ഭൂലോകത്തിന്റെ തെക്കേയറ്റമായ അന്റാര്‍ട്ടിക്കയിലെ മഞ്ഞുകൂമ്പാരങ്ങള്‍ കണ്ടാല്‍ അവിടെ ജീവന് സാധ്യമാണോയെന്നു തോന്നിപ്പോകും. എന്നാല്‍, പെന്‍ഗ്വിനുകളടക്കം ആയിരക്കണക്കിനു ജീവികളും പക്ഷികളും അവിടെയുണ്ട്. കൂടാതെ, ഈ സമുദ്രഭൂഖണ്ഡത്തില് ഒട്ടനവധി സസ്യങ്ങളും കാണാം!
ഉത്തരധ്രുവമായ ആര്‍ട്ടിക് ശരിക്കുംപറഞ്ഞാല്‍ സമുദ്രത്തില്‍ പൊന്തിക്കിടക്കുന്ന പടുകൂറ്റന്‍ മഞ്ഞുപ്രദേശമാണെന്നു പറയാം. ഒഴുകിനടക്കുന്നതിനാല്‍ അതിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കും. പക്ഷേ, അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ക്കടിയില്‍ ഭൂമിയുണ്ട്. അതിനാല്‍ ധാതുക്കളെക്കുറിച്ചും ലോഹങ്ങളെക്കുറിച്ചുമൊക്കെ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് എന്നും കൗതുകമായിരുന്നു അന്റാര്‍ട്ടിക്ക. സ്വര്‍ണം, വെള്ളി, ചെമ്പ്, എണ്ണ തുടങ്ങിയവയുടെ വന്‍നിക്ഷേപങ്ങള്‍ ഇവിടെ ഉണ്ടാകുമെന്നവര്‍ കരുതുന്നു. എന്നാല്‍, ഇതൊക്കെ കണ്ടെത്താനായി അവിടെ ഖനനം നടത്തിയാല്‍ പരിസ്ഥിതിഘടനയാകെ തകിടംമറിയും.
എന്നാലും അന്റാര്‍ട്ടിക്കയില്‍ ഖനനം നടത്താമെന്ന് ചില രാജ്യങ്ങള്‍ സംയുക്തക്തമായി തീരുമാനമെടുത്തു. ഇതിനായി അവര്‍ ഒരു അന്താരാഷ്ട്ര ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു. വൈകാതെ, ണ.ണ.എ. ന്റെ നേതൃത്വത്തില്‍ ലോകമെങ്ങും പ്രതിഷേധമുയര്‍ന്നു. പ്രതിഷേധം ശക്തമായതോടെ ഫ്രഞ്ചുസര്‍ക്കാര്‍ ഈ ഉടമ്പടിയില്‍നിന്നു പിന്മാറി. താമസിയാതെ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ജപ്പാനും അമേരിക്കയും തീരുമാനം പിന്‍വലിച്ചു. പിന്നീട് എല്ലാ രാജ്യങ്ങളും അതില്‍നിന്നു പിന്മാറാന് തയ്യാറായി.
പ്രധാനമായും ആറു വിഷയങ്ങളിലാണ് ണണഎ ഇന്നു ശ്രദ്ധിക്കുക. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ പ്രതിരോധിക്കുക, അന്തരീക്ഷം വിഷമയമാകുന്നതു തടയുക, ശുദ്ധജലസ്രോതസുകള്‍ സംരക്ഷിക്കുക, സമുദ്രങ്ങളെ നിലനിര്‍ത്തുക, വനനശീകരണം തടയുക, ഭൂമിയിലെ ജീവജാലങ്ങളെ നിലനിര്‍ത്തുക എന്നിവയാണവ.
പൊതുജനങ്ങളില്‍നിന്നു സംഭാവനയായി ലഭിക്കുന്ന പണംകൊണ്ടായിരുന്നു ണ.ണ.എ. ന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതുകൂടാതെ, സംഘടന പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്നിന്നുമൊക്കെ പണം ലഭിക്കുമായിരുന്നു. 1971 ല്‍ ണ.ണ.എ. ന്റെ പ്രസിഡന്റായിരുന്ന നെതര്‍ലന്‍ഡ്സിലെ ബേണ്‍ഹാര്‍ഡ് രാജകുമാരന് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏതാണ്ട് 48 കോടി രൂപ മൂലധനമുള്ള ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഈ ട്രസ്റ്റിലേക്കായി വിവിധ രാജ്യങ്ങളില്‍നിന്നും 10,000 യുഎസ് ഡോളര്‍ വീതം നല്കാന് കഴിവുള്ള ആയിരംപേരെ അംഗങ്ങളാകാന്‍ അദ്ദേഹം ക്ഷണിച്ചു. 'ദി 1001 ക്ലബ്: എ നേച്ചര്‍ ട്രസ്റ്റ്' എന്നാണ് ആ ട്രസ്റ്റിന് അദ്ദേഹം പേരിട്ടത്. ബേണ്‍ഹാര്‍ഡ് രാജകുമാരനായിരുന്നു ആയിരത്തി ഒന്നാമന്! രണ്ടരവര്‍ഷംകൊണ്ട് 1000 പേര് ആ ട്രസ്റ്റില്‍ അംഗങ്ങളായി. ണ.ണ.എ. ന്റെ കേന്ദ്രഓഫീസിന്റെ ഭരണച്ചെലവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തിവരുന്നത് ഈ പണത്തില്‍നിന്നാണ്. ബേണ്‍ഹാര്‍ഡ് രാജകുമാരന് നെതര്‍ലണ്ട്സ് 'പരിസ്ഥിതിസംരക്ഷണത്തിന്റെ 'പറക്കും രാജകുമാരന്' എന്നറിയപ്പെട്ടു. (1962-1976).
മാത്യൂസ് ആർപ്പൂക്കര
