എന്റെ മാനസപ്രിയകവേ, സദാ കാവ്യതീര്‍ഥം കിനിയുന്ന  വെണ്‍ശംഖായ ഈ ഹൃദയം ഞാന്‍ അങ്ങേക്കു കാഴ്ച വയ്ക്കുന്നു - അവള്‍ എഴുതി. 
പക്ഷേ, ആരാധികയുടെ കാവ്യാത്മകഹൃദയം സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നു കവി എഴുതി. സദാ സ്‌നേഹതീര്‍ഥം ചൊരിയുന്ന ഹൃദയമുള്ള ഒരു പെണ്‍ശംഖ്  കവിക്കു ജീവിതസഖിയായി ഉണ്ടല്ലോ.
							
  ഉണ്ണി വാരിയത്ത്
                    
									
									
									
									
									
									
									
									
									
                    