ഏകാന്തശൂന്യതയെ നോക്കി അയാള്‍ മിഴിച്ചിരിക്കുമ്പോഴാണ് മതിലിനപ്പുറത്തുകൂടി കടന്നുപോകുന്ന ഒരുവന്‍ വിളിച്ചു ചോദിച്ചത് -
''കുട നന്നാക്കാനുണ്ടോ?''
ഇല്ലായിരുന്നു. അതുപോലെ ആരെങ്കിലും ''കാലം നന്നാക്കാനുണ്ടോ?''  എന്നു ചോദിച്ചുകൊണ്ടു കടന്നുവന്നെങ്കില്‍ എന്ന് അയാള്‍ ആശിച്ചു. കാലം നന്നായാലേ ആരെങ്കിലുമൊക്കെ അരികിലുണ്ടാവൂ. നന്നല്ലെങ്കില്‍ ആരുമുണ്ടാവില്ല. 
മടുത്തിരിക്കുന്നു ഈ ഏകാന്തശൂന്യത -  അയാള്‍ പിറുപിറുത്തു.
							
  ഉണ്ണി വാരിയത്ത്
                    
									
									
									
									
									
									
									
									
									
                    