•  2 May 2024
  •  ദീപം 57
  •  നാളം 8

മതേതരഭാരതം മതരാഷ്ട്രത്തിലേക്കോ?

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പച്ചയായ വര്‍ഗീയപരാമര്‍ശങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ വിവാദം. വര്‍ഗീയവിദ്വേഷം പരത്തിയതിനുപുറമേ,മുസ്ലീംസമുദായത്തെയാകെ അധിക്ഷേപിക്കാനും ഒരു പ്രധാനമന്ത്രി തയ്യാറായെന്നതാണു ഞെട്ടിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ളവരെന്നുമാണു മുസ്ലീംകളെക്കുറിച്ച് മോദി കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ പ്രസംഗിച്ചത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തും ഭൂമിയും വിതരണം ചെയ്യുമെന്നു മാത്രമല്ല, സ്ത്രീകളുടെ കെട്ടുതാലിവരെ മുസ്ലീംകള്‍ക്കു കൈമാറുമെന്നുമായിരുന്നു മോദിയുടെ ആരോപണം.

   മോദിയുടെ വിദ്വേഷപ്രസംഗത്തോടുകേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷന്‍ പുലര്‍ത്തിയ നിസ്സംഗതയും നടപടിക്കുള്ള വൈമുഖ്യവും വിമര്‍ശനവിധേയമായി. പ്രസംഗത്തിന്റെ പൂര്‍ണരൂപവും...... തുടർന്നു വായിക്കു

Editorial

ലേഖനങ്ങൾ

ഈ അതിക്രമങ്ങള്‍ അങ്ങു കാണുന്നില്ലേ?

സാര്‍, ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി എന്നുമാത്രമല്ല, ലോകത്തിലെ മികച്ച രാഷ്ട്രത്തലവന്മാരിലൊരാള്‍ എന്നൊരു ബഹുമതികൂടി.

ആയിരങ്ങള്‍ക്ക് അഭയമരുളിയ ആത്മീയജ്യോതിസ്സ്

ഏറെ സവിശേഷതകളുടെ ഉടമയായിരുന്ന ഫാ. അബ്രാഹം കൈപ്പന്‍പ്ലാക്കല്‍ ഏതര്‍ഥത്തിലും ഒരൊന്നൊന്നര വൈദികനായിരുന്നു. അഗതിസ്‌നേഹത്തിന്റെ ആള്‍രൂപമായിരുന്ന ബഹുമാനപ്പെട്ട അവിരാച്ചന്റെ നൂറു വയസ്സ്.

മാതൃത്വത്തിന്റെ രക്തസാക്ഷിണി

ചരിത്രാതീതകാലംമുതല്‍ സ്ത്രീക്ക്, അതിലുപരി മാതൃത്വത്തിന് പരമോന്നതസ്ഥാനമാണു ലോകം നല്‍കിപ്പോന്നിട്ടുള്ളത്. അവള്‍ നന്മയാണ്, പുണ്യമാണ്, വിശുദ്ധിയാണ്, സത്യമാണ്, സൗന്ദര്യമാണ്, സ്‌നേഹമാണ്... എന്നിങ്ങനെ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!