•  2 May 2024
  •  ദീപം 57
  •  നാളം 8
നുറുങ്ങകഥ

മനസ്സാക്ഷിയില്ലാത്തതുകൊണ്ട്

രോ പറഞ്ഞു:
''ഹൊ! എന്തൊരു ചൂട്! ഇത്രയും ചൂട് ഇതിനുമുമ്പ് ഉണ്ടായിട്ടേയില്ല.''
''ശരിയാണ്. പോയവര്‍ഷം കുറവായിരുന്നല്ലോ മഴ. എങ്കിലും ചൂട് ഇത്ര ദുസ്സഹമാകുമെന്നു കരുതിയില്ല.'' മറ്റൊരാള്‍ അനുകൂലിച്ചു.
''കാലാവസ്ഥയ്ക്ക് ഒരു തത്ത്വദീക്ഷയും ഇല്ലാതായി.'' വേറൊരാള്‍ വേവലാതിപ്പെട്ടു.
സത്യത്തില്‍, മനുഷ്യര്‍ക്കല്ലേ നേരും നെറിയും ഇല്ലാതായത്? കടുംപച്ച പ്രകൃതിയെ കൊടുംവെട്ടാല്‍ പ്രാകൃതമാക്കുന്നവര്‍ പാഠം പഠിക്കുന്നില്ല. മണ്ടന്മാരായതുകൊണ്ടല്ല, മനസ്സാക്ഷിയില്ലാത്തതുകൊണ്ട്.

 

Login log record inserted successfully!