•  27 Nov 2025
  •  ദീപം 58
  •  നാളം 38
പ്രാദേശികം

ലഹരിവിരുദ്ധപ്രവര്‍ത്തനം ഊര്‍ജിതമാക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട

   പാലാ: ലഹരിവിരുദ്ധപ്രവര്‍ ത്തനം ഊര്‍ജിതമാക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സാമൂഹികവിപത്തുകളെ വാരിവിതയ്ക്കുന്ന ലഹരിവിപത്തിന് തടയിടേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നു ബിഷപ് പറഞ്ഞു. ലഹരിവിപത്തിനെതിരേ പാലാ രൂപതയിലെ 300 കോണ്‍വെന്റുകളില്‍നിന്നുള്ള സിസ്റ്റേഴ്‌സിന്റെ ഏകദിനസംഗമം അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത്  പ്രസംഗിക്കുകയായിരുന്നു ബിഷപ്. 
   രൂപത പ്രസിഡന്റും സംസ്ഥാനസെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളിപോള്‍, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
    പ്രാദേശികഇടവകാതിര്‍ത്തിക്കുള്ളില്‍ ലഹരിവിരുദ്ധപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് സിസ്റ്റേഴ്‌സിന്റെ സഹകരണം ഏര്‍പ്പെടുത്തുന്നത്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രൂപതയിലെ ജനപ്രതിനിധികള്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, പിടിഎ പ്രസിഡന്റുമാര്‍, ഇടവകപ്രതിനിധികള്‍ എന്നിവരുടെയും വിശേഷാല്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതിനു തുടര്‍ച്ചയായാണ് രൂപതയിലെ സിസ്റ്റേഴ്‌സിന്റെ സംഗമം സംഘടിപ്പിച്ചത്. രൂപത കെസിബിസി മദ്യവിരുദ്ധസമിതി പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് സമാപനസന്ദേശം നല്‍കി. ആന്റണി മാത്യു, സാബു എബ്രഹാം, ജോസ് കവിയില്‍, അലക്‌സ് കെ. ഇമ്മാനുവല്‍, ടിന്റു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)