•  27 Nov 2025
  •  ദീപം 58
  •  നാളം 38
പ്രാദേശികം

യുവജനങ്ങള്‍ കത്തിജ്ജ്വലിക്കുന്ന വിളക്കുകള്‍: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

  കുറവിലങ്ങാട്: യുവജനങ്ങള്‍ കത്തിജ്ജ്വലിക്കുന്ന വിളക്കുകളാണെന്നും സമൂഹം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതു യുവജനങ്ങളെയാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടനഇടവകയിലെ എസ്എംവൈഎം യൂണിറ്റ് സുവര്‍ണജൂബിലി ആഘോഷസമാപനത്തോടനുബന്ധിച്ചുള്ള കുറവിലങ്ങാട് യുവജനമഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

   യുവജനങ്ങള്‍ പ്രബോധകരാകണം. നാടിന്റെ പരിശുദ്ധമായ ചരിത്രം കൊണ്ടുനടക്കാന്‍ യുവജനങ്ങള്‍ക്കു കഴിയണം. സമുദായത്തെ സഭയില്‍നിന്നു മാറ്റിനിറുത്തരുതെന്നും സമുദായശക്തീകരണത്തിനായി മുന്നിട്ടിറങ്ങണമെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു. 
എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോമസ് അധ്യക്ഷത വഹിച്ചു. സമുദായശക്തീകരണപദ്ധതികള്‍ സീനിയര്‍ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിശദീകരിച്ചു. ആര്‍ച്ചുപ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് ചൂരയ്ക്കല്‍, രൂപത പ്രസിഡന്റ്  ആല്‍വിന്‍ സോണി, ഇടവക കുടുംബക്കൂട്ടായ്മ ജനറല്‍ ലീഡര്‍ ബോബിച്ചന്‍ നിധീരി, എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് അമല  കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു. 
യൂണിറ്റ് ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ വന്ദന, ഭാരവാഹികളായ നേഹ ലിജു, എബിന്‍ സജി, സോണ്‍തല ചുമതലക്കാരായ ജയ്ന്‍ ബാബു, ഷിബി ഷാജി, ലൂസി തോമസ്, അജിന്‍ ജോയി, അലീന ബിജു, അലന്‍ ജോബ് കോച്ചേരി, ആന്‍ എലിസബത്ത് ഷാജി എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്‍കി. ഇടവകയുടെ യുവശക്തി വിളിച്ചറിയിച്ച സമ്മേളനം സംഘാമടകമികവിലും പങ്കാളിത്തത്തിലും ശ്രദ്ധ നേടി. വിവിധ ഘട്ടങ്ങളിലായി നടത്തിയ ഒരുക്കങ്ങളെത്തുടര്‍ന്നുള്ള മഹാസംഗമത്തില്‍ 1200 ഓളം യുവജനങ്ങള്‍ പങ്കെടുത്തു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)