എപ്പോഴും പരാതിപ്പെടുക അവന്റെ സ്വഭാവമാണ്.
''ഇല്ല, എന്നെ രക്ഷിക്കാന്‍ ഒരു മനുഷ്യനുമാവില്ല.''  അത് അവന്റെ വായ്ത്താരി.
അപ്പോഴൊക്കെ മനുഷ്യത്വമുള്ള ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ അവന്റെ രക്ഷകനായെത്തും.
എന്തിനും ഒരു പരിധിയൊക്കെയുണ്ടല്ലോ. അവന്‍ അവരെ ദുസ്സ്വാതന്ത്ര്യത്തോടെ മുതലെടുക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ അകലം പാലിച്ചുതുടങ്ങി. അപ്പോഴാണ് അവന്‍ ദൈവത്തെ കൂട്ടുപിടിക്കാന്‍ തുടങ്ങിയത്.
     ദൈവം എന്താ പകരക്കാരനോ?
							
  ഉണ്ണി വാരിയത്ത്
                    
									
									
									
									
									
									
									
									
									
                    