രണ്ട് ആണ്‍മക്കളുണ്ടായിട്ടും അയാളും ഭാര്യയും വൃദ്ധസദനത്തിലാണ്.
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്നാണല്ലോ പ്രമാണം. അച്ഛനമ്മമാരെ സ്‌നേഹിക്കാത്ത മക്കള്‍ അയല്‍ക്കാരെ സ്‌നേഹിക്കുമോ? അതുപോലെ, സ്വാര്‍ത്ഥതയില്‍ പരസ്പരം മത്സരിക്കുന്ന മക്കളോട് നിന്നെപ്പോലെ നിന്റെ സഹോദരനെയെങ്കിലും സ്‌നേഹിക്കുക എന്നു പറഞ്ഞാലും അവര്‍ കേള്‍ക്കില്ല.
കാലപ്പകര്‍ച്ചയെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിട്ടു അയാളും ഭാര്യയും.
							
  ഉണ്ണി വാരിയത്ത്
                    
									
									
									
									
									
									
									
									
									
                    