷേ എന്തെങ്കിലും ആഹാരം തേടി ഈ കുന്നിന്‍ചെരുവിലെ വേനല്‍ത്തണലുകളിലൂടെ അലഞ്ഞുതിരിയുന്നുണ്ടാകും. കുഞ്ഞച്ചന്റെ ഹൃദയം ഖിന്നതയാല്‍ നിറഞ്ഞു. ഇവരുടെ ജീവിതത്തില്‍നിന്ന് സങ്കടങ്ങളുടെ കാര്‍മേഘപടലങ്ങള്‍ എന്നു വഴിമാറിപ്പോകും... അസത്യവും വ്യാജവും എന്നാണ് ഇവരില്‍നിന്ന് ഒഴിഞ്ഞുപോകുക?
കുഞ്ഞച്ചനും കൂട്ടരും പോകുന്നതു നോക്കി അന്തോണിയും കാളിയും കുറച്ചുനേരം അങ്ങനെ നിന്നു. കാളിയുടെ മനസ്സിന്റെ മുറുക്കം ഒന്നയഞ്ഞു കിട്ടി. അവള്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.
കുഞ്ഞച്ചനെക്കുറിച്ച് പടിക്കലെ തമ്പ്രാട്ടിയില്‍നിന്നു കേട്ടറിഞ്ഞ ധാരണകള്‍ കടപുഴകി. ഉള്ളിലുണ്ടായിരുന്ന ഭയത്തിനും വെറുപ്പിനും പകരം ഒരു ബഹുമാനം ഉറവ് പൊട്ടുന്നു. മല കയറി വരുന്ന ഒരു ഈറന്‍കാറ്റിന്റെ സൗഖ്യം പ്രദാനം ചെയ്യുന്നുണ്ട് കുഞ്ഞച്ചന്‍.
അവള്‍ നോക്കുമ്പോള്‍ കുഞ്ഞച്ചനും കൂട്ടരും ഒരു കല്ലേറ് ദൂരം പിന്നിട്ടിരിക്കുന്നു. കുഞ്ഞച്ചന്റെ പോക്കു കണ്ടാല്‍ ഒരു നീളന്‍കുപ്പായത്തില്‍ ഒരു കുരികില്‍പ്പക്ഷി പറക്കുകയാണെന്നേ തോന്നൂ.
കുഞ്ഞച്ചന്‍ നേരേ ചീരുകണ്ടന്റെ വീട്ടിലേക്കാണു പോയത്. അന്തോണിയുടെ കൂരയില്‍നിന്ന് അധികം അകലത്തൊന്നുമായിരുന്നില്ലത്. ഏറിയാല്‍ ഒരു വിളിപ്പാടു ദൂരം.
ഉപദേശിമാരും ഈ പ്രദേശത്തെ മറ്റു ക്രിസ്ത്യാനികളും പലവട്ടം പറഞ്ഞിട്ടും ഹിലാരിയോസച്ചന്റെ ധ്യാനത്തിനോ ജ്ഞാനസ്‌നാനത്തിനോ മനസ്സു കാട്ടാതിരുന്ന ആളാണ് ചീരുകണ്ടന്‍. അല്പസ്വല്പം മന്ത്രവാദവും ചാട്ടവും തുള്ളലും ഒക്കെയുള്ള ആള്‍.
കുഞ്ഞച്ചന്‍ ചീരുകണ്ടനെ നേരില്‍ കണ്ടിട്ടില്ല. കേട്ടറിവ് മാത്രമാണുള്ളത്. ഏതായാലും ചീരുകണ്ടനെ ഇന്ന് നേരില്‍ കാണുകതന്നെ വേണം എന്നുറച്ചു തന്നെയാണ് പുറപ്പെട്ടത്.
ഒരാള്‍പൊക്കമുള്ള കയ്യാലപ്പുറത്തേക്ക് കഴകള്‍ വച്ച് ഓലമേഞ്ഞ ഒരു കൊച്ചുകുടില്‍. മെടയാത്ത തെങ്ങോലകള്‍ കുത്തിമറിച്ച ഒന്ന്.
പക്ഷേ, ആ പരിസരത്തെങ്ങും ആരെയും കണ്ടില്ല. ഒച്ചയനക്കങ്ങളേതുമില്ലാതെ കുടില്‍ മൗനത്തിന്റെ ഒരു മൂര്‍ത്തരൂപം പോലെ നിന്നു. കാറ്റു മാത്രം വൃക്ഷക്കൊമ്പുകളില്‍ ശബ്ദിച്ചുകൊണ്ടിരുന്നു.
''ഇവിടെങ്ങും ആരുമില്ല.'' ഉപദേശി പറഞ്ഞു.
ഓല ചാരി വാതില്‍ മറച്ചിരുന്നു. കുടില്‍, വേനലില്‍ ജീവനറ്റുപോയ ഒരുണക്കമരം പോലെ നിന്നു. എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്നപോലെയായിരുന്നു അതിന്റെ നില്പ്. ഉഷ്ണക്കാറ്റില്‍ മേച്ചിലോലകള്‍ അന്ത്യശ്വാസം വലിച്ചുകൊണ്ടിരുന്നു.
''ഇവിടെ ആരുമില്ലേ...?'' കുഞ്ഞച്ചന്‍ ശബ്ദമുയര്‍ത്തി. കുഞ്ഞച്ചന്റെ ചിതറിയ ശബ്ദം കാറ്റെടുത്തുപോയതല്ലാതെ പ്രതികരണമുണ്ടായില്ല. കൂരയ്ക്കു സമീപമുള്ള വടവൃക്ഷങ്ങള്‍ പഴുത്തിലകള്‍ പൊഴിച്ചുകൊണ്ടിരുന്നു.
ആരെയും കാണാത്തതിലുള്ള നിരാശയോടെ അവര്‍ മടങ്ങാനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു ഞരക്കം കുഞ്ഞച്ചന്റെ കാതുകളില്‍വന്നു പതിച്ചത്. അതോ തനിക്കു തോന്നിയതോ...? അല്ല. തോന്നലല്ല. കുഞ്ഞച്ചന്‍ തീര്‍ച്ചപ്പെടുത്തി.
''അകത്ത് ആരോ ഉണെ്ടന്നു തോന്നുന്നു.'' കുഞ്ഞച്ചന്‍ പറഞ്ഞു.
ഉപദേശി വാതില്‍ ചാരിയിരുന്ന തെങ്ങോലവിടവിലൂടെ അകത്തേക്കു പാളിനോക്കി. അകത്ത് നിഴല്‍പോലെ എന്തോ ഒന്ന്.
''അകത്ത് ആളുണ്ടച്ചോ...'' ഉപദേശി പറഞ്ഞു.
അവര്‍ വാതില്‍മറ മാറ്റി. അകത്ത് പൊടിമണ്ണില്‍ അട്ടയെപ്പോലെ ഒരാള്‍ ചുരുണ്ടുകൂടിക്കിടക്കുന്നു. മനംപിരട്ടലുണ്ടാക്കുന്ന ദുര്‍ഗന്ധത്തില്‍ മുങ്ങിയാണ് അതു കിടക്കുന്നത്.
അവര്‍ അകത്തേക്കു കയറി. അതൊരു സ്ത്രീയാണെന്ന് അവര്‍ കണ്ടു. മാംസം വറ്റിപ്പോയ അതിന്റെ എല്ലിന്‍കൂടിന്മേല്‍ പൊടി പുരണ്ട വരണ്ട തൊലിയില്‍ വ്രണങ്ങള്‍ പഴുത്തൊലിക്കുന്നുണ്ടായിരുന്നു. ജീവനുണെ്ടന്നതിനു തെളിവായി അതു ശേഷിപ്പിക്കുന്നത് ദീനമായ ഒരു ഞരക്കം മാത്രം.
കുഞ്ഞച്ചന്‍ ആ സ്ത്രീക്കടുത്തായി കുന്തിച്ചിരുന്നു. നെറ്റിമേല്‍ കൈത്തലം വച്ചു. കുഞ്ഞച്ചന്റെ കൈകളിലൂടെ ആഗതമാകുന്ന ഒരു മരണത്തിന്റെ തണുപ്പ് ഇരച്ചുകയറി. ആഴങ്ങളില്‍നിന്നുള്ള അതിന്റെ നോട്ടം എങ്ങുമെത്തുന്നില്ല. വരണ്ടു പിളര്‍ന്ന അതിന്റെ ചുണ്ടുകള്‍ക്കുള്ളില്‍ ഉണങ്ങിയ നാവ് എന്തിനോ വേണ്ടി ചലിച്ചുകൊണ്ടിരുന്നു.
അടുപ്പിനടുത്തിരുന്ന വക്കടര്‍ന്ന മണ്‍പാത്രത്തിനുള്ളില്‍ കഞ്ഞിവെള്ളമാണെന്നു തോന്നി. പക്ഷേ, അതു പഴകിയതും പുളിച്ചു നാറ്റം വര്‍ഷിക്കുന്നതുമായിരുന്നു. അവിടെയെങ്ങും മറ്റൊരു പാത്രത്തില്‍ തുള്ളി വെള്ളം പോലും കണ്ടതുമില്ല.
കുഞ്ഞച്ചനും ഉപദേശിയും കപ്യാരും കൂടി അതിന്റെ ദേഹത്തെ അഴുക്കുകള്‍ തുടച്ചുമാറ്റി. നിലത്തെ പൊടി തട്ടി മറ്റൊരു തുണിവിരിച്ച് അതിലേക്കു മാറ്റിക്കിടത്തി. മറ്റൊന്നുകൊണ്ട് അതിന്റെ നഗ്നത മറച്ചു. അനന്തരം കുഞ്ഞച്ചന്‍ ഒരു ചെറിയ കുപ്പിയില്‍ തന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഹന്നാന്‍വെള്ളം അരുമയോടെ അതിന്റെ ചുണ്ടില്‍ ഇറ്റിച്ചു കൊടുത്തു.
''ഇത് ജീവനുള്ള ദൈവത്തിന്റെ ദാഹജലം.''
ഒരിറക്ക് അവര്‍ കുടിച്ചിട്ടുണ്ടാകാം. ബാക്കി ചുണ്ടുകള്‍ക്കിടയിലൂടെ പുറത്തേക്കൊഴുകി. കുഞ്ഞച്ചന്‍ അതു തുടച്ചുമാറ്റി.
അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ ഒരു പിന്‍നിലാവ് പൂക്കുന്നത് കുഞ്ഞച്ചന്‍ കണ്ടു. അവരുടെ നോട്ടം ലക്ഷ്യമേതുമില്ലാതെ തെന്നിപ്പോകുന്നു. ഒടുവില്‍ അത് കുഞ്ഞച്ചനില്‍ വന്നു തറഞ്ഞു. ഇപ്പോള്‍ ഒരു നിഴല്‍പോലെ അവര്‍ കുഞ്ഞച്ചനെ കാണുന്നുണ്ടാവും.
അവരുടെ ശിരസ്സ് കുഞ്ഞച്ചന്‍ മെല്ലെയുയര്‍ത്തി. പിന്നെ ചെവിയില്‍ ഇപ്രകാരം ഉദീരണം ചെയ്തു:
''ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിനു കൂട്ടായിരിക്കേണമേ...''
ശേഷം കുഞ്ഞച്ചന്‍ അവരുടെ ശിരസ്സില്‍ ഹന്നാന്‍വെള്ളം തളിച്ചു. 'അന്ന' എന്നു പേരു വിളിച്ചു.
പുറത്ത് തണല്‍ തേടിപ്പറക്കുന്ന വേനല്‍പ്പക്ഷികള്‍ ആ പേര് ഏറ്റുവിളിച്ചു: 'അന്ന'. വൃക്ഷക്കൊമ്പുകളില്‍ വെയില്‍ക്കാറ്റും അതേറ്റു. 'അന്ന'. നാമധാരി അറിയാതെ ആ പേര് അവിടമാകെ പറന്നുനടന്നു. അന്നയുടെ ഉള്ളില്‍നിന്ന് ഒരു പ്രാവിന്റെ ചിറകടി, ഒരു കുറുകല്‍ കുഞ്ഞച്ചന്‍ കേട്ടു.
''നീ ഇന്ന് യേശുവിനോടൊപ്പം പറുദീസയിലായിരിക്കും.'' ശബ്ദമില്ലാതെ കുഞ്ഞച്ചന്‍ പറഞ്ഞു.
പുറത്ത് മദ്ധ്യാഹ്നവെയില്‍ പെയ്തുകൊണ്ടിരുന്നു. അവര്‍ പുറത്തെ വെയിലിലേക്കിറങ്ങി. അപ്പോഴും കുടിലിന്റെ പരിസരത്തൊന്നും ആരെയും കണ്ടില്ല.
പക്ഷേ, അവിടെ മരണത്തിന്റെ ദൂതന്‍ മാര്‍ജ്ജാരപാദങ്ങളൂന്നി നടക്കുന്നതിന്റെ പതുപതുത്ത പാദപതനങ്ങള്‍ കുഞ്ഞച്ചന്‍ കേട്ടു. കുഞ്ഞച്ചന്‍ തന്റെ കൂടെയുള്ളവരോടു പറഞ്ഞു:
''ഈ പകല്‍ അന്നയുടെ അവസാനത്തേതാണ്...''
അതൊരു ദീര്‍ഘദര്‍ശിയുടെ ശബ്ദമായിരുന്നു. ഉപദേശിയും കപ്യാരും വിടര്‍ന്ന കണ്ണകളോടെ അന്നയെ നോക്കി.
''നാളത്തെ പുലരി കാണാന്‍ അന്നയുണ്ടാവില്ല.'' കുഞ്ഞച്ചന്‍ വീണ്ടും പറഞ്ഞു.
ആ സ്ത്രീയെ ഒറ്റയ്ക്കാക്കി പോരാന്‍ കുഞ്ഞച്ചന്റെ മനസ്സനുവദിച്ചില്ല. അന്ന യാത്ര പറയാനൊരുങ്ങുകയാണ്. ഈ ഭൂമിയിലെ നാട്യങ്ങളുടെ വേഷവിധാനങ്ങളഴിച്ചു വച്ച് അതിനു പിന്നിലേക്കു മടങ്ങിപ്പോകാനുള്ള ഒരുക്കം. പൊടിയില്‍ നിന്നുരുവായവള്‍ പൊടിയിലേക്കു തന്നെ മടങ്ങുന്നു.
വിവേകിയല്ലാത്ത ഒരുവന്റെ ജീവിതം ഒരു മിഥ്യാസ്വപ്നം പോലെയാണ്. അതൊരു മായാരൂപം പോലെ. ആകാശവിതാനത്തില്‍ യാതൊരു അടയാളവും കോറിയിടാനാകാത്ത കഴുകന്റെ പറക്കല്‍പോലെ. യാതൊരു അടയാളവും ശേഷിപ്പിക്കാതെ സമുദ്രത്തില്‍ യാത്ര ചെയ്യുന്ന കപ്പല്‍പോലെ.
അന്നയുടെ ജീവിതം എങ്ങനെ ആയിരുന്നിരിക്കും? ജാഗ്രത്തായ ഒന്നായിരുന്നോ അത്? അതോ കാലഗതിക്കൊപ്പം മാഞ്ഞും മറഞ്ഞും വീശുന്ന കാറ്റുപോലെ വൃഥാവിലായിരുന്ന ഒന്നോ...?
ഏദനിലെ സര്‍പ്പത്തിന്റെ പ്രലോഭനം എത്രവട്ടം ഇവളെ കീഴടക്കിയിരുന്നിരിക്കും...? എത്രവട്ടം അന്ന അതിനെയൊക്കെ അതിജീവിച്ചിരിക്കും...? എപ്പോഴെങ്കിലും നിത്യസത്യമായ ദൈവത്തിന്റെ പക്കലേക്ക് ഇവള്‍ കണ്ണുകള്‍ നീട്ടിയിരിക്കുമോ...?
തീ പിടിച്ച ഒരാത്മാവിനെപ്പോലെ കുഞ്ഞച്ചന്‍ അങ്ങനെയൊക്കെ ചിന്തിച്ചു. വൃഥാവിലുള്ള ഒരു ചിന്ത എന്നതിലപ്പുറം നിത്യമായ അന്ധകാരത്തിലേക്കു കടന്നുപോയേക്കാവുന്ന ഒരാത്മാവിനെക്കുറിച്ചുള്ള വിലാപങ്ങളായിരുന്നത്.
കുഞ്ഞച്ചന്‍ എത്രയും വേഗം അന്തോണിയെ കൂട്ടിക്കൊണ്ടുവരാന്‍ ഉപദേശിയെ പറഞ്ഞയച്ചു. പിന്നെ വീണ്ടും കുടിലിനകത്തേക്കു കയറി. കാളി ഭര്‍ത്താവ് കോരന്‍ അന്തോണിയെക്കാള്‍ ഏറെ പ്രായം കുറഞ്ഞവളാണ്. കാളിയില്‍നിന്ന് യൗവനം പടിയിറങ്ങിയിട്ടില്ല. ഏറിയാല്‍ മുപ്പത്. അത്രയേ കാഴ്ചയില്‍ മതിക്കൂ.

കുഞ്ഞച്ചന്‍ എത്രയും വേഗം അന്തോണിയെ കൂട്ടിക്കൊണ്ടുവരാന്‍ ഉപദേശിയെ പറഞ്ഞയച്ചു. പിന്നെ വീണ്ടും കുടിലിനകത്തേക്കു കയറി.
 
(തുടരും)
Login log record inserted successfully!