•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

രോഗപ്രതിരോധത്തിന് ആയുര്‍വ്വേദവിധികള്‍

ലോകത്തിനുതന്നെ മഹാമാരിയായി മാറിയ കൊറോണ പിടിപെടുന്നവരും മരണത്തിന് അടിമപ്പെടുന്നവരും ഭൂരിപക്ഷവും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ഇമ്യൂണിറ്റി ഇല്ലാത്തവരുമാണെന്നു സര്‍വ്വേകള്‍ വെളിപ്പെടുത്തുന്നു. ഡെങ്കു, സ്‌ഫൈന്‍ ഫ്‌ളൂ, നിപ, ചിക്കുന്‍ഗുനിയ, എലിപ്പനി, കുരങ്ങുപനി, ചെള്ളുപനി, ഇന്‍ഫ്‌ളുവന്‍സ, മീസില്‍സ്, ഹെര്‍പ്പിസ്, മഞ്ഞപ്പിത്തം തുടങ്ങിയ എല്ലാ വൈറസ് രോഗങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ഈ പട്ടിക ഇനിയും നീളാം. ആഗന്തുക വിഷജ്വരങ്ങള്‍ എന്ന പേരിലാണ് ആയുര്‍വ്വേദം ഇത്തരം രോഗങ്ങളെ കണക്കാക്കുന്നത്. ഇവ വന്നു ചികിത്സിക്കുന്നതിലും ഭേദം പിടിപെടാതെ ശരീരത്തിനു രോഗപ്രതിരോധശക്തി വരുത്തുക എന്നതാണ്.
ആഹാരം
ആഹാരം മിതമായിരിക്കണം, എന്നാല്‍ പോഷകവും ആയിരിക്കണം. നമ്മുടെ ദഹനശക്തി നിലനിര്‍ത്തുകയാണ് പ്രധാനം (ജഠരാഗ്നി സംരക്ഷണം എന്ന് ആയുര്‍വ്വേദം). പ്രധാന ആഹാരം രണ്ടുനേരം മാത്രം. അതും ഘനാഹാരം പകുതി വയര്‍, കാല്‍ ഭാഗം ജലം, ബാക്കി കാല്‍ ഭാഗം വായുസഞ്ചാരത്തിന് വെറുതെയിടണം. എങ്കിലേ സുഗമമായ ദഹനം നടക്കുകയുള്ളൂ. ആഹാരം ചവച്ചരച്ചു സമയമെടുത്തു കഴിക്കണം. നമ്മുടെ വയറ്റില്‍ ആട്ടുകല്ലില്ലെന്ന് ഓര്‍ക്കുക.
സമ്മിശ്രമായ 
ആഹാരം കഴിക്കണം 

പച്ചക്കറികളും പഴങ്ങളും ഇലക്കറികളും നന്നായി കഴിക്കണം. കൂടുതല്‍ മുളക്, മസാല, ഉപ്പ്, കൊഴുപ്പ് എന്നിവ നിയന്ത്രിക്കണം. ഫാസ്റ്റുഫുഡും ബേക്കറിപ്പലഹാരങ്ങളും രോഗങ്ങളെ ക്ഷണിച്ചുവരുത്തും എന്ന് എപ്പോഴും ഓര്‍മ്മിക്കണം.
ഇഞ്ചി, മഞ്ഞള്‍, വെളുത്തുള്ളി, മല്ലി, കടുക്, കറിവേപ്പില, കുരുമുളക്, ഉലുവ, ജീരകം എന്നിവ കറികളില്‍ യുക്ത്യനുസരണം ചേര്‍ക്കുന്നതു ദഹനസംരക്ഷണത്തിനും വിഷനിര്‍മ്മാര്‍ജ്ജനത്തിനും ഗുണം ചെയ്യും. നാരങ്ങാവെള്ളവും സംഭാരവും ജീരകവെള്ളവും ഇഞ്ചിച്ചമ്മന്തിയും രസവും എല്ലാം ആരോഗ്യസംരക്ഷകഗുണമുള്ളവയാണ്. ചെറുപയര്‍ പ്രോട്ടീന്‍ കലവറയാണ്. കൊഴുപ്പില്ലെന്ന ഗുണവുമുണ്ട്. ചായയും കാപ്പിയും മിതമാക്കണം. രാത്രിഭക്ഷണം നേരത്തേ കഴിക്കണം. ലഘുവാകണം. മദ്യപാനം, പുകവലി എന്നിവ നിഷിദ്ധമാണെന്നു പറയേണ്ടതില്ലല്ലോ.
വ്യായാമം 
രോഗപ്രതിരോധത്തില്‍ രണ്ടാംസ്ഥാനം വ്യായാമത്തിനാണ്. നടത്തം, സൈക്കിളിംഗ്, നീന്തല്‍ തുടങ്ങി പ്രകൃതിക്കിണങ്ങിയ വ്യായാമങ്ങളാണ് നല്ലത്. കളികളും ആകാം. വ്യായാമം ശരീരത്തിനു ബലം നല്‍കി വ്യാധിക്ഷമത (കാാൗിശ്യേ) കൂട്ടും. 
യോഗവ്യായാമങ്ങള്‍ ശരീരത്തിനും മനസ്സിനും ബലം നല്‍കും. വീട്ടിലിരുന്നു പ്രാക്ടീസ് ചെയ്യുവാനും എളുപ്പമുണ്ട്. പ്രാണായാമംപോലുള്ളവ ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കും.
വിഹാരം (Activities)
ഗാത്രസ്പര്‍ശം, സഹഭോജനം, സാമൂഹികസംഗമം, മാര്‍ക്കറ്റിലെ ഭക്ഷണം എന്നിവകൊണ്ട് സാംക്രമികരോഗങ്ങള്‍ വ്യാപിക്കും എന്നു പണേ്ട ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇതു പ്രസക്തമാണെന്ന് ഇന്നിപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മുഖവും പൊത്തിവേണമെന്നു പഴമക്കാര്‍. ഇന്ന് അതിനുപകരം മാസ്‌കായെന്നുമാത്രം. പുറത്തുപോയി വീട്ടില്‍ വരുമ്പോള്‍ കൈകാലുകള്‍ കഴുകിത്തുടച്ച് വീട്ടില്‍ കയറണമെന്ന് ആചാരമുണ്ടായിരുന്നു. ഇന്നത് സാനിട്ടൈസറിനു വഴിമാറിയെന്നു മാത്രം. മരിച്ച വീട്ടില്‍ പോയി വന്നാല്‍ കുളിച്ചിട്ടു വീട്ടില്‍ കയറുന്ന സംസ്‌കാരം ഉണ്ടായിരുന്നു. അതും ആരോഗ്യരക്ഷയ്ക്കാണെന്നു മനസ്സിലാക്കാം. ദിവസവും രാവിലെ എണ്ണ തേച്ചു കുളിച്ചിരുന്നു. നല്ലെണ്ണ രോഗങ്ങളെ തടുക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുളിച്ചുവന്ന് വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിക്കണം. എല്ലാവരോടും സ്‌നേഹത്തോടെയും ശാന്തതയോടെയും പെരുമാറണം. ഇന്ദ്രിയവിഷയങ്ങളില്‍ സംയമനം വേണം. സത്യം, ദയ, ദാനം എന്നിവ വ്രതമാക്കണം. കാമം, ക്രോധം, ലോഭം, മദം, മാത്സര്യം എന്നിവ ഒഴിവാക്കണം. അതോടെ നമുക്കു മനശ്ശാന്തി, മനോബലം, മാനസികാരോഗ്യം എന്നിവ ലഭിക്കുന്നു. ഇതു രോഗപ്രതിരോധത്തിനു സഹായമാകുന്നു.
രസായനങ്ങള്‍
ആയുര്‍വ്വേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രസായനങ്ങള്‍ പ്രധാനമായും രോഗപ്രതിരോധത്തെ ഉദ്ദേശിച്ചാണ് പ്രധാനമായും ഉള്ളത്. രോഗശമനത്തിനും പ്രയോജനപ്പെടും.
ച്യവനപ്രാശം ജരാനരകളെ തടുത്ത് യൗവനം നിലനിര്‍ത്തുന്നു. ധാരാളം ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയും ധാതുലവണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. അഗസ്ത്യരസായനം, ബ്രാഹ്മരസായനം, ഇന്ദുകാന്തഘൃതം, അശ്വഗന്ധരസായനം തുടങ്ങിയവയും പ്രധാനപ്പെട്ടവ തന്നെ.
കുഴമ്പുതേച്ചുള്ള കുളി, ഉഴിച്ചില്‍, വിവിധ കിഴികള്‍, ഔഷധക്കഞ്ഞി സേവ, കര്‍ക്കിടകകാല സുഖചികിത്സ എല്ലാം രോഗപ്രതിരോധം നല്‍കി ആരോഗ്യം സംരക്ഷിക്കുന്നു.
അപരാജിതധൂമം
അണുനാശക ഔഷധങ്ങളടങ്ങിയ ഈ പൊടി പുകയ്ക്കുന്നതിലൂടെ രോഗവ്യാപ്തി തടയുമെന്ന് അനുഭവങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
സര്‍വ്വോപരി മനോബലമാണ് പ്രധാനം. അതിന് യോഗ, ധ്യാനം, പ്രാണായാമം, പ്രാര്‍ത്ഥന, കലാകായികവിനോദങ്ങള്‍, സ്‌നേഹബന്ധം എല്ലാം പ്രധാനമത്രേ. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)